മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ എട്ടാമത്തെ അവതാരം From Wikipedia, the free encyclopedia
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ബലരാമൻ[1] . മഹാവിഷ്ണുവിന്റെയും അനന്തന്റെയും അംശം ബലരാമനിൽ ചേർന്നിരിക്കുന്നു . എന്നാൽ ത്രേതായുഗത്തിലെ ലക്ഷ്മണൻ അനന്തന്റെ പൂർണമായ അംശമാണ് . അതിയായ ബലത്തോട് കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവനുമായതുകൊണ്ട് ബലരാമൻ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു . ശ്രീകൃഷ്ണൻ്റെ മൂത്ത ജ്യേഷ്ഠനാണ് ബലരാമൻ . രേവതിയാണ് ഇദ്ദേഹത്തിൻ്റെ പത്നി . സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. [2]
മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന വൈശാഖമാസ ശുക്ലപക്ഷ തൃതീയ ദിവസമായിരുന്നു മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി യാദവകുലത്തിൽ ബലരാമൻ അവതരിച്ചത്.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.