കർണാടക
ഇന്ത്യൻ സംസ്ഥാനം / From Wikipedia, the free encyclopedia
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് കർണാടക ( തമിഴ്: கர்நாடகம் സംസ്കൃതം: कर्णाटकम् കന്നഡ: ಕರ್ನಾಟಕ). ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ ‘കന്നഡ’ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർന്നു ഒരു സംസ്ഥാനം രൂപമെടുത്തു. 1956 നവംബർ 1 -നു സംസ്ഥാന പുനർനിർണയനിയമപ്രകാരം നിലവിൽ വന്ന ഈ സംസ്ഥാനം മൈസൂർ സംസ്ഥാനം എന്നാണ് അറിയപ്പെട്ടിരുന്നത്. 1973-ൽ കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. തലസ്ഥാനം ബെംഗളൂരു.
കർണാടക | |
അപരനാമം: ಕರ್ನಾಟಕ | |
തലസ്ഥാനം | ബെംഗളൂരു |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
താവർചന്ദ് ഗെഹ്ലോട്ട് സിദ്ധരാമയ്യ |
വിസ്തീർണ്ണം | 192,000ച.കി.മീ |
ജനസംഖ്യ | 55,868,200 |
ജനസാന്ദ്രത | 291/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | കന്നഡ |
കർണാടകത്തിന്റെ വടക്കു മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തു തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും തെക്കു ഭാഗത്തു പടിഞ്ഞാറെ അതിർത്തി അറബിക്കടലും ആണ്. 191,976 ചതുരശ്ര കിമി വിസ്തീർണ്ണം ഉള്ള ഈ സംസ്ഥാനം ഇന്ത്യയിലെ എട്ടാമത്തെ വലിയ സംസ്ഥാനമാണ്.