അർജന്റീന
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യം / From Wikipedia, the free encyclopedia
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് അർജന്റീന, ഔദ്യോഗികമായി അർജന്റീന റിപ്പബ്ലിക്ക്[11] (ഇംഗ്ലീഷ്: Argentina, സ്പാനിഷ്: República Argentina) 23 പ്രവിശ്യകളും ഒരു സ്വയം ഭരണ നഗരമായ ബ്യൂണോ എയ്റെസും ചേർന്നതാണ് ഈ രാജ്യം. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ രാജ്യവും ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ എട്ടാം സ്ഥാനവുമാണ് ഈ രാജ്യത്തിന്. സ്പാനിഷ് ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഇതാണ് (മെക്സിക്കൊ, കൊളംബിയ, സ്പെയിൻ എന്നിവയിലാണ് കൂടുതൽ ജനസംഖ്യയെങ്കിലും). പടിഞ്ഞാറ് ആന്തിസ് പർവ്വതനിരയ്ക്കും കിഴക്കും തെക്കും ദക്ഷിണ അറ്റ്ലാന്റിക്ക് സമുദ്രത്തിനും ഇടയിൽ 2,766,890 ചതുരശ്ര കി.മീ ഭൂവിസ്തൃതി ഈ രാജ്യത്തിനുണ്ട്. വടക്ക് പരാഗ്വെ, ബൊളീവിയ എന്നിവയും വടക്കുകിഴക്ക് ബ്രസീൽ, ഉറുഗ്വേ എന്നിവയും പടിഞ്ഞാറും തെക്കും ചിലിയുമാണ് അർജന്റീനയുമായി അതിർത്തിയുള്ള രാജ്യങ്ങൾ. അന്റാർട്ടിക്കയിലുള്ള 969,464 ച.കി.മീ പ്രദേശത്ത് അർജന്റീന അവകാശമുന്നയിക്കുന്നു, ഇത് ചിലി, യുനൈറ്റഡ് കിങ്ഡം തുടങ്ങിയ രാജ്യങ്ങൾ അവകാശമുന്നയിക്കുന്ന പ്രദേശങ്ങളുമായി ചേർന്നതാണ്, ഇത്തരം അവകാശവാദങ്ങളെല്ലാം 1961 ൽ നിലവിൽ വന്ന അന്റാർട്ടിക്ക ഉടമ്പടി പ്രകാരം റദ്ദുചെയ്തിരിക്കുകയാണ്.
Argentine Republic[upper-alpha 1] República Argentina (Spanish) | |
---|---|
ദേശീയ മുദ്രാവാക്യം:
| |
ദേശീയ ഗാനം:
| |
Mainland Argentina shown in dark green, with territorial claims shown in light green | |
തലസ്ഥാനം and largest city | Buenos Aires |
ഔദ്യോഗിക ഭാഷകൾ | Spanish[a] |
വംശീയ വിഭാഗങ്ങൾ (2013[3]) |
|
നിവാസികളുടെ പേര് |
|
ഭരണസമ്പ്രദായം | Federal presidential constitutional republic |
• President | Cristina Fernández de Kirchner |
• Vice President | Amado Boudou |
• Supreme Court President | Ricardo Lorenzetti |
നിയമനിർമ്മാണസഭ | Congress |
• ഉപരിസഭ | Senate |
• അധോസഭ | Chamber of Deputies |
Independence from Spain | |
• May Revolution | 25 May 1810 |
• Declared | 9 July 1816 |
• Current constitution | 1 May 1853 |
• ആകെ വിസ്തീർണ്ണം | 2,780,400 km2 (1,073,500 sq mi)[upper-alpha 2] (8th) |
• ജലം (%) | 1.57 |
• 2014 estimate | 42,669,500[5] |
• 2010 census | 40,117,096[4] (32nd) |
• ജനസാന്ദ്രത | 14.4/km2 (37.3/sq mi)[4] (212th) |
ജി.ഡി.പി. (PPP) | 2014 estimate |
• ആകെ | $927.382 billion[6] (25th) |
• പ്രതിശീർഷം | $22,101[6] (55th) |
ജി.ഡി.പി. (നോമിനൽ) | 2014 estimate |
• ആകെ | $536.155 billion[6] (24th) |
• Per capita | $12,778[6] (60th) |
ജിനി (2010) | 44.49[7] medium |
എച്ച്.ഡി.ഐ. (2013) | 0.808[8] very high · 49th |
നാണയവ്യവസ്ഥ | Peso ($) (ARS) |
സമയമേഖല | UTC−3 (ART) |
തീയതി ഘടന | dd.mm.yyyy (CE) |
ഡ്രൈവിങ് രീതി | right[b] |
കോളിംഗ് കോഡ് | +54 |
ISO കോഡ് | AR |
ഇൻ്റർനെറ്റ് ഡൊമൈൻ | .ar |
|