![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6c/Mortar_attack_on_Shigal_Tarna_garrison%252C_Kunar_Province%252C_87.jpg/640px-Mortar_attack_on_Shigal_Tarna_garrison%252C_Kunar_Province%252C_87.jpg&w=640&q=50)
അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം
From Wikipedia, the free encyclopedia
അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് സർക്കാരിനെ പിന്തുണച്ചുകൊണ്ട്, സോവിയറ്റ് യൂണിയനും എതിരേ സർക്കാർ വിരുദ്ധരായിരുന്ന ഇസ്ലാമികപ്രതിരോധകക്ഷികളും (മുജാഹിദീൻ) തമ്മിൽ ഒരു ദശകത്തോളം നീണ്ടുനിന്ന യുദ്ധമാണ് സോവിയറ്റ് യുദ്ധം എന്നറിയപ്പെടുന്നത്. സോവിയറ്റ് യൂണിയനും അമേരിക്കയുമായി നിലനിന്നിരുന്ന ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇസ്ലാമികകക്ഷികൾക്ക് അമേരിക്കയും അവരുടെ സഖ്യകക്ഷികളായ ബ്രിട്ടൺ, പാകിസ്താൻ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നും മറ്റനേകം ഇസ്ലാമികരാജ്യങ്ങളിൽ നിന്നും സഹായം ലഭിച്ചിരുന്നു.
അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം | |||||||
---|---|---|---|---|---|---|---|
ശീതയുദ്ധത്തിന്റേയും അഫ്ഗാൻ ആഭ്യന്തരയുദ്ധത്തിന്റേയും ഭാഗം | |||||||
![]() മുജാഹിദീൻ സൈനികർ ഒരു മോർട്ടാർ ആക്രമണത്തിനായി തയാറെടുക്കുന്നു. | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
![]() [[File:|23x15px|border |alt=അഫ്ഗാനിസ്താൻ|link=അഫ്ഗാനിസ്താൻ]] ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ | ![]() സഹായിച്ചവർ: ![]() ![]() ![]() ![]() | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() [[File:|23x15px|border |alt=അഫ്ഗാനിസ്താൻ|link=അഫ്ഗാനിസ്താൻ]] ബാബ്രക് കാർമാൽ [[File:|23x15px|border |alt=അഫ്ഗാനിസ്താൻ|link=അഫ്ഗാനിസ്താൻ]] മുഹമ്മദ് നജീബുള്ള [[File:|23x15px|border |alt=അഫ്ഗാനിസ്താൻ|link=അഫ്ഗാനിസ്താൻ]] അബ്ദുൾ റഷീദ് ദോസ്തം [[File:|23x15px|border |alt=അഫ്ഗാനിസ്താൻ|link=അഫ്ഗാനിസ്താൻ]] ഷാനവാസ് തനായ് [[File:|23x15px|border |alt=അഫ്ഗാനിസ്താൻ|link=അഫ്ഗാനിസ്താൻ]] മുഹമ്മദ് റാഫി | ![]() ![]() ![]() ![]() ![]() ![]() | ||||||
ശക്തി | |||||||
സോവിയറ്റ്:
അഫ്ഗാൻ സർക്കാർ:
| മുജാഹിദീൻ:
| ||||||
നാശനഷ്ടങ്ങൾ | |||||||
സോവിയറ്റ്:
14,453 പേർ ആകെ കൊല്ലപ്പെട്ടു
35,478 പേർക്ക് പരിക്കേറ്റു 311 പേരെ കാണാതായി അഫ്ഗാൻ സർക്കാർ: ആയിരങ്ങൾ കൊല്ലപ്പെട്ടു | മുജാഹിദീൻ: 2 ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു | ||||||
പൊതുജനങ്ങൾ (അഫ്ഗാൻ):
700,000–2,000,000+ (സോവിയറ്റ്) 100 |
സോവിയറ്റ് നേതാവ് ലെനോയ്ഡ് ബ്രെഷ്നേവിന്റെ കാലത്ത് 1979 ഡിസംബർ 24-നാണ് സോവിയറ്റ് സൈന്യം അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചത്.[3] പിന്നീട് സോവിയറ്റ് പ്രസിഡണ്ട് മിഖായേൽ ഗോർബച്ചേവിന്റെ കാലത്ത് 1989 ഫെബ്രുവരി 15-നാണ് അവസാന സോവിയറ്റ് സൈനികസംഘം രാജ്യത്തുനിന്ന് പിന്മാറിയത്. കാലങ്ങളോളം പോരാടിയിട്ടും ഒരു പക്ഷത്തിനും വ്യക്തമായ വിജയം നേടാനാകാതെ തുടർന്ന ഈ യുദ്ധത്തിന്റെ പ്രത്യേകത മൂലം അമേരിക്കയുടെ വിയറ്റ്നാമിലെ സ്ഥിതിയെ അനുസ്മരിപ്പിക്കും പ്രകാരം സോവിയറ്റുകളുടെ വിയറ്റ്നാം എന്നാണ് ഈ യുദ്ധത്തെ വിശേഷിപ്പിക്കുന്നത്.[4]