From Wikipedia, the free encyclopedia
മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് ഉപജാതി. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര എന്നീ വൃത്തങ്ങളുടെ ലക്ഷണം ഒന്നിടവിട്ട വരികളിൽ ഈ വൃത്തത്തിൽ കാണുന്നു.
“ | അത്രേന്ദ്രവജ്രാംഘ്രിയുപേന്ദ്രവജ്ര കലർന്നുവന്നാലുപജാതിയാകും |
” |
ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കൂട്ടിക്കലർത്തി പ്രയോഗിക്കുന്നത് ഉപജാതി എന്ന വൃത്തം. ഇന്ദ്രവജ്രയുടെ "തതം ജഗംഗം" എന്ന ക്രമവും ഉപേന്ദ്രവജ്രയുടെ "ജതം ജഗംഗം" എന്ന ക്രമവും കലർന്നുവരും.
“ | മറ്റുള്ള വൃത്തങ്ങളുമിപ്രകാരമേ കലർന്നുവന്നാലുപജാതിതന്നെയാം |
” |
ഒരേ ഛന്ദസിൽത്തന്നെ അല്പം വ്യത്യാസമുള്ള വൃത്തങ്ങൾ യോജിപ്പിച്ച് 'ഉപജാതി' വൃത്തങ്ങൾ നിർമ്മിക്കാം. മുകളിൽ പറഞ്ഞ ലക്ഷണശ്ലോകം തന്നെ ഇന്ദ്രവംശയും വംശസ്ഥവും കലർത്തിയ ഉപജാതിയാണ്.
ഉദാ:-1
“ | മഹീപതേ! ഭാഗവതോപമാനം മഹാപുരാണം ഭവനം മദീയം |
” |
ഉദാ:-1
“ | സൽക്കാരമേകാനായി പാന്ഥ! കേൾക്കെടോ തല്കാലമിങ്ങില്ല ഗൃഹാധിനായകൻ |
” |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.