ഇന്ത്യയിൽ കേരള സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങളിൽ വികസിച്ചുവന്ന സവിശേഷമായ സാമൂഹ്യ-സാമ്പത്തിക അവസ്ഥാവിശേഷത്തിനും അതിലേക്കു നയിച്ച നയങ്ങൾക്കും നൽകപ്പെടുന്ന പേരാണ്' കേരളാ മോഡൽ. താരതമ്യേന കുറഞ്ഞ സാമ്പത്തിക വികസനത്തിനൊപ്പം ഉയർന്ന സാക്ഷരത, ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവ ചേർന്ന അസംഗതാവസ്ഥയുടെ പേരിൽ ശ്രദ്ധിക്കപ്പെട്ട ഈ മോഡൽ, "കേരള പ്രതിഭാസം" എന്നും അറിയപ്പെടുന്നു. കേരളത്തിന്റെ തുലനതയില്ലാത്ത ജനസംഖ്യാസ്വരൂപവും(demographic profile) ഭൂമിശാസ്ത്രവും ഈ പ്രതിഭാസത്തിന്റെ വികാസത്തെ സഹായിച്ചിരിക്കാം എന്നു കരുതപ്പെടുന്നു.[1] ജനസംഖ്യയിൽ ഒരു വലിയ ശതമാനം പ്രവാസത്തിലായിരിക്കുന്നു എന്നതാണ് ഈ മോഡലിന്റെ ഒരു പ്രത്യേകത. സമ്പദ് വ്യവസ്ഥ വലിയൊരളവോളം പ്രവാസികളുടെ വരുമാനത്തെ ആശ്രയിക്കാൻ ഇതു കാരണമായി. സംസ്ഥാനത്തെ സാമ്പത്തികോല്പാദനത്തിന്റെ 20 ശതമാനത്തോളം പ്രവാസികളുടെ സംഭാവനയാണ്.[2][3] പ്രവാസികളിൽ ഒട്ടേറെപ്പേർ ഗൾഫ് നാടുകളിൽ നിർമ്മാണരംഗത്തും മറ്റും തൊഴിൽ കണ്ടെത്തി.[4] ആഗോള സമ്പദ് വ്യവസ്ഥയിൽ നിന്നുള്ള വരുമാനം കേരളത്തിന്റെ സമ്പദ് ഘടനയെ ചുമന്നു നിൽക്കുന്ന സ്ഥിതി എന്നു എസ്സ് ഇറുദയരാജൻ കേരളാ മോഡലിനെ വിശേഷിപ്പിക്കുന്നു.[4]

ചരിത്രം

തിരുവതാംകൂർ കൊച്ചി രാജവംശങ്ങളുടെ ജനോപകാരപ്രദമായ നടപടികളും ക്രിസ്ത്യൻ മിശിന്നറിമാരുടെ പ്രവർത്തനങ്ങളും ഈ വികസനത്തിന്‌ തുടക്കം കുറിച്ചു. സവിശേഷമായ ഒരു കേരള മാതൃക സൃഷ്ടിക്കുന്നതിൽ കേരളത്തിന്റെ സിവിൽ സർവ്വീസ്, പൊതു വിദ്യാഭ്യാസ മേഖല, പൊതു മേഖല എന്നിവയും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.