ബാബ്രക് കാർമാൽ
From Wikipedia, the free encyclopedia
അഫ്ഗാനിസ്താന്റെ അഞ്ചാമത്തെ പ്രസിഡണ്ടായിരുന്നു ബാബ്രക് കാർമാൽ (ജീവിതകാലം:1929 ജനുവരി 6 – 1996 ഡിസംബർ 1/3). അഫ്ഗാനിസ്താനിലെ മാർക്സിസ്റ്റ് നേതാക്കളിൽ ഏറെ അറിയപ്പെട്ടിരുന്ന ഇദ്ദേഹം അഫ്ഗാൻ മാർക്സിസ്റ്റ് പാർട്ടിയായിരുന്ന പി.ഡി.പി.എ.യുടെ പാർചം വിഭാഗത്തിന്റെ സമുന്നതനേതാവായിരുന്നു. 1979 മുതൽ 1986 വരെ ഇദ്ദേഹം രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്ന ഇദ്ദേഹം അഫ്ഗാനിസ്താനിൽ ഏറ്റവുമധികകാലം ഭരണത്തിലിരുന്ന കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടാണ്. പ്രസിഡണ്ട് സ്ഥാനത്തിനു പുറമേ അഫ്ഗാനിസ്താന്റെ പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, ചെക്കോസ്ലൊവാക്യയിലെ അഫ്ഗാനിസ്താൻ സ്ഥാനപതി തുടങ്ങിയ പദവികളും ബാബ്രക് കാർമാൽ വഹിച്ചിട്ടുണ്ട്.
ബാബ്രക് കാർമാൽ | |
അഫ്ഗാനിസ്താന്റെ അഞ്ചാമത്തെ പ്രസിഡണ്ട് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ മൂന്നാമത്തെ പ്രസിഡണ്ട് | |
പദവിയിൽ 1979 ഡിസംബർ 27 – 1986 നവംബർ 24 | |
പ്രധാനമന്ത്രി | സുൽത്താൻ അലി കേഷ്ത്മന്ദ് |
---|---|
മുൻഗാമി | ഹഫീസുള്ള അമീൻ |
പിൻഗാമി | ഹാജി മുഹമ്മദ് ചംകാനി |
അഫ്ഗാനിസ്താന്റെ പതിനാലാമത് പ്രധാനമന്ത്രി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ മൂന്നാമത്തെ പ്രധാനമന്ത്രി | |
പദവിയിൽ 1979 ഡിസംബർ 27 – 1981 ജൂൺ 11 | |
മുൻഗാമി | ഹഫീസുള്ള അമീൻ |
പിൻഗാമി | സുൽത്താൻ അലി കേഷ്ത്മന്ദ് |
ജനനം | (1929-01-06)6 ജനുവരി 1929 കമാരി, അഫ്ഗാനിസ്താൻ |
മരണം | 3 ഡിസംബർ 1996(1996-12-03) (പ്രായം 67) മോസ്കോ, റഷ്യ |
രാഷ്ട്രീയകക്ഷി | പി.ഡി.പി.എ. (പാർചം വിഭാഗം) |
1979-ൽ അഫ്ഗാനിസ്താനിലെ സോവിയറ്റ് സൈനികാധിനിവേശത്തോടൊപ്പമാണ്, സോവിയറ്റ് യൂനിയന്റെ ശക്തമായ പിൻബലത്തിൽ ബാബ്രക് കാർമാൽ രാജ്യത്തിന്റെ പ്രസിഡണ്ടും പ്രധാനമന്ത്രിയുമാകുന്നത്. 1986-ൽ പ്രസിഡണ്ട് പദവി, മുഹമ്മദ് നജീബുള്ളക്ക് കൈമാറുകയും, അഫ്ഗാനിസ്താൻ വിട്ട് കാർമാൽ, മോസ്കോയിലേക്ക് കടക്കുകയും ചെയ്തു. 1996-ൽ മോസ്കോയിൽ വച്ചാണ് ഇദ്ദേഹം മരണമടഞ്ഞത്.