ദശാവതാരം
മഹാവിഷ്ണുവിന്റെ 10 അവതാരങ്ങൾ / From Wikipedia, the free encyclopedia
ഹിന്ദുപുരാണങ്ങൾ അനുസരിച്ചു മഹാവിഷ്ണുവിന്റെ പ്രധാനപ്പെട്ട 10 അവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്. ഇവകൂടാതെ വിഷ്ണുവിന് വേറെയും അവതാരങ്ങൾ വിവിധ ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിങ്ങനെയാണ് ദശാവതാരങ്ങൾ. ബലരാമനെ ഒഴിവാക്കി പകരം ബുദ്ധനെ ഉൾപ്പെടുത്തിയും ദശാവതാരസങ്കല്പമുണ്ട്. ജയദേവന്റെ ഗീതഗോവിന്ദത്തിൽ ബലരാമനെയും ബുദ്ധനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണൻ എന്ന പൂർണ്ണാവതാരത്തെക്കൂടാതെ പത്തു അവതാരങ്ങളുണ്ടെന്നാണു അതിലെ സങ്കല്പം. എന്നാൽ ചിലരുടെ അഭിപ്രായപ്രകാരം അവതാരങ്ങൾ 24 ആണ്. 23 എണ്ണവും കഴിഞ്ഞു. [1] വേദങ്ങളിലോ ആദ്യകാല ഹൈന്ദവ ധർമശാസനകളിലോ അവതാര സങ്കല്പത്തെക്കുറിച്ച് സൂചന ഇല്ല. ഹിന്ദുമതത്തിന്റെ വളർച്ചക്കിടയിൽ മറ്റുമതങ്ങളിൽ നിന്നും കൂട്ടിച്ചേർക്കപ്പെട്ടയും അവക്കായി രചിക്കപ്പെട്ട പുരാണങ്ങളുമാണ് ദശാവതാര വാദത്തിനടിസ്ഥാനം. വിവിധ പുരാണങ്ങളിൽ നൽകിയിട്ടുള്ള അവതാരകഥകൾ പരസ്പരവിരുദ്ധമാണെങ്കിലും അവതാരവാദത്തിന്റെ വികാസത്തിനിടക്ക് മഹാവിഷ്ണുവിന്റെ പത്ത് മുഖ്യ അവതാരങ്ങളുടെ നിശ്ചിതക്രമത്തിലുള്ള പരമ്പര സർവസമ്മതമായത് ക്രി.വ. എട്ടാം നൂറ്റാണ്ടു മുതൽ ആണ്. [2]ഇതിനിടെ, വൈഷ്ണവ മതത്തെ പ്രബലമായി പ്രചരിപ്പിച്ചവർ വിഷ്ണുവിന്റെ അവതാരങ്ങളും ശൈവമതത്തിന്റെ പ്രചാരകർ ശിവന്റെ പുത്രന്മാരും ആയി വർണ്ണിക്കപ്പെട്ടെന്ന് വാഗ്ഭടാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട് [3]
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
- ഇതേ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി ദശാവതാരം (ചലച്ചിത്രം) കാണുക.