Remove ads
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
സംസ്ഥാന വനംവകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച തൃശൂർ ജില്ലയിൽ [3]നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു കെ.പി.വിശ്വനാഥൻ (1940-2023) [4][5][6] വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2023 ഡിസംബർ 15ന് അന്തരിച്ചു.
കെ.പി.വിശ്വനാഥൻ | |
---|---|
സംസ്ഥാന വനം വകുപ്പ് മന്ത്രി | |
ഓഫീസിൽ 1991-1994 | |
മുൻഗാമി | എൻ.എം. ജോസഫ് |
പിൻഗാമി | കടവൂർ ശിവദാസൻ |
സംസ്ഥാന വനം വകുപ്പ് മന്ത്രി | |
ഓഫീസിൽ 2004-2005 | |
മുൻഗാമി | സി.കെ. നാണു |
പിൻഗാമി | എ. സുജനപാൽ |
നിയമസഭാംഗം | |
ഓഫീസിൽ 1977 , 1980 | |
മുൻഗാമി | ടി.കെ. കൃഷ്ണൻ |
പിൻഗാമി | കെ.പി. അരവിന്ദാക്ഷൻ |
മണ്ഡലം | കുന്നംകുളം |
നിയമസഭാംഗം | |
ഓഫീസിൽ 1987, 1991, 1996, 2001 | |
മുൻഗാമി | സി.ജി. ജനാർദ്ധനൻ |
പിൻഗാമി | സി. രവീന്ദ്രനാഥ് |
മണ്ഡലം | കൊടകര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 22/04/1940 കുന്നംകുളം, തൃശൂർ ജില്ല |
മരണം | ഡിസംബർ 15, 2023 83)[1] തൃശൂർ | (പ്രായം
പങ്കാളി | M.P.Lalitha |
കുട്ടികൾ | 2 sons |
As of 16 ഡിസംബർ, 2023 ഉറവിടം: [കേരള നിയമസഭ[2]] |
തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ.[7]
യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1967 മുതൽ 1970 സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡൻറായിരുന്നു.
പ്രധാന പദവികൾ
2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി.രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു[10][11] കെ.പി.സി.സി. നിർവാഹക സമിതി മുൻ അംഗമായിരുന്നു.
മറ്റ് പദവികൾ
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2023 ഡിസംബർ 15 ന് രാവിലെ 9:30 മണിക്ക് അന്തരിച്ചു.[12]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.