കഥകളി
കേരളത്തിന്റെ തനതായ ദൃശ്യകലാരൂപം / From Wikipedia, the free encyclopedia
കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടമെന്ന കലാരൂപം പരിഷ്കരിച്ചാണ്, കഥകളിയുണ്ടായത്.കഥകളിയിലെ കഥാപാത്രങ്ങൾ, പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെയുള്ള വേഷങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണിതുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യവിഭാഗങ്ങൾക്കിടയിൽമാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോളടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി, ഇന്നു ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു[1] .