കേരളം
ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
ഇന്ത്യയുടെ 29 സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനമാണ്, കേരളം. കേരളം രാജ്യത്തിൻറെ തെക്കുപടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമാണ്. വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" നുമിടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നുമിടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നു. തെക്കും കിഴക്കും തമിഴ്നാട്, വടക്കു കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്. പതിനൊന്നുമുതൽ 121 കിലോമീറ്റർവരെ വീതിയും 580 കിലോമീറ്റർ നീളവുമുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷസംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തെങ്കാശിജില്ലയിലെ ചെങ്കോട്ടത്താലൂക്കിൻറെ കിഴക്കേഭാഗവുമൊഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, കുന്ദ താലൂക്ക്, ടോപ് സ്ലിപ്, ആനക്കെട്ടിക്കു കിഴക്കുള്ള അട്ടപ്പാടിവനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങൾ) ഒഴികെയുള്ള മലബാർ ജില്ല,[4] അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസറഗോഡ് താലൂക്ക് (ഇപ്പോൾ കാസറഗോഡ് ജില്ല) എന്നീ പ്രദേശങ്ങൾ ചേർത്ത്, 1956-ലാണ് ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപവത്കരിച്ചത്.
കേരളം Kēraḷam | ||||||||
---|---|---|---|---|---|---|---|---|
കുട്ടനാട്ടിലെ നെൽവയലുകൾ, മൂന്നാറിലെ തേയിലത്തോട്ടം, ആലപ്പുഴയിലെ കെട്ടുവള്ളം, അതിരപ്പിള്ളി വെള്ളച്ചാട്ടം, കഥകളി, കോവളം ബീച്ച്, തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രം | ||||||||
Nickname(s): ദൈവത്തിന്റെ സ്വന്തം നാട് നാളികേരങ്ങളുടെ നാട് വൃക്ഷങ്ങളുടെ നാട് സുഗന്ധവ്യഞ്ജനങ്ങളുടെ തോട്ടം | ||||||||
ഇന്ത്യയിൽ കേരളം | ||||||||
കേരളത്തിന്റെ ഭൂപടം | ||||||||
Coordinates (തിരുവനന്തപുരം): 8.5°N 77°E / 8.5; 77 | ||||||||
രാജ്യം | ഇന്ത്യ | |||||||
മേഖല | ദക്ഷിണേന്ത്യ | |||||||
രൂപീകരണം | 1 നവംബർ 1956 (67 വർഷങ്ങൾക്ക് മുമ്പ്) (1956-11-01) | |||||||
തലസ്ഥാനം | തിരുവനന്തപുരം | |||||||
ജില്ലകൾ | മൊത്തം 14 | |||||||
• ഭരണസമിതി | കേരള സർക്കാർ | |||||||
• ഗവർണ്ണർ | ആരിഫ് മുഹമ്മദ് ഖാൻ | |||||||
• മുഖ്യമന്ത്രി | പിണറായി വിജയൻ (സി.പി.എം) | |||||||
• നിയമനിർമ്മാണം | ഏകസഭ, കേരള നിയമസഭ (140* സീറ്റുകൾ) | |||||||
• നീതിന്യായം | കേരള ഹൈക്കോടതി | |||||||
• നിയോജക മണ്ഡലങ്ങൾ | നിയമസഭ: 140 ലോക്സഭ: 20 | |||||||
• ആകെ | 38,863 ച.കി.മീ.(15,005 ച മൈ) | |||||||
•റാങ്ക് | 22-ാമത് | |||||||
• നീളം | 560 കിമീ(350 മൈ) | |||||||
• വീതി | 70 കിമീ(40 മൈ) | |||||||
ഉയരം | 900 മീ(3,000 അടി) | |||||||
ഉയരത്തിലുള്ള സ്ഥലം (ആനമുടി) | 2,695 മീ(8,842 അടി) | |||||||
താഴ്ന്ന സ്ഥലം | −2.7 മീ(−8.9 അടി) | |||||||
(2011)[1] | ||||||||
• ആകെ | 3,33,87,677 | |||||||
• റാങ്ക് | 13-ാമത് | |||||||
• ജനസാന്ദ്രത | 860/ച.കി.മീ.(2,200/ച മൈ) | |||||||
Demonym(s) | കേരളീയൻ, കേരളീയർ, മലയാളി | |||||||
• ആകെ (2022-2023) | ₹11.32 ലക്ഷം കോടി (US$180 billion) | |||||||
സമയമേഖല | UTC+05:30 (ഔദ്യോഗിക ഇന്ത്യൻസമയം (IST)) | |||||||
ISO കോഡ് | IN-KL | |||||||
വാഹന റെജിസ്ട്രേഷൻ | KL | |||||||
മാനവ വികസന സൂചിക | 0.835[2] (വളരെ ഉയർന്നത്) | |||||||
HDI റാങ്ക് | 1-ാം (2011) | |||||||
സാക്ഷരത | 96.2% (ഇന്ത്യയിൽ ഒന്നാം സ്ഥാനം)[3] | |||||||
ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് | |||||||
വെബ്സൈറ്റ് | kerala.gov.in | |||||||
^* 140 തിരഞ്ഞെടുക്കപ്പെട്ടത്, 1 നാമനിർദ്ദേശം |
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പ്രതീകങ്ങൾ | |
---|---|
മൃഗം | ആന |
പക്ഷി | മലമുഴക്കി വേഴാമ്പൽ |
പുഷ്പം | കണിക്കൊന്ന |
വൃക്ഷം | തെങ്ങ് |
ഫലം | ചക്ക |
മത്സ്യം | കരിമീൻ |
പാനീയം | ഇളനീർ |
ശലഭം | ബുദ്ധമയൂരി |
ചിഹ്നം | സംസ്ഥാന ചിഹ്നം. |
· ഇടക്കൽ ഗുഹകൾ · മറയൂർ |
വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം, ലോകത്തിലെ സന്ദർശനം നടത്തേണ്ട അമ്പതുസ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്.[ക][5] മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്. മറ്റു പ്രധാനനഗരങ്ങൾ കൊച്ചി (വാണിജ്യ തലസ്ഥാനം), കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, കോട്ടയം എന്നിവയാണ്. കളരിപ്പയറ്റ്, കഥകളി, പടയണി, ആയുർവേദം, തെയ്യം മാപ്പിളപാട്ട് തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പ്രധാനഘടകമാണ്. അമേരിക്ക ഉൾപ്പെടെ പല വിദേശ വികസിത രാജ്യങ്ങളിലും മലയാളികളായ നഴ്സുമാർ ഉന്നത പദവികളിൽ ജോലി ചെയ്യുന്നുണ്ട്. ലോകത്തിലെ മികച്ച നഴ്സുമാർ എന്ന അംഗീകാരവും മലയാളികളായ നഴ്സുമാർക്ക് അവിടങ്ങളിൽ ലഭിക്കാറുണ്ട്.
1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും വിദേശജോലി വരുമാനത്തിന്റെയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹിക വികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹിക ശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്.[6]
വിവിധ സാമൂഹികമേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾമൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ് അതിലൊന്ന്. ഇത്, ഇന്ത്യയിലെതന്നെ ഏറ്റവുമുയർന്ന സാക്ഷരതാ നിരക്കാണ്.[7][8] 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേപ്രകാരം, ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതിനടക്കുന്ന സംസ്ഥാനം കേരളമാണ്.[9] കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക്, പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു[10][11][12] ഇന്ത്യൻ മതേതരത്വം മാതൃകയായി കാണുന്നത് കേരളത്തെ ആണ്. വർഗീയ കലാപം ഇല്ലാത്ത ഇന്ത്യയിലെ സംസ്ഥാനം അത് കേരളം. ആണ്. എല്ലാ മതത്തിൽപെട്ടവരും ഒരുപോലെ കഴിയുന്ന നാട്, ജാതി മത പ്രശ്നങ്ങൾ ഇല്ലാത്ത നാട്, ആരോഗ്യ രംഗത്ത് ലോക രാജ്യങ്ങൾക്ക് ഒപ്പം ഇങ്ങനെ കുറേ വിശേഷണങ്ങൾ കേരളത്തെ പറ്റിയുണ്ട്