സി.കെ. നാണു

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia

സി.കെ. നാണു

പത്ത്, പതിനൊന്ന്, പതിമൂന്ന്, പതിനാല് നിയമസഭകളിൽ അംഗമായിരുന്ന ഒരു ജനതാദൾ (സെക്കുലർ) നേതാവാണ് സി.കെ. നാണു. കുഞ്ഞാപ്പുവിന്റേയും ചിരുതയുടെയും മകനായി 1937 സെപ്റ്റംബർ 6 ന് വടകരയിൽ ജനിച്ചു. നിലവിൽ വടകര മണ്ഡലത്തേയാണ് നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നത്. നായനാർ മന്ത്രിസഭയിൽ ഗതാഗതം, വനം മുതലായ വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

വസ്തുതകൾ സി.കെ. നാണു, കേരളത്തിലെ വനം, ഗതാഗത വകുപ്പ് മന്ത്രി ...
സി.കെ. നാണു
Thumb
കേരളത്തിലെ വനം, ഗതാഗത വകുപ്പ് മന്ത്രി
ഓഫീസിൽ
ഫെബ്രുവരി 17 2000  മേയ് 13 2001
മുൻഗാമിഎ. നീലലോഹിതദാസൻ നാടാർ
പിൻഗാമികെ. സുധാകരൻ, കെ.ബി. ഗണേഷ് കുമാർ
മണ്ഡലംവടകര
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 14 2011  മേയ് 3 2021
മുൻഗാമിഎം.കെ. പ്രേംനാഥ്
പിൻഗാമികെ.കെ. രമ
മണ്ഡലംവടകര
ഓഫീസിൽ
മേയ് 14 1996  മേയ് 12 2006
മുൻഗാമികെ. ചന്ദ്രശേഖരൻ
പിൻഗാമിഎം.കെ. പ്രേംനാഥ്
മണ്ഡലംവടകര
വ്യക്തിഗത വിവരങ്ങൾ
ജനനം (1937-09-06) 6 സെപ്റ്റംബർ 1937  (87 വയസ്സ്)
വടകര
രാഷ്ട്രീയ കക്ഷിജനതാദൾ (എസ്)
പങ്കാളിമാലതി
കുട്ടികൾരണ്ട് പുത്രന്മാർ
മാതാപിതാക്കൾ
  • കുഞ്ഞാപ്പു (അച്ഛൻ)
  • ചിരുത (അമ്മ)
വസതിവടകര
As of ജൂലൈ 1, 2020
ഉറവിടം: നിയമസഭ
അടയ്ക്കുക

രാഷ്ട്രീയ ജീവിതം

കെ.എസ്.യു, കോൺഗ്രസ് സേവാദൽ വോളന്റിയർ എന്നിവയുടെ സജീവ പ്രവർത്തകനായി 1958-ൽ പൊതുജീവിതം ആരംഭിച്ചു. ജില്ലാ സെക്രട്ടറി, കോഴിക്കോട്, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എന്നീനിലകളിലും പ്രവർത്തിച്ചിരുന്നു. കോൺഗ്രസിലെ 1969-ലെ വിഭജനത്തിനുശേഷം സംഘതാന കോൺഗ്രസിൽ ചേർന്നു. സംഘതാന കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും സംഘതാന യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ നാളുകളിൽ അറസ്റ്റുചെയ്ത് 21 ദിവസം ജയിലിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്. ജനതാ പാർട്ടി രൂപീകരിച്ചതിനുശേഷം ഇദ്ദേഹം അതിന്റെ സംസ്ഥാന, കോഴിക്കോട് ജില്ലാ കമ്മിറ്റികളിൽ അംഗമായി. സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, പാർലമെന്ററി ബോർഡ് ചെയർമാൻ, ജനതാ പാർട്ടി ദേശീയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [1]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2016വടകര നിയമസഭാമണ്ഡലംസി.കെ. നാണുജനതാദൾ (എസ്.), എൽ.ഡി.എഫ്.മനയത്ത് ചന്ദ്രൻജനതാദൾ യു., യു.ഡി.എഫ്.
2011വടകര നിയമസഭാമണ്ഡലംസി.കെ. നാണുജനതാദൾ (എസ്.), എൽ.ഡി.എഫ്.എം.കെ. പ്രേംനാഥ്എസ്.ജെ.ഡി., യു.ഡി.എഫ്.
2001വടകര നിയമസഭാമണ്ഡലംസി.കെ. നാണുജനതാദൾ (എസ്.), എൽ.ഡി.എഫ്.കെ. ബാലനാരായണൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996വടകര നിയമസഭാമണ്ഡലംസി.കെ. നാണുജനതാദൾ (എസ്.), എൽ.ഡി.എഫ്.സി. വൽസലൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.