ഭാഷാഗോത്രങ്ങൾ
From Wikipedia, the free encyclopedia
ഒരു പൊതുപൂർവിക ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതിനാൽ വ്യക്തമായ പാരമ്പര്യ ബന്ധം പുലർത്തുന്ന ഒരു കൂട്ടം ഭാഷകളെ ആണ് ഒരു ഭാഷാഗോത്രം അഥവാ ഭാഷാകുടുംബം എന്ന് പറയുന്നത്. ഈ പൂർവിക ഭാഷയെ ആ ഗോത്രത്തിന്റെ പ്രോട്ടോ-ലാങ്ഗ്വേജ് (proto-language) എന്ന് വിളിക്കുന്നു.[1]
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ലോകത്തിൽ ഇന്ന് ഉപയോഗിക്കുന്ന ഭാഷകളും മൊഴി ഭേദങ്ങളും കൂടി 7111 എണ്ണം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 141 വ്യത്യസ്ത ഭാഷാഗോത്രങ്ങളെ ഇവയിൽ കണ്ടെത്താൻ കഴിയും.[2] മറ്റൊരു ഭാഷയുമായും ബന്ധം കണ്ടെത്താൻ കഴിയാത്തതിനാൽ ഒരു ഭാഷാഗോത്രത്തിലും ഉൾപ്പെടുത്താൻ കഴിയാത്ത ഭാഷകളെ ഐസൊലേറ്റ് (language isolate) എന്ന് വിളിക്കുന്നു.
ഒരു ഗോത്രത്തിൽ പെട്ട ഭാഷകളിൽ, ശബ്ദാവലി, വ്യാകരണരീതി, എന്നിവയിൽ വളരെയധികം സമാനതകൾ ഉണ്ടാകും. ഒരേ ഗോത്രത്തിൽ പെട്ട ഭാഷകളിൽ വ്യാകരണത്തിൽ പ്രധാനമായും സാമ്യം കാണുന്നത് സർവ്വനാമങ്ങളുടേയും, ക്രിയാപദങ്ങളുടേയും രൂപത്തിലാണ്. അന്യഭാഷകളിൽ നിന്നും പദങ്ങൾ സ്വീകരിക്കുമ്പൊൾ കഴിവതും തദ്ഭവങ്ങളാക്കുന്നതാണ് ഭാഷയ്ക്ക് യുക്തമാകുന്നത്. അങ്ങനെ ലഭിക്കുമ്പോൾ വ്യാകരണരീതിക്ക് മൂന്ന് കാര്യങ്ങളാണ് ശ്രദ്ധേയമായിട്ടുള്ളത്
- ധാതുവിൽ നിന്നും ശബ്ദരചന നടത്തുന്നതിലുള്ള തുല്യത.
- ഉപസർഗ്ഗം, ഇടനില, പ്രത്യയം എന്നിവ ചേർത്ത് ഭിന്നരൂപങ്ങൾ സൃഷ്ടിക്കുന്നതിലുള്ള സമാനത.
- വാക്യരചനയിലുള്ള തുല്യത.
രണ്ട് ഭാഷകൾ ഒരു ഗോത്രത്തിൽ ഉള്ളവയാണെന്ന് കണക്കാക്കുന്നതിന്
- സ്വനിമകളുടെ സാദൃശ്യം
- ചില സ്വനിമങ്ങൾ വ്യത്യസ്തങ്ങളായി കാണുന്നു എങ്കിൽ, മറ്റേതെങ്കിലും ഭാഷകളുടെ സ്വാധീനം, സ്വാഭാവികമായ വ്യതിയാനമാണെങ്കിൽ അതിന് ചരിത്രപരമായ സാധ്യത എന്നിവയും
- ശബ്ദങ്ങളുടെ അതായത് നാമം, ക്രിയ, സർവനാമം, സംഖ്യാവാചി വിശേഷണം എന്നിവയുടെ സ്വനിമത്തിലും അർത്ഥത്തിലുമുള്ള തുല്യത.
- ശബ്ദങ്ങളുടെ സ്വനിമത്തിലോ അർത്ഥത്തിലോ കാണുന്ന സാദൃശ്യത്തിന് പരസ്പര ബന്ധമോ അന്യഭാഷാ സമ്പർക്കമോ കാരണമായിട്ടുണ്ടോ എന്നതും.
- ധാതുവിലോ മൂലശബ്ദത്തിലോ പ്രത്യയമോ ഉപസർഗ്ഗമോ ചേർത്ത് വേറെ ശബ്ദങ്ങൾ നിർമ്മിക്കുന്ന രീതിയിലുള്ള സാമ്യത
- വാക്യഘടനയിലെ സാമ്യം