മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് വൈശാഖ് എന്നറിയപ്പെടുന്ന എബി എബ്രഹാം From Wikipedia, the free encyclopedia
മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് വൈശാഖ് എന്നറിയപ്പെടുന്ന എബി എബ്രഹാം. കാസർഗോഡ് ജില്ലയിലെ കല്യോട്ട് ആണു സ്വദേശം. ഒടയഞ്ചാലിനടുത്ത് കോടോം സ്വദേശിനിയായ നീനയാണു ഭാര്യ. 2010-ൽ ഇറങ്ങിയ പോക്കിരി രാജ, 2011-ൽ റിലീസായ സീനിയേഴ്സ്, 2012-ൽ പുറത്തിറങ്ങിയ മല്ലൂസിംഗ് എന്നിവയാണ് വൈശാഖ് സംവിധാനം ചെയ്ത സിനിമകൾ. എബി എബ്രഹാം എന്ന യഥാർത്ഥ പേര്, സിനിമയിൽ വന്നതിനു ശേഷം വൈശാഖ് എന്നു മാറ്റുകയായിരുന്നു.
2010 -ഇൽ ഇറങ്ങിയ, മമ്മൂട്ടിയും പൃഥ്വിരാജും [2] പ്രധാന വേഷങ്ങളിൽ അഭിനയിച്ച പോക്കിരി രാജ എന്ന സിനിമയുടെ സംവിധായകാൻ വൈശാഖായിരുന്നു. ഇതാണ് വൈശാഖിന്റെ ആദ്യസിനിമ എന്നു പറയാം. സംവിധാനസഹായി ആയി 2003 മുതൽ തന്നെ വൈശാഖ് രംഗത്തുണ്ട്. വൈശാഖിന്റെ ഏഴാമത് സിനിമയായ പുലിമുരുകൻ ആണ് മലയാളം സിനിമയിലെ ₹100 കോടി (US$12 million) വരുമാനം കവിഞ്ഞ ആദ്യസിനിമ.[3] തുടർന്നു വന്ന മധുരരാജയും ₹100 കോടി (US$12 million) വരുമാനം കവിഞ്ഞ സിനിമയായിരുന്നു.[4] [5]
വർഷം | സിനിമ | ജോലി |
---|---|---|
2003 | സി.ഐ.ഡി മൂസ | ആദ്യ സഹസംവിധാനനം |
2005 | നരൻ | സഹസംവിധാനം |
2005 | കൊച്ചി രാജാവ് | സഹസംവിധാനം, അഭിനയം |
2006 | തുറുപ്പുഗുലാൻ | സഹസംവിധാനം, അഭിനയം |
2008 | ട്വന്റി:20 | സഹസംവിധാനം |
2010 | റോബിൻഹുഡ് | സഹസംവിധാനം, അഭിനയം |
2010 | പോക്കിരി രാജ | ആദ്യ സംവിധാനം |
2011 | സീനിയേഴ്സ് | സംവിധാനം |
2012 | മല്ലൂസിംഗ് | സംവിധാനം, അഭിനയം |
2013 | സൗണ്ട് തോമ | സംവിധാനം |
2013 | വിശുദ്ധൻ | സംവിധാനം, രചന |
2014 | കസിൻസ് | സംവിധാനം |
2016 | പുലിമുരുകൻ | സംവിധാനം |
2019 | മധുര രാജ | സംവിധാനം |
2022 | നൈറ്റ് ഡ്രൈവ് | സംവിധാനം |
2022 | മോൺസ്റ്റർ | സംവിധാനം |
2023 | ഖലീഫ | സംവിധാനം |
2023 | ന്യൂ യോർക്ക് | സംവിധാനം |
2024 | ടർബോ | സംവിധാനം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.