ഈജിപ്റ്റ്
From Wikipedia, the free encyclopedia
വടക്കേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഈജിപ്ത് (അറബി: مصر , (മിസ്ർ) ഔദ്യോഗിക നാമം അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്). ആഫ്രിക്കയിൽ നിന്ന് ഏഷ്യയിലേക്കുള്ള കരമാർഗ്ഗമായ സിനായ് ഉപദ്വീപ് ഈജിപ്തിലാണ്. ഈജിപ്തിന്റെ വിസ്തീർണ്ണം 1,001,450 ച.കി.മീ (386,560 ച.മൈൽ) ആണ്. ലിബിയ (പടിഞ്ഞാറ്), സുഡാൻ (തെക്ക്), ഗാസ, ഇസ്രായേൽ (കിഴക്ക്) എന്നിവയാണ് ഈജിപ്തിന്റെ അതിരുകൾ. ഈജിപ്തിന്റെ വടക്കേ തീരം മെഡിറ്ററേനിയൻ കടലും (മദ്ധ്യധരണ്യാഴി) കിഴക്കേ തീരം ചെങ്കടലും ആണ്.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Arab Republic of Egypt جمهورية مصر العربية
| |||||
---|---|---|---|---|---|
ദേശീയ ഗാനം: "Bilady, Bilady, Bilady" "بلادي، بلادي، بلادي" "My country, my country, my country" | |||||
തലസ്ഥാനം and largest city | കൈറോ 30°2′N 31°13′E | ||||
ഔദ്യോഗിക ഭാഷകൾ | Arabic | ||||
National language | Egyptian Arabic[a] | ||||
മതം | See Religion in Egypt | ||||
നിവാസികളുടെ പേര് | ഈജിപ്ഷ്യൻ | ||||
ഭരണസമ്പ്രദായം | Unitary semi-presidential republic | ||||
• President | Abdel Fattah el-Sisi | ||||
• പ്രധാന മന്ത്രി | Moustafa Madbouly | ||||
• House Speaker | Ali Abdel Aal | ||||
നിയമനിർമ്മാണസഭ | House of Representatives | ||||
Establishment | |||||
c. 3150 BC | |||||
• മുഹമ്മദ് അലി രാജവംശം ഉദ്ഘാടനം ചെയ്തു | 9 July 1805[3] | ||||
• സ്വാതന്ത്ര്യം from യുണൈറ്റഡ് കിങ്ഡം | 28 ഫെബ്രുവരി 1922 | ||||
• വിപ്ലവ ദിനം | 23 July 1952 | ||||
• റിപ്പബ്ലിക് പ്രഖ്യാപനം | 18 ജൂൺ 1953 | ||||
• നിലവിലെ ഭരണഘടന | 18 ജനുവരി 2014 | ||||
• ആകെ വിസ്തീർണ്ണം | 1,010,408[4] km2 (390,121 sq mi) (29th) | ||||
• ജലം (%) | 0.632 | ||||
• 2020 estimate | 100,075,480 [5][6] (13th) | ||||
• 2017 census | 94,798,827[7] | ||||
• ജനസാന്ദ്രത | 100/km2 (259.0/sq mi) (83th) | ||||
ജി.ഡി.പി. (PPP) | 2019 estimate | ||||
• ആകെ | $1.391 trillion[8] (19th) | ||||
• പ്രതിശീർഷം | $14,023[8] (94th) | ||||
ജി.ഡി.പി. (നോമിനൽ) | 2019 estimate | ||||
• ആകെ | $302.256 billion[8] (40th) | ||||
• Per capita | $3,047[8] (126th) | ||||
ജിനി (2015) | 31.8[9] medium · 51st | ||||
എച്ച്.ഡി.ഐ. (2018) | 0.700[10] high · 116th | ||||
നാണയവ്യവസ്ഥ | ഈജിപ്ഷ്യൻ പൗണ്ട് (E£) (EGP) | ||||
സമയമേഖല | UTC+2[c] (EET) | ||||
ഡ്രൈവിങ് രീതി | വലത് | ||||
കോളിംഗ് കോഡ് | +20 | ||||
ഇൻ്റർനെറ്റ് ഡൊമൈൻ |
| ||||
|
ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഈജിപ്ത്. ഈജിപ്തിലെ 7.8 കോടി ജനങ്ങളിൽ (2007-ലെ വിവരം) ഭൂരിഭാഗവും നൈൽ നദീതടങ്ങൾക്ക് സമീപം താമസിക്കുന്നു. (ഏകദേശം 40,000 ച.കി.മീ അല്ലെങ്കിൽ 15,450 ച.മൈൽ) നൈൽ നദീതടങ്ങൾ മാത്രമാണ് ഈജിപ്തിൽ കൃഷിക്ക് അനുയോജ്യമായ ഭൂവിഭാഗം. ഈജിപ്തിലെ ഒരു വലിയ ഭാഗം സഹാറ മരുഭൂമിയുടെ ഭാഗമാണ്. ഇവിടെ ജനവാസം വളരെ കുറവാണ്. ഈജിപ്തിന്റെ ജനസംഖ്യയുടെ പകുതിയും നഗരങ്ങളിൽ താമസിക്കുന്നു. ഇതിൽ കൂടുതലും ജനസാന്ദ്രത കൂടിയ കൈറോ, അലക്സാണ്ഡ്രിയ, എന്നീ നഗരങ്ങളിലും നൈൽ നദീതടത്തിലെ മറ്റ് നഗരങ്ങളിലും വസിക്കുന്നു.
പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിനു പ്രശസ്തമാണ് ഈ രാജ്യം. ഗിസയിലെ പിരമിഡുകൾ, സ്ഫിങ്സ്, തുടങ്ങി ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിൽ ചിലത് ഈജിപ്തിലാണ്. തെക്കൻ നഗരമായ ലക്സറിൽ ഒരുപാട് പുരാതന സ്മാരകങ്ങൾ ഉണ്ട്. കർണാക്ക് ക്ഷേത്രം, രാജാക്കന്മാരുടെ താഴ്വര (വാലി ഓഫ് കിങ്ങ്സ്) തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇന്ന് ഈജിപ്ത് മദ്ധ്യപൂർവ്വ ദേശത്തെ ഒരു പ്രധാന രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമാണ്.