![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/88/Relief_depicting_Narasimha_avatar_of_the_god_Vishnu_in_Hoysaleswara_temple_at_Halebidu.jpg/640px-Relief_depicting_Narasimha_avatar_of_the_god_Vishnu_in_Hoysaleswara_temple_at_Halebidu.jpg&w=640&q=50)
നരസിംഹം
മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ നാലാമത്തെ അവതാരം / From Wikipedia, the free encyclopedia
ഹൈന്ദവ പുരാണ പ്രകാരം ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ ഉഗ്ര അവതാരമാണ് നരസിംഹ മൂർത്തി . ഭക്ത സംരക്ഷണത്തിന് വേണ്ടി സഭാസ്തംഭത്തിൽ നിന്ന് പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവാണ് നരസിംഹ മൂർത്തി. വൈശാഖ പുണ്യമാസത്തിലെ ശുക്ല പക്ഷ ചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിയ്ക്കുന്നത്. നരസിംഹ അവതാര ദിവസമാണ് ഇത്. നരസിംഹ ക്ഷേത്രങ്ങളിലും മഹാവിഷ്ണു, ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്. ഭക്തനായ പ്രഹ്ലാദനെ രക്ഷിയ്ക്കാനും ദുഷ്ടനായ ഹിരണ്യ കശിപ്പുവിനെ കൊല്ലാനുമായി അവതാരമെടുത്തതാണ് നരസിംഹ മൂർത്തി. ഉഗ്രമൂർത്തിയായ നരസിംഹമൂർത്തിയെ കണ്ട് സകല ദേവി ദേവന്മാരും ഭയന്ന് വിറച്ചു. വിഷ്ണുവിൻറെ പരമ ഭക്തനും അഞ്ച് വയസ്സുള്ള ബാലനുമായ പ്രഹ്ലാദൻ സ്തുതിച്ചതോടെ നരസിംഹമൂർത്തിയുടെ കോപത്തിൽ അൽപ്പം കുറവ് വന്നു , ആ സമയത്ത് ലക്ഷ്മി ദേവി മടിയിൽ കയറിയിരുന്നു. ഈ സങ്കൽപ്പമാണ് ലക്ഷ്മി നരസിംഹമൂർത്തി.
നരസിംഹം | |
---|---|
![]() നരസിംഹം | |
ദേവനാഗരി | नरसिंह |
തമിഴ് ലിപിയിൽ | நரசிம்மர் |
Affiliation | ആദിനാരായണൻ |
ആയുധം | നഖം, ചക്രം, ഗദ |