Remove ads
From Wikipedia, the free encyclopedia
ത്രിഷ്ടുപ്ഛന്ദസ്സിലുള്ള വൃത്തമാണ് ഇന്ദ്രവജ്ര. ഇത് ഒരു സംസ്കൃതവൃത്തമാണ്. സംസ്കൃതത്തിൽ ഇത് ഇന്ദ്രവജ്രാ (इन्द्रवज्रा) എന്നറിയപ്പെടുന്നു.
ലക്ഷണം മലയാളത്തിൽ:
“ | കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം പദം:- കേൾ, ഇന്ദ്രവജ്രക്കു തതം ജഗംഗം |
” |
ലക്ഷണം സംസ്കൃതത്തിൽ:
“ | स्यादिन्द्रवज्रा यदि तौ जगौ गः। [1] സ്യാദിന്ദ്രവജ്രാ യദി തൗ ജഗൗ ഗഃ |
” |
രണ്ട് തഗണങ്ങളും തുടർന്ന് ജഗണവും രണ്ട് ഗുരുക്കളും ക്രമേണ വരുന്നത് ഇന്ദ്രവജ്ര എന്ന വൃത്തം.
ത ത ജ എന്നീ മൂന്നു ഗണങ്ങളും രണ്ട് ഗുരുവും വന്നാൽ ഇന്ദ്രവജ്രയാകും. ലക്ഷണത്തിൽ ഇതിനോടു സാദൃശ്യമുള്ള മറ്റൊരു വൃത്തമാണ് ഉപേന്ദ്രവജ്ര; ഇതിൽ ആദ്യം ത ഗണത്തിനു പകരം ജ ഗണം വരണം.
കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാന്റെ കാന്തവൃത്തം എന്ന ഗ്രന്ഥത്തിലെ ലക്ഷണം
“ | മൂന്നാറതേഴൊമ്പതിവറ്റയെല്ലാം മാന്യപ്രിയേ!ഹ്രസ്വമതായി നന്നായതിന്നാമമതിന്ദ്രവജ്ര- |
” |
11 അക്ഷരങ്ങൾ ഒരു പാദത്തിലുള്ള ഈ വൃത്തത്തിൽ 3,6,7,9 എന്നീസ്ഥാനത്തുള്ള അക്ഷരങ്ങൾ ലഘുവാക്കണം. ബാക്കിയുള്ളവ ഗുരുവായും പരിഗണിക്കണമെന്നു ഇവിടെ പറയുന്നു. ഇതു ഓർത്തുവയ്ക്കാനും മനസ്സിലാക്കാനും എളുപ്പമാണ്.
ഉദാ:-1
“ | കാർകൊണ്ടു മിണ്ടാത്തൊരു കൊണ്ടൽ പോലെ കല്ലോലമില്ലാതെഴുമാഴിപോലെ |
” |
ഉദാ:-2
“ | നോക്കാൻ പ്രയാസം തടയാൻ ഞെരുക്കം പാട്ടിൽപ്പെടില്ലാ കഠിനം സ്വഭാവം |
” |
ഒരു വരിയിൽ ഇന്ദ്രവജ്രയും അടുത്തവരിയിൽ ഉപേന്ദ്രവജ്രയും വന്നാൽ ഉണ്ടാകുന്ന വൃത്തമാണ് ഉപജാതി. ഇവ്വിധം ഇന്ദ്രവംശയും വംശസ്ഥവും വരുന്നത് മറ്റൊരു ഉപജാതിയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.