ഹീബ്രു
From Wikipedia, the free encyclopedia
ആഫ്രോ ഏഷ്യാറ്റിക് ഭാഷാ സമുച്ചയത്തിലെ ഒരു സെമിറ്റിക് ഭാഷയാണ് ഹീബ്രു ഭാഷ ( എബ്രായ ഭാഷ).(עִבְרִית, Ivritⓘ, Hebrew IPA: [ivˈʁit] or Hebrew IPA: [ʕivˈɾit]) ഇസ്രയേലിൽ 48 ലക്ഷത്തോളം ആളുകൾ സംസാരിക്കുന്ന ഈ ഭാഷ [1]ലോകമെമ്പാടുമുള്ള യഹൂദമതസ്ഥർ പ്രാർത്ഥനക്കും പഠനത്തിനും ഉപയോഗിക്കുന്നു. ഇസ്രയേലിൽ ഭൂരിപക്ഷം ജനങ്ങളും സംസാരഭാഷയായി ഉപയോഗിക്കുന്ന ഇത് അറബിഭാഷയോടൊപ്പം ഒരു ഔദ്യോഗികഭാഷയാണ്. ഹീബ്രു അക്ഷരമാല ഉപയോഗിച്ച് വലത്തുനിന്ന് ഇടത്തോട്ടാണ് ആധുനിക ഹീബ്രു ഭാഷ എഴുതപ്പെടുന്നത്.
ഹീബ്രു | |
---|---|
עִבְרִית Ivri't | |
Pronunciation | [ʔivˈrit] (standard Israeli), [ʕivˈɾit] (standard Israeli (Sephardi)), [ʕivˈriθ] (Oriental), [ˈivʀis] (Ashkenazi) |
Region | ഇസ്രയേൽ ,Argentina, Belgium, Brazil, Chile, Canada, Sweden France, Germany, Iran, Lebanon, Netherlands, Nigeria, Russia, Panama, United Kingdom, United States and Uruguay. It has also served as the liturgical language of Judaism for over 3,500 years. |
Native speakers | Extinct as a spoken language by the 4th century AD; Sephardi Hebrew revived in the 1880s, and now with around 7 million speakers[അവലംബം ആവശ്യമാണ്], (United States: 195,375).1 1United States Census 2000 PHC-T-37. Ability to Speak English by Language Spoken at Home: 2000. Table 1a.PDF (11.8 KiB) |
Afro-Asiatic
| |
ഹീബ്രു ലിപി | |
Official status | |
Official language in | ഇസ്രയേൽ |
Regulated by | Academy of the Hebrew Language האקדמיה ללשון העברית(HaAqademia LaLashon Ha‘Ivrit) |
Language codes | |
ISO 639-1 | he |
ISO 639-2 | heb |
ISO 639-3 | Either:heb – Modern Hebrewhbo – Ancient Hebrew |
വടക്കുപടിഞ്ഞാറൻ സെമിറ്റികളുടെ ശാഖയിൽപ്പെട്ട കനാനൈറ്റിന്റെ ഭാഷാഭേദമാണ് ഹീബ്രു.വ്യത്യസ്ത രീതികളിലാണ് ഇത് ഉച്ചരിയ്ക്കുന്നത്. മദ്ധ്യയൂറോപ്യൻ ഉച്ചാരണമായ അഷ്കെനാസിക്, മെഡിറ്ററേനിയൻ ഉച്ചാരണമായ സെഫാർഡിക് എന്നിവ പ്രധാനപ്പെട്ടതാണ്. ഹീബ്രു അക്ഷരമാലയിൽ 26വ്യഞ്ജനങ്ങളുണ്ട്. ഇതോടൊപ്പം സ്വരാക്ഷരങ്ങളും ഉപയോഗിയ്ക്കുന്നു. മൂന്നക്ഷരങ്ങളടങ്ങുന്ന മൂലത്തിൽ നിന്നുമാണ് ഇവ രൂപം കൊള്ളുന്നത്.