From Wikipedia, the free encyclopedia
കമ്മ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമും (ഉത്തര വിയറ്റ്നാം ) റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമും (ദക്ഷിണ വിയറ്റ്നാം) തമ്മിൽ നടന്ന ഒരു യുദ്ധമാണ് വിയറ്റ്നാം യുദ്ധം. വിയറ്റ്നാമിന്റെ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക കമ്മ്യൂണിസ്റ്റ് ശക്തികൾക്കെതിരെ നടത്തിയ ഒരു യുദ്ധമായിരുന്നു ഇത്. 1959 മുതൽ 1975 വരെയുള്ള കാലയളവിലാണ് ഈ യുദ്ധം നടന്നത്. രണ്ടാം ഇൻഡോ-ചൈന യുദ്ധം, വിയറ്റ്നാം പ്രതിസന്ധി എന്നീ പേരുകളിലും ഇപ്പോഴത്തെ വിയറ്റ്നാമിൽ, അമേരിക്കൻ യുദ്ധം എന്ന പേരിലും ഇത് അറിയപ്പെടുന്നു. യുദ്ധത്തിൽ കമ്യൂണിസ്റ്റ് സഖ്യങ്ങൾ ഉത്തര വിയറ്റ്നാമിനേയും യുണൈറ്റഡ് സ്റ്റേറ്റ്സ് ദക്ഷിണ വിയറ്റ്നാമിനേയും പിന്തുണച്ചു.
വിയറ്റ്നാം യുദ്ധം | |||||||||
---|---|---|---|---|---|---|---|---|---|
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികൾ
ദക്ഷിണ വിയറ്റ്നാം അമേരിക്കൻ ഐക്യനാടുകൾ പിന്തുണ ദക്ഷിണ കൊറിയ ഓസ്ട്രേലിയ ഫിലിപ്പീൻസ് ന്യൂസീലൻഡ് കംബോഡിയൻ സൈനിക മുന്നേറ്റം തായ്ലാന്റ് കിങ്ഡം ഓഫ് ലാവോസ് | കമ്മ്യൂണിസ്റ്റ് ശക്തികൾ
ഉത്തര വിയറ്റ്നാം വിയറ്റ് കോങ് പിന്തുണ കംബോഡിയ പാതെറ്റ് ലാവൊ ചൈന സോവിയറ്റ് യൂണിയൻ ഉത്തര കൊറിയ | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
ഗുയെൻ വാൻ തിയു ദിൻ ദിയെം ഡ്വയറ്റ്.ഡി.ഐസൻഹോവർ ജോൺ എഫ്. കെന്നഡി ലിൻഡൻ.ബി.ജോൺസൺ റോബർട്ട് മക്നമാര വില്ല്യം വെസ്റ്റമോർലാന്റ് റിച്ചാർഡ് നിക്സൺ ജെറാൾഡ് ഫോർഡ് ക്രൈറ്റൺ എബ്രാംസ് | ഹോ ചി മിൻ ലെ ദുവാൻ ത്രുവോങ് ചിൻ ഗുയെൻ ചി തൻ വൊ ഗുയെൻ ജിയാപ് പാം ഹങ് വാൻ ടിയൻ ദുങ് ട്രാൻ വാൻ ട്രാ ലീ ഡുക് ദോ ദോങ് സി ഗുയെൻ ലീ ഡുക് ആൻ | ||||||||
ശക്തി | |||||||||
~1,200,000 (1968) ദക്ഷിണ വിയറ്റ്നാം: ~650,000 അമേരിക്കൻ ഐക്യനാടുകൾ: 553,000 (1968)[2] ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, തായ്ലൻഡ്, ഫിലിപ്പീൻസ്: ~61,800 ഓസ്ട്രേലിയ 7,000 (1969)[3] | ~520,000 (1968) ഉത്തര വിയറ്റ്നാം: ~340,000 ചൈന: 170,000 (1969) സോവിയറ്റ് യൂണിയൻ: 3,000 ഉത്തര കൊറിയ: 300 | ||||||||
നാശനഷ്ടങ്ങൾ | |||||||||
ദക്ഷിണ വിയറ്റ്നാം മരണമടഞ്ഞവർ: 220,357; [4] മുറിവേറ്റവർ: 1,170,000 അമേരിക്ക മരണമടഞ്ഞവർ: 58,159;[4] 2,000 കാണാതായവർ; മുറിവേറ്റവർ: 303,635[5] ദക്ഷിണ കൊറിയ മരണമടഞ്ഞവർ: 4,407;[4] മുറിവേറ്റവർ: 11,000 തായ്ലാന്റ് മരണമടഞ്ഞവർ: 1,351[4] ഫിലിപ്പീൻസ് മരണമടഞ്ഞവർ: 1,000[4] ഓസ്ട്രേലിയ മരണമടഞ്ഞവർ: 520;[4] wounded: 2,400* ന്യൂസീലൻഡ് മരണമടഞ്ഞവർ: 37; മുറിവേറ്റവർ: 187 ആകെ കൊല്ലപ്പെട്ടവർ 285,831 ആകെ മുറിവേറ്റവർ ~1,490,000 | ഉത്തര വിയറ്റ്നാം ഉത്തര വിയറ്റ്നാം മരണമടഞ്ഞവർ/കാണാതായവർ: 1,176,000;[4] മുറിവേറ്റവർ: 600,000+[6] ചൈന മരണമടഞ്ഞവർ: 1,446; മുറിവേറ്റവർ: 4,200 സോവിയറ്റ് യൂണിയൻ മരണമടഞ്ഞവർ: കണക്ക് ലഭ്യമല്ല, 24 പേരെന്ന് സൈനിക കണക്കുകൾ. ആകെ കൊല്ലപ്പെട്ടവർ: ~1,177,446 ആകെ മുറിവേറ്റവർ ~604,000+ | ||||||||
ദക്ഷിണ വിയറ്റ്നാം - മരണമടഞ്ഞ സാധാരണക്കാർ: 1,581,000*[4] കംബോഡിയ - മരണമടഞ്ഞ സാധാരണക്കാർ: ~700,000* ലാവോഷിയെ- മരണമടഞ്ഞ സാധാരണക്കാർ: ~50,000* |
തെക്കൻ വിയറ്റ്നാം ആസ്ഥാനമാക്കി പ്രവർത്തിച്ച വിയറ്റ്കോങ് എന്ന കമ്യൂണിസ്റ്റ് സൈന്യം ഈ പ്രദേശത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളോട് ഗറില്ലാ മുറയിൽ പോരാടി. വൻ സൈന്യത്തെ വിന്യസിച്ചുകൊണ്ട് പരമ്പരാഗത രീതിയിലുള്ള യുദ്ധരീതിയാണ് വടക്കൻ വിയറ്റ്നാം സ്വീകരിച്ചത്. വ്യോമസേനാ മേധാവിത്വവും വൻ ആയുധശേഖരവും പ്രയോജനപ്പെടുത്തി തെക്കൻ വിയറ്റ്നാമും അമേരിക്കയും കണ്ടെത്തി നശിപ്പിക്കൽ രീതിയിൽ (search-and-destroy) ആക്രമണങ്ങൾ നടത്തി.
ദക്ഷിണ വിയറ്റ്നാം കമ്യൂണിസ്റ്റ് ഭരണത്തിലാവുന്നത് തടയാനാണ് അമേരിക്ക യുദ്ധത്തിൽ പ്രവേശിച്ചത്. 1960-കളുടെ ആദ്യ ഘട്ടത്തിൽ യുദ്ധോപദേശ പദ്ധതികളായി ആരംഭിച്ച ഈ ഇടപെടൽ 1965 മുതൽ സൈന്യത്തിന്റെ വിന്യാസത്തോടെ ഒരു പൂർണ്ണ യുദ്ധമായി മാറി. 1973-ഓടെ ഭൂരിഭാഗം അമേരിക്കൻ സൈന്യവും യുദ്ധത്തിൽനിന്ന് പിൻവാങ്ങുകയും, 1975-ൽ കമ്യൂണിസ്റ്റ് ശക്തികൾ ദക്ഷിണ വിയറ്റ്നാമിൽ അധികാരം പിടിച്ചടക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ ഉത്തര-ദക്ഷിണ വിയറ്റ്നാമുകൾ ഏകീകരിക്കപ്പെട്ടു.
ഈ യുദ്ധവും ലക്ഷ്യം കാണുന്നതിൽ യു.എസ് പരാജയപ്പെട്ടതും അമേരിക്കൻ രാഷ്ട്രീയ, സാംസ്കാരിക, വിദേശബന്ധ മേഖലകളിൽ വൻ സ്വാധീനം ചെലുത്തി. യുദ്ധം ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം അമേരിക്കൻ ജനതയിൽ കാര്യമായ വിഭാഗീയതക്ക് കാരണമായി. യുദ്ധം മൂലമുണ്ടായ ജീവനഷ്ടം വളരെ ഉയർന്നതായിരുന്നു. ഏകദേശം 58,159 യു.എസ്. സൈനികർക്ക് പുറമേ രണ്ട് പക്ഷത്തുനിന്നുമായി മുപ്പത്-നാൽപത് ലക്ഷം വിയറ്റ്നാംകാരും 15-20 ലക്ഷം ലാവോഷ്യൻ, കംബോഡിയൻ ജനങ്ങളും യുദ്ധത്തിൽ മരണപ്പെട്ടു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.