മദ്ധ്യപൂർവ യുറോപ്പിൽ 1918 മുതൽ 1993 വരെ നില നിന്നിരുന്ന ഒരു രാജ്യമായിരുന്നു ചെക്കസ്ലോവാക്യ[1]. 1918 ഒക്ടോബറിൽ ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബൊഹീമിയ, മൊറാവിയ, സ്ലോവാക്യ എന്നീ പ്രാന്തങ്ങൾ ഏകോപിച്ച് ചെക്കൊസ്ലോവാക്യ രൂപീകൃതമായി[2]. പിന്നീട് 1993 ജനുവരി 1-ന് ചെക്ക്‌ റിപ്പബ്ലിക്ക്‌, സ്ലൊവാക്യ റിപബ്ലിക് എന്നീ രണ്ടു രാജ്യങ്ങളായി വിഘടിച്ചു[3][4].

വസ്തുതകൾ Czechoslovakia Československo, Česko‑Slovensko, തലസ്ഥാനം ...
Czechoslovakia

Československo, Česko‑Slovensko
1918–1992
Thumb
Flag since 1920
മുദ്രാവാക്യം: Pravda vítězí
("Truth prevails"; 1918–1990)
Pravda zvíťazí
("Truth prevails"; 1918–1990)
ലത്തീൻ: Veritas vincit
("Truth prevails"; 1990–1992)
ദേശീയ ഗാനം: Kde domov můj and Nad Tatrou sa blýska (first verses only)
Thumb
തലസ്ഥാനംPrague (Praha)
പൊതുവായ ഭാഷകൾCzech and Slovak
ഗവൺമെൻ്റ്Republic
President
 
 1918–1935
Tomáš G. Masaryk (first)
 1989–1992
Václav Havel (last)
Prime Minister 
 1918–1919
Karel Kramář
 1992
Jan Stráský
ചരിത്രം 
 Independence
28 October 1918
 German occupation
1939
 Liberation
1945
 Dissolution
31 December 1992
വിസ്തീർണ്ണം
1921140,446 km2 (54,227 sq mi)
1993127,900 km2 (49,400 sq mi)
Population
 1921
13607385
 1993
15600000
നാണയവ്യവസ്ഥCzechoslovak koruna
Calling code42
Internet TLD.cs
മുൻപ്
ശേഷം
Austria-Hungary
German Empire
Czech Republic
Slovakia
Current ISO 3166-3 code:        CSHH
The calling code 42 was retired in Winter 1997. The number range was subdivided, and re-allocated amongst Czech Republic, Slovakia and Liechtenstein.
അടയ്ക്കുക

ചരിത്രം

ബൊഹീമിയ എന്ന നാട്ടുരാജ്യം ബൊഹീമിയൻ സാമ്രാജ്യമായി വികസിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണെന്ന് രേഖകളുണ്ട്[5]. 1526 -ൽ ബൊഹീമിയൻ സാമ്രാജ്യം, ബൊഹീമിയ, മൊറാവിയ, സൈലീഷ്യ എന്ന മൂന്നു പ്രവിശ്യകളായി ഹാബ്സ്ബർഗ് രാജവംശത്തിന്റേതായിത്തീരുകയും[6] പിന്നീട് 1804-ൽ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റേയും തുടർന്ന് ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യദ്വയത്തിന്റേയും[7] ഭാഗമായിത്തീരുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധം ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യത്തിന്റെ തകർച്ചയിൽ കലാശിച്ചു. തുടർന്നുണ്ടായ വെഴ്സായ് ഉടമ്പടി യൂറോപിന്റെ ഭൂപടം മാറ്റിയെഴുതി.


Thumb
ഓസ്ട്രിയാ-ഹങ്കറി സാമ്രാജ്യം 1910-ൽ - വംശ-ഭാഷാ അടിസ്ഥാനത്തിൽ

ചെക്-സ്ലോവക് ദേശീയവാദം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ചെകോസ്ലാവാക്യ ഒരു ഏകീകൃതദേശമായിത്തീരണമെന്ന എന്ന ആശയത്തിന് ഏറെ ജനപ്രിയത നേടിയെടുക്കാനായി[8],[9][10]. ഓസ്ടിയ-ഹങ്കറി സാമ്രാജ്യദ്വയത്തിന്റെ ഭാഗമായിരുന്നെങ്കിലും ചെക് പ്രദേശങ്ങൾ ഓസ്ട്രിയൻ ഭൂഭാഗത്തിലും സ്ലോവാക് പ്രാന്തങ്ങൾ ഹങ്കേറിയൻ വിഭാഗത്തിലുമായിരുന്നു. ഓസ്ട്രിയ വ്യവസായവത്കൃതവും സമ്പന്നവുമായിരുന്നു. സ്ലോവാക്യ ഹങ്കറിയെപ്പോലെ പിന്നാക്കപ്രദേശമായിരുന്നു[11][12]. എന്നിരുന്നാലും ചെക്-സ്ലോവക് വംശജർക്ക് പൊതുവായ സാസംകാരിക പൈതൃകം ഉണ്ടായിരുന്നു.[13] ചെക്-സ്ലോവക് പ്രദേശങ്ങളിലെ ദേശീയ കക്ഷികൾ ഓസ്ട്രിയ-ഹങ്കറി അധീനതയിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാനുള്ള കരു നീക്കങ്ങൾ നടത്തി. തോമസ് മസാറിക് ഈ കൂട്ടായ്മയുടെ നേതാവായിരുന്നു.[14][15] ഒന്നാം ലോകമഹായുദ്ധവും ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യത്തിന്റെ ആസന്ന പതനവും ദേശീയവാദത്തിന് ആക്കം കൂട്ടി.

ചെകോസ്ലാവാക്യ രൂപീകരണം

1918 ഒക്റ്റോബർ -28ന് ബൊഹീമിയ, മോറാവിയ, സ്ലോവാക്യ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രാന്തങ്ങൾ ഒന്നുചേർന്ന് ചെകോസ്ലവാക്യ എന്ന പുതിയ സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കുന്നതായി പ്രഖ്യാപനം നടത്തി.[16] ചെക്-സ്ലോവക്-ജർമൻ-ഹംങ്കേറിയൻ-റുഥേനിയൻ-പോളിഷ് വംശജരെ ഉൾക്കൊണ്ടുള്ള ചെകോസ്ലാവാക്യ രൂപീകൃതമായി[17]. ഈ മിശ്രണത്തിൽ രണ്ടിൽ മൂന്നുഭാഗം ചെക്-സ്ലോവക് വംശജരായിരുന്നു. തെരഞ്ഞെടുപ്പിന് അനുകൂലമായ അന്തരീക്ഷം അല്ലാതിരുന്നതിനാൽ 1911-ലെ ഓസ്ട്രിയൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മറ്റും പല ചെക്- സ്ലോവക് നേതാക്കളും ചേർന്ന് പുതിയൊരു താത്കാലിക നിയമസഭ രൂപീകരിച്ചു[18]. ജർമൻ, ഹങ്കേറിയൻ-പോളിഷ്, റുഥേനിയൻ വംശജർക്ക് ഇതിൽ പ്രാതിനിഥ്യമില്ലായിരുന്നു. താത്കാലിക നിയമസഭ നിർണായക തീരുമാനങ്ങൾ എടുത്തു. തോമസ് മസാറിക് പ്രഥമ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും തെരഞ്ഞെടുക്കയും ചെയ്തു. 1918 നവമ്പറിൽ- മസാറിക് അധികാരമേറ്റു.

ഭരണഘടന, നിയമസഭ, പ്രസിഡന്റ്

1920 ഫെബ്രുവരി 29-ന് താത്കാലിക നിയമസഭ ഭരണഘടന അംഗീകരിച്ചു. പുതിയ പാർലമെൻററി ജനാധിപത്യ ഭരണഘടനയിൽ എല്ലാ വംശജർക്കും, ന്യൂനപക്ഷമടക്കം സമാനായ വിധത്തിൽ അടിസ്ഥാന അവകാശങ്ങൾ അനുവദിക്കപ്പെട്ടിരുന്നു. ദ്വിതല നിയമസഭ, അധോസഭയും ഉപരി സഭയും. രണ്ടു സഭകളും ചേർന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഉപരിസഭാംഗങ്ങളുടെ കാലാവധി ആറു വർഷം, അധോസഭാംഗങ്ങളുടേത് എട്ടു വർഷം. പ്രസിഡന്റിന്റെ കാലാവധി ഏഴു വർഷം. പ്രധാനമന്ത്രിയേയും മന്ത്രിമാരേയും നിയമിക്കുന്നത് പ്രസിഡൻറാണ്. പുതിയ രാഷ്ട്രത്തിന്റെ തലസ്ഥാനനഗരി പ്രാഗും പ്രാഗ് കോട്ട പ്രസിഡന്റിന്റെ ആസ്ഥാനവുമായി[19],[20].[21]

പാരിസ് ഉടമ്പടി- അതിർത്തി നിർണയം

യുദ്ധാനന്തരം പാരിസിൽ നടന്ന സമാധാന സമ്മേളനം (1919 ജനുവരി-1920 ഫെബ്രുവരി) ചെകോസ്ലാവാക്യക്ക് അന്താരാഷ്ട്രീയ അംഗീകാരം നല്കി[22]. ബൊഹീമിയ, മോറാവിയ എന്നീ പ്രാന്തങ്ങൾക്ക് ജർമനിയും ഓസ്ട്രിയയുമായി കാലകാലമായി നിലനിന്ന അതിർത്തികൾ അംഗീകരിക്കപ്പെട്ടു. ജർമൻകാക്ക് ഭൂരിപക്ഷമുള്ള സുഡറ്റെൻലാൻഡ് എന്ന വടക്കു പടിഞ്ഞാറൻ പ്രവിശ്യ ഓസ്ട്രിയക്കോ, ജർമനിക്കോ കൈമാറണമെന്ന വാദം ഉയർന്നു വന്നെങ്കിലും പരിഗണിക്കപ്പെടുകയുണ്ടായില്ല. അങ്ങനെ സുഡെറ്റൻലാൻഡും പുതിയ ചെകോസ്ലാവാക്യയുടെ ഭാഗമായി. സ്ലോവാക്യയും റുഥേനിയയും മുഴുവനായും ചെകോസ്ലാവാക്യയിൽ ലയിപ്പിക്കുന്നതിന് ഹങ്കറിക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഹംഗേറിയൻ കമ്യൂണിസ്റ്റ് ഗവണ്മെന്റ് സോവിയറ്റ് റഷ്യയുടെ പിൻബലത്തോടെ യുദ്ധത്തിനു തയ്യാറാകുകയും ചെയ്തു. പക്ഷെ ഈ ഉദ്യമം വിജയിച്ചില്ല. ഏറെ വ്യവസായവത്കൃതമായ ടെഷാൻ എന്ന പ്രാന്തം വിട്ടുകൊടുക്കാൻ പോളണ്ടിനും സമ്മതമുണ്ടായിരുന്നില്ല. ഒടുവിൽ ടെഷാൻ രണ്ടായി വിഭജിക്കപ്പെട്ട് ഇരു രാജ്യങ്ങൾക്കും നല്കപ്പെട്ടു.[23]

തെരഞ്ഞെടുപ്പ് 1920

ചെകോസ്ലാവാക്യയിൽ അഞ്ച് പ്രധാന രാഷ്ട്രീയ കക്ഷികളാണ് ഉണ്ടായിരുന്നത്. -റിപബ്ലിക്കൻ പാർട്ടി, ചെകോസ്ലാവാക് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി, ചെകോസ്ലാവാക് നാഷണലിസ്റ്റ് സോഷ്യൽ പാർട്ടി, ചെകോസ്ലാവാക് പോപുലിസ്റ്റ് പാർട്ടി, ചെകോസ്ലാവാക് നാഷണൽ ഡെമോക്രാറ്റിക് പാർട്ടി. ഇവ കൂടാതെ മറ്റനേകം ചെറുകക്ഷികളും ഉണ്ടായിരുന്നു[24].1921 -ൽ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നെങ്കിലും വലിയ ജനപിന്തുണ ഇല്ലായിരുന്നു.[25]. 1920 മെയ് 28-ന് ചെകോസ്ലാവാക്യയിലെ പ്രഥമ തെരഞ്ഞെടുപ്പ് നടന്നു[26] റിപബ്ലികൻ പാർട്ടിക്കായിരുന്നു ഭൂരിപക്ഷം. മസാറിക് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചു പാർട്ടികളുടെ കൂട്ടു മന്ത്രിസഭ നിലവിൽ വന്നു.

1925 നവമ്പറിൽ ആദ്യ പാർലമെന്റിന്റെ കാലാവധി തീരുകയും രണ്ടാമത്തെ തെരഞ്ഞടുപ്പ് നടക്കുകയും ചെയ്തു. റിപബ്ലികൻ പാർട്ടിയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൂട്ടുമന്ത്രിസഭ 1929 നവമ്പർ വരെ അധികാരത്തിലിരുന്നു. 1929-ലെ തെരഞ്ഞെടുപ്പിലും റിപബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തി. എന്നാൽ 1935-ലെ തെരഞ്ഞെടുപ്പിൽ സുഡറ്റൻ ജർമൻ പാർട്ടിക്കായിരുന്നു ഭൂരിപക്ഷം[27]. ഒരു വ്യക്തിയെ രണ്ടു തവണ മാത്രമേ പ്രസിഡന്റായി തെരഞ്ഞെടുക്കാവൂ എന്ന നിബന്ധന ഭരണഘടനയിൽ ഉണ്ടായിരുന്നെങ്കിലും സർവസമ്മതനായ മസാറിക് 1920ലും, 1927ലും, 1934 ലും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.

അന്തശ്ചിദ്രങ്ങൾ, കലാപങ്ങൾ

ചെക്- സ്ലോവക് പ്രാന്തങ്ങൾ തമ്മിൽ മതപരവും സാമ്പത്തികവുമായ ഗുരുതരമായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു[9]. ചെക് മേഖലകൾ വ്യവസായവത്കൃതവും അവിടത്തെ ജനത വിദ്യാസമ്പന്നരും പൊതുവെ മതനിരപേക്ഷകരുമായിരുന്നു . എന്നാൽ സ്ലോവാക്യയിലെ ഭൂരിപക്ഷം കതോലികാ വിശ്വാസികളായിരുന്നു, സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന മേഖലയായിരുന്നു സ്ലോവാക്യ. ഇത് ആഭ്യന്തര സ്പർധകൾക്ക് വഴിവെച്ചു. ഭാവിയിൽ സ്ലോവാക്യക്ക് സ്വയംഭരണം അനുവദിച്ചുകൊടുക്കാമെന്ന് വെഴ്സായ് ഉടമ്പടിയിൽ വ്യവസ്ഥ ഉണ്ടായിരുന്നു. ജർമനിയും സ്ലോവാക്യയുടെ ഈ ആവശ്യത്തിന് പ്രോത്സാഹനം നല്കി[28] കമ്യൂണിസ്റ്റ് ചായ്വുള്ള റിഥുവേനിയപ്രാന്തങ്ങൾ സോവിയറ്റ് ഉക്രെയിനിലും ഹങ്കറിക്കാർ ഭൂരിപക്ഷമുള്ള മേഖലകൾ ഹംഗറിയിലും ലയിക്കാനുള്ള ആവശ്യങ്ങളുമായി പ്രക്ഷോഭം നടത്തി.[29] അതിർത്തി മേഖലയായ സുഡറ്റൻലാൻഡിലെ മുപ്പതു ലക്ഷത്തോളം ജർമൻ വംശജർ ജർമനിയിൽ ചേരാനുള്ള ആവശ്യവുമായി കലാപങ്ങൾ തുടങ്ങി. ജർമനിയിൽ ശക്തി പ്രാപിച്ചു വന്നിരുന്ന നാത്സി പാർട്ടി ഈ കലാപങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു[28].

മ്യൂണിക് ഉടമ്പടി- 1938 സെപ്റ്റമ്പർ

Thumb
ചെകോസ്ലാവാക്യയുടെ വിഭജനം 1938 1. സുഡറ്റൻലാൻഡ് 2. ഹംഗേറിയൻ വംശജർ ഭൂരിപക്ഷമുള്ളത് 3. റഷ്യൻ ഭുരിപക്ഷമുള്ളത്. 4. പോളണ്ടുകാർ ഭൂരിപക്ഷമുള്ളത് 5. ജർമൻകാർ കൈയേറിയ ചെക് പ്രാന്തങ്ങൾ 6. സ്ലോവാക്യ

സുഡറ്റൻലാൻഡ് കൈയടക്കാനായി ജർമനി ചെകോസ്ലാവാക്യയെ ആക്രമിക്കുമെന്ന നിലവന്നു[30]. ചെകോസ്ലാവാക്യക്ക് സൈനികസഹായം നല്കാമെന്ന കരാറിൽ സോവിയറ്റ് റഷ്യ ഒപ്പു വെച്ചിരുന്നു. ഫ്രാൻസും ഇംഗ്ലണ്ടും ചെകോസ്ലാവാക്യയുടെ സഹായത്തിനെത്തിയാൽ സോവിയറ്റ് റഷ്യയും പിന്തുണക്കാൻ തയ്യാറായിരുന്നു. പക്ഷെ സ്ഥിതിഗതികൾ ആ വഴിക്കു നീങ്ങിയില്ല. 1938 സെപ്റ്റമ്പർ മുപ്പതിന് ഇംഗ്ലണ്ടും ഫ്രാൻസും ഇറ്റലിയും ചേർന്ന് ജർമനിയെ പ്രീണിപ്പിക്കാൻ ശ്രമം നടത്തി[31][32][33],. അതിന്റെ ഫലമായി മ്യൂണിക് കരാർ നിലവിൽ വന്നു[34], [30]. യുദ്ധം ഒഴിവാക്കാനായി സുഡറ്റൻലാൻഡ് നിരുപാധികം ജർമനിക്കു വിട്ടുകൊടുക്കാൻ നിർബന്ധിതയായതിൽ എതിർപ്പുണ്ടായിരുന്ന ചെകോസ്ലാവാക്യൻ പ്രസിഡൻറ് ബെനെസ് രാജി വെച്ചു.[35],[36] പോളണ്ടും ഹങ്കറിയും അവസരം മുതലെടുത്ത് തന്താങ്ങൾക്ക് അവകാശപ്പെട്ടതെന്നു വാദിച്ച പ്രാന്തങ്ങൾ കൈയടക്കി. [37].[38]

ദ്വിതീയ റിപബ്ലിക് 1938നവ-39മാർച്

ദ്വിതീയ റിപബ്ലിക്കിന് അല്പായുസ്സേ ഉണ്ടായുള്ളു. പ്രഥമ റിപബ്ലിക്കിന്റെ അതിരുകൾ വെട്ടിച്ചുരുക്കപ്പെട്ടിരുന്നു. അതിനു പുറമെ 1938 ഒക്റ്റോബർ 5-ന് സ്ലോവാക്യ സ്വയംഭരണ പ്രദേശമായി സ്വയം ഉദ്ഘോഷിച്ചു[39]. 8-ന് റുഥേനിയയും അതേനടപടി സ്വീകരിച്ചു. 1938 നവമ്പറിലെ തെരഞ്ഞെടുപ്പിൽ എമിൽ ഹാചാ പ്രസിഡൻറുസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി പിരിച്ചു വിട്ടും, ജൂതന്മാരെ ജോലിയിൽ നിന്നു പിരിച്ചു വിട്ടും ഹിറ്റ്ലറെ പ്രീണിപ്പിക്കാൻ ചെകോസ്ലാവാക്യൻ ഭരണാധികാരികൾ തയ്യാറായെങ്കിലും ഹിറ്റ്ലർ തൃപ്തനായില്ല.[40] ഹിറ്റ്ലറുടെ സമ്മർദ്ദങ്ങൾക്കു മുന്നിൽ ഗത്യന്തരമില്ലാതെ , ചെകോസ്ലാവാക്യൻ സൈന്യം അടിയറവു പറഞ്ഞു. 1939 മാർച്ചിൽ ഹിറ്റ്ലറുടെ സൈന്യം എതിരില്ലാതെ ചെകോസ്ലാവാക്യ പിടിച്ചെടുത്തു. ബൊഹീമിയയും മൊറാവിയയും പൂർണമായും ജർമൻ അധീനതയിലായി. സ്ലോവാക്യക്ക് പരിമിതമായ സ്വയംഭരണം ലഭിച്ചു.[41] ചെകോസ്ലാവാക്യ എന്ന രാഷ്ട്രം തന്നെ യൂറോപ്യൻ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായി.[42],[43]

രണ്ടാം ആഗോളയുദ്ധം 1939-45

ഈ കാലഘട്ടം ശിഥിലീകൃത ചെകോസ്ലാവാക്യക്ക് ഏറെ ദുരിതപൂർണമായിരുന്നു[44]. ഒളിവു സങ്കേതത്തിലിരുന്ന് ബെനെസ് ചെറുത്തുനില്പിന് നേതൃത്വം നല്കി. പല ചെറു സംഘടനകളും ഇതിൽ പങ്കു ചേർന്നു. KSC എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ചെകോസ്ലാവാക്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (Komunisticka strana Ceskoslovenska) കടപ്പാട് സോവിയറ്റ് റഷ്യയോടായിരുന്നു. അതുകൊണ്ടുതന്നെ ചെക് പ്രതിരോധനിരയിൽ ഭാഗഭാക്കാകാൻ ആദ്യഘട്ടങ്ങളിലെ ഹിറ്റ്ലർ-സ്റ്റാലിൻ സൗഹൃദം തടസ്സമായി[45]. പിന്നീട് 1941-ൽ ജർമനി സോവിയറ്റ് റഷ്യയെ ആക്രമിച്ചു[46]. അതിനുശേഷമാണ് ജർമനിക്കെതിരായ ചെറുത്തു നില്പിൽ കെ.എസ്.സി സജീവമായി പങ്കുചേർന്നത്. 1943-ൽ ബെനെസ് മോസ്കോ സന്ദർശിക്കുകയും സോവിയറ്റ് റഷ്യയുമായി ഇരുപതു വർഷക്കരാറിൽ ഒപ്പു വെക്കുകയും ചെയ്തു[47].

ഹൈഡ്രിച് 1941 സെപ്റ്റമ്പർ- 1942 മെയ്

1941-ൽ ബൊഹീമിയ-മൊറാവിയാ പ്രാന്തങ്ങളുടെ മേലധികാരിയായി ചുമതലയേറ്റ റൈൻഹാഡ് ഹൈഡ്രിച് ജൂതരെ മാത്രമല്ല, സംശയതോന്നിയ ഏവരേയും നിർദ്ദയം വധിക്കുകയോ തടവിലാക്കുകയോ ചെയ്തു[48]. പ്രാഗിലെ കശാപ്പുകാരൻ എന്ന പേരിലാണ് ഹൈഡ്രിച് അറിയപ്പെട്ടത്. ഒളിവിൽ പ്രവർത്തിച്ചിരുന്ന ചെക്-സ്ലോവക് പ്രതിരോധസൈന്യം ബ്രിട്ടീഷ് സഹായത്തോടെ ഹൈഡ്രിചിനെ വധിക്കാൻ പദ്ധതിയിട്ടു. ഓപറേഷൻ ആന്ത്രോപോയ്ഡ് എന്നായിരുന്നു ഈ ഗൂഢാലോചനയുടെ പേര്. 1942 മെയ് മാസത്തിൽ ഒരു കാർബോംബിൽ ഹൈഡ്രിചിന് മാരകമായി പരിക്കേറ്റു. ജൂണിൽ മരിക്കുകയും ചെയ്തു.

പട്ടാളഭരണം- ഭീകരവാഴ്ച

ഹൈഡ്രിചിന്റെ കൊലപാതകത്തിന് കാരണക്കാരായവരെ തേടിയുള്ള തെരച്ചിലിൽ നാസി രഹസ്യപോലിസ് ചെകോസ്ലാവാക്യയുടെ പല പ്രാന്തങ്ങളും നശിപ്പിച്ചു. ലൈഡിസ്, ലസാകി എന്ന രണ്ടു ഗ്രാമങ്ങൾ നിശ്ശേഷം സംഹരക്കപ്പെട്ടു. നാസികളുടെ പിടിയിൽ പെടാതിരിക്കാനായി പ്രാഗിലെ പുരാതന പള്ളിയിലെ നിലവറയിൽ ഒളിച്ചിരുന്ന ഗൂഢാലോചനക്കാരിൽ മിക്കവരും ആത്മഹത്യ ചെയ്തു.[49]. ഗൂഢാലോചനക്കാരെ ഒറ്റുകൊടുത്തത് ചെക് പ്രതിരോധസേനയിലെ അംഗവും നാസി ചാരനുമായിരുന്ന കാരെൽ ചുർദാ ആയിരുന്നു.യുദ്ധാനന്തരം വിചാരണക്കോടതി ചുർദക്ക് വധശിക്ഷ വിധിച്ചു[50].

ജർമൻ തോൽവി

ജർമനി തളരാൻ തുടങ്ങിയതോടെ ജനപ്രതിഷേധവും ശക്തിപ്പെട്ടു.1945 മെ ഒമ്പതിന് സോവിയറ്റ് മാർഷൽ ഇവാൻ കൊണേവിന്റെ നെതൃത്വത്തിൽ സോവിയറ്റ് സൈന്യം പ്രാഗിലെത്തി[51]. ജർമൻ സൈന്യത്തെ ചെക് പ്രാന്തങ്ങളിൽ നിന്ന് തുരത്തിയോടിച്ചു. മെയ് പതിനാറിന് ബെനെസ് പ്രാഗിൽ തിരിച്ചെത്തി.

തൃതീയ റിപബ്ലിക് 1945-1948

യുദ്ധാനന്തരം ചെകോസ്ലാവാക്യയെ ഒരു രാഷ്ട്രമെന്ന നിലയിൽ പുനഃസംഘടിപ്പിക്കുന്നതിന് സഖ്യകക്ഷികൾ മുൻകൈ എടുത്തു. സോവിയറ്റ് റഷ്യയോട് ചെക് ജനതക്ക് പ്രത്യേക ചായ്വും ഉണ്ടായിത്തുടങ്ങി[51]. 1946-മെയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കെ.എസ്.സിക്ക് 38% വോട്ടു ലഭിച്ചു. ബെനെസ് വീണ്ടും പ്രസിഡൻറായി. തുടക്കത്തിൽ ചെറുതെങ്കിലും ഗൗരവമുള്ള ആഭ്യന്തര-ധനകാര്യ വകുപ്പുകളുടെ ചുമതലയേറ്റ കെ.എസ്.സി അംഗങ്ങൾ മന്ത്രിസഭയുമായും നിയമസഭയുമായും ഒത്തൊരുമിച്ചു പ്രവർത്തിച്ചു. ദേശീയവാദവും ജനാധിപത്യവും എന്ന കെ.എസ്.സിയുടെ ആദർശവാദങ്ങൾക്ക് മാറ്റമുണ്ടായി. പീന്നീട് അവരുടെ പ്രചരണവകുപ്പ് സജീവ പ്രവർത്തനങ്ങൾ ആരംഭിച്ചു[51] 1947 നവമ്പർ- 1948 കാലഘട്ടത്തിൽ ദേശസുരക്ഷയെ ചൂണ്ടിക്കാട്ടി ചെക് സൈന്യത്തിലും ഭരണസമിതിയിലും വലിയതോതിൽ അഴിച്ചു പണികൾ നടന്നു. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും അനുഭാവികളും നിർണായകസ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടു. തുടർന്നുണ്ടായ ഭരണകൂട പ്രതിസന്ധി രാഷ്ട്രീയ അട്ടിമറിക്ക് വഴിയൊരുക്കി[51] ഫെബ്രുവരി 25-ന് കമ്യുണിസ്റ്റേതര ഭരണസമിതിയംഗങ്ങൾ രാജി വെച്ചൊഴിയാൻ നിർബന്ധിതരായി. മെയിൽ വീണ്ടും തെരഞ്ഞെടുപ്പു നടന്നു. ഭരണം കമ്യൂണിസ്റ്റ് പാർട്ടിയുടെ കൈവശമായി. 1948 മെ-9- ഭരണഘടന എന്ന പേരിൽ ഭരണഘടന പുതുക്കിയെഴുതപ്പെട്ടു[52]. ഇതംഗീകരിക്കാൻ വിസമ്മതിച്ച്, ബെനെസ് രാജിവെച്ചൊഴിഞ്ഞു[51] [53]. പകരം പാർട്ടി നേതാവായ ഗോട്ട്വാൾഡ് സ്ഥാനമേറ്റു.[54],[55]

കമ്യൂണിസ്റ്റ് ചെകോസ്ലവാക്യ 1948-1989

1948 മെ-9- ഭരണഘടനയനുസരിച്ച് അധികാരം കേന്ദ്രീകരിച്ചിരുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ കൈകളിലായിരുന്നു[52]. സോവിയറ്റ് റഷ്യയുടെ നയങ്ങൾക്കനുസരിച്ച് ചെകോസ്ലാവാക്യൻ കമ്യൂണിസ്റ്റ് പാർട്ടി ഭരണം നടത്തി. സ്റ്റാലിനിസത്തിന്റെ പേരിൽ ചെകോസ്ലാവാക്യൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ പല നേതാക്കളും തടവിലാക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തു[56]. 1955-ൽ സോവിയറ്റ് റഷ്യയും പൂർവയൂറോപ്യൻ കമ്യുണിസ്റ്റ് രാഷ്ട്രങ്ങളും ഒപ്പു വെച്ച വാഴ്സാ ഉടമ്പടി നടപ്പിലായി[57]. ഔദ്യോഗികമായി ചെക് സ്ലോവക് എന്ന രണ്ടു സ്വയംഭരണ മേഖലകൾ ഉൾക്കൊള്ളുന്ന ചെകോസ്ലാവാക് സോഷ്യലിസ്റ്റ് റിപബ്ലിക് എന്ന പുതിയ പേരുണ്ടായത് 1960-ലെ ഭരണഘടനയനുസരിച്ചാണ്. [58], [59].

പ്രാഗ് വസന്തം

1968 ജനവരിയിൽ അലക്സാൻഡർ ദുപ്ചെക് ചെകോസ്ലാവാക്യൻ കമ്യുണിസ്റ്റ് പാർട്ടിയുടെ മുഖ്യഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു[60]. കമ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ച വിശ്വാസമുള്ള വ്യക്തിയായിരുന്നു ദുപ്ചെക്. എന്നിരിക്കിലും അദ്ദേഹം നടപ്പാക്കിയ പരിഷ്കരണങ്ങൾ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ വലിയതോതിൽ ഉദാരവത്കരണത്തിന് ഇടയാക്കി. ഈ ഹ്രസ്വകാലഘട്ടം പ്രാഗ് വസന്തം എന്ന പേരിൽ അറിയപ്പെടുന്നു[61].[62]. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ നിന്ന് ചെകോസ്ലാവാക്യ വ്യതിചലിക്കുന്നതായി സോവിയറ്റ് നേതൃത്വം ആശങ്കപ്പെട്ടു.[63].

റഷ്യൻ കൈയേറ്റം

Thumb
1968 മുതൽ1992 വരെ: ചെകോസ്ലാവാക്യൻ സോഷ്യലിസ്റ്റ് റിപബ്ലിക്കിലെ ചെക് സോഷ്യലിസ്റ്റ് റിപബ്ലിക്, സ്ലോവക് സോഷ്യലിസ്റ്റ് റിപബ്ലിക് എന്ന സ്വയംഭരണ പ്രദേശങ്ങൾ; 1993 -മുതൽ ഇവ രണ്ടും ചെക് റിപബ്ലിക് , സ്ലോവക് റിപബ്ലിക് എന്ന സ്വതന്ത്ര രാഷ്ട്രങ്ങളായി.

ഓഗസ്റ്റ് 20-21-ന് സോവിയറ്റ് സൈന്യം ചെക്കോസ്ലാവാക്യ കൈയേറി[64]. ദുപ്ചെക് അറസ്റ്റു ചെയ്യപ്പെട്ടു, ബോധവത്കരണത്തിനായെന്നോണം മോസ്കോയിലേക്ക് കൊണ്ടുപോയി. തിരിച്ചെത്തിയശേഷം 1969 ഏപ്രിൽ വരെ ദുപ്ചെക് നാമമാത്രമായി അധികാരത്തിൽ തുടർന്നു. 1970 -ൽ അദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇത്തരം പ്രവണതകൾ തടയുന്നതിനായി ബ്രഷ്നേവ് നയങ്ങൾ എന്ന പേരിൽ, പൂർവ യൂറോപ്യൻ കമ്യൂണിസ്റ്റ് രാജ്യങ്ങൾക്ക് മൊത്തം ബാധകമായ പല പുതിയ നിബന്ധനകളും നടപ്പിലായി[65]. കാര്യക്ഷമമായ ഭരണനിർവഹണത്തിനായി ചെകോസ്ലാവാക്യ ചെക് സോഷ്യലിസ്റ്റ് റിപബ്ലിക്- സ്ലോവക് സോഷ്യലിസ്റ്റ് റിപബ്ലിക് എന്ന രണ്ടു മേഖലകളായി വിഭജിക്കപ്പെട്ടു[66]. ഈ രണ്ടു മേഖലകൾ പിന്നീട് ചെക് റിപബ്ലിക്, സ്ലോവക് റിപബ്ലിക് എന്ന രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളായി പരിണമിച്ചു[3].

ഈ കാലഘട്ടത്തെപ്പറ്റി വിശദമായി ദുപ്ചെക് തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[67] ഇരുപതു വർഷങ്ങൾക്കുശേഷം വെൽവെറ്റ് വിപ്ലവത്തിലൂടെ ചെകോസ്ലാവാക്യ ബഹുകക്ഷി ജനാധിപത്യത്തിലേക്ക് തിരിച്ചെത്തി. ദുപ്ചെക് പ്രസിഡന്റു സ്ഥാനത്ത് ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു[60]

വെൽവെറ്റ് വിപ്ലവം

1980-90 കളിലെ സോവിയറ്റ് റഷ്യയിൽ ഗോർബാചേവിന്റെ ഉദാരീകരണവും 1989-ലെ ജർമനിയിൽ ബെർലിൻ മതിലിന്റെ തകർച്ചയും പൂർവയൂറോപ്യൻ രാജ്യങ്ങളേയും ബാധിച്ചു. ചെകോസ്ലാവാക്യയും ഏകപാർട്ടി സർവാധിപത്യത്തിൽ നിന്ന് ബഹുപാർട്ടി ജനാധിപത്യത്തിലേക്ക് തിരിച്ചെത്തി. രക്തച്ചൊരിച്ചിലില്ലാതെ സുഗമവും സമാധാനപരവുമായി നടന്ന ഈ രാഷ്ട്രീയാധികാര പരിണാമം വെൽവെറ്റ് വിപ്ലവം എന്നറിയപ്പെടുന്നു.

വെൽവെറ്റ് വിച്ഛേദനം

1993 ജനവരി 1-ന് ചെകോസ്ലാവാക്യ വിഭജിക്കപ്പെട്ടു. മുമ്പ് ചെക് സോഷ്യലിസ്റ്റ് റിപബ്ലിക് , സ്ലോവാക്യ സോഷ്യലിസ്റ്റ് രിപബ്ലിക് എന്നറിയപ്പെട്ടിരുന്ന പ്രാന്തങ്ങൾ ചെക് റിപബ്ലിക്, സ്ലോവക് റിപബ്ലിക് എന്ന പുതിയ രണ്ടു രാഷ്ട്രങ്ങളായിത്തീർന്നു[3][4].

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.