From Wikipedia, the free encyclopedia
നിയമനിർമ്മാണത്തിനുള്ള അധികാരം ഒരു ജനപ്രതിനിധി സഭയിൽ (parliament or legislative assembly) നിക്ഷിപ്തമായ ഭരണസംവിധാനത്തെയാണ് പാർലമെന്ററി ജനാധിപത്യം എന്ന് പറയുന്നത്. സമാനമായി സർക്കാരിന്റെ കാര്യനിർവ്വഹണ വിഭാഗത്തിന്റെ (executive branch) പ്രവർത്തനങ്ങളുടെ അധികാരവും ജനപ്രതിനിധി സഭയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതുപോലെ ഈ സംവിധാനത്തിൽ കാര്യനിർവ്വഹണ വിഭാഗം അവരുടെ പ്രവൃത്തികളുടെ ന്യായീകരണം ജനപ്രതിനിധി സഭയ്ക്ക് നൽകാൻ ബാധ്യസ്ഥരാകുന്നു. ഈ സംവിധാത്തിൽ സാധാരണ രാജ്യത്തിന്റെ തലവനും (head of state) ഭരണകൂടത്തിന്റെ തലവനും (head of government) ഒരാളായിരിക്കില്ല. ഇന്ത്യയിൽ രാജ്യത്തിന്റെ തലവൻ രാഷ്ട്രപതിയും ഭരണകൂടത്തിന്റെ തലവൻ പ്രധാനമന്ത്രിയുമായിരിക്കും. ഒരു ഭരണഘടനാപരമായ രാജവാഴ്ചയിൽ രാജ്യത്തിന്റെ തലവൻ ചക്രവർത്തിയോ, രാജാവോ, രാജ്ഞിയോ ആയിരിക്കും ഉദാ : ജപ്പാൻ, യുണൈറ്റഡ് കിങ്ഡം [1] [2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.