ഗറില്ലായുദ്ധം
From Wikipedia, the free encyclopedia
Remove ads
From Wikipedia, the free encyclopedia
ശക്തമായ ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുന്നതിനെയാണ് ഗറില്ലായുദ്ധം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഗറില്ലായുദ്ധം നടത്തുന്ന പോരാളികളെ ഗറില്ലകൾ എന്നും വിളിക്കുന്നു. ഇക്കാലംവരെയും ഇതിനെ ഒരു സായുധസമരമാർഗ്ഗമായിട്ടാണ് കണ്ടിരുന്നത്. എന്നാൽ ആശയങ്ങൾ ഒളിച്ചുകടത്തി നടത്തുന്ന മുല്ലപ്പൂവിപ്ലവത്തെ ഗറില്ലയുദ്ധം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഗറില്ലകൾക്ക് എന്തും ആയുധമാണ്. ഭരണകൂടത്തിന്റെ ആയുധങ്ങൾ ചുറ്റുപാടും കാണുന്ന എല്ലാം യുദ്ധത്തിൽ ആയുധമാക്കും. ശക്തനെതിരെ ദുർബലൻ നടത്തുന്നു ഒളിപ്പോരാട്ടമാണ് ഗറില്ലായുദ്ധം. ചെഗുവേരയുടെ യുദ്ധത്തെ ഗറില്ലായുദ്ധം എന്നാണ് രേഖപെടുത്തുന്നത്. ഈയുദ്ധത്തിന് ബഹുജനപിന്തുണയുണ്ടായാൽ മത്രമേ വിജയിക്കാൻ കഴിയൂ. ജനാധിപത്യരാജ്യങ്ങളിൽ ഗറില്ലായുദ്ധം ഇതുവരെ വിജയിച്ചിട്ടില്ല. തമിഴ് ഈഴം മൂവ്മെന്റ് ശ്രീലങ്കയിൽ വർഷങ്ങളോളം നീണ്ടുനിന്ന ഗറില്ലായുദ്ധമാണ് നടത്തിയത്. പുലി പ്രഭാകരൻ മരണമടഞ്ഞതോടെ തമിഴ് ഈഴം മൂവ്മെൻറ് നിലച്ചു.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പരിശീലനം സിദ്ധിച്ച ഒരു സൈന്യത്തിനെതിരെ എന്തും ചെയ്യാൻ സാധ്യമാണ് എന്ന് ചരിത്രം തെളിയിച്ച സന്ദർഭങ്ങൾ നിരവധിയാണ്. രഹസ്യം സൂക്ഷിക്കുവാൻ മരണം വരിക്കുവാൻ സന്നദ്ധരായ ചാവേറുകൾ ആണ് ഗറില്ലകൾ. ഗറില്ലകൾ വിമോചന പോരാളികൾ, എതു പരിതഃസ്ഥിതിയകളുമായി ഇണങ്ങിചേരാനും, ഏതു പ്രതിസന്ധിയിലും ചാഞ്ചല്യമില്ലാതെ ഉറച്ചുനിലക്കാനും, ധാർമ്മിക, ദാർശനികോന്നത്യം നിലനിർത്താൻ ശേഷിയും ഉണ്ടായിരിക്കണം. ധീരനും സഹസിയുംആയിരിക്കണം, ഒരു സംഘടനംരൂപകല്പനചയ്യാനും അതേപോലെതന്നെ വിജയിപ്പിക്കാനും കഴിയണം,ശത്രുക്കളുടെ നീക്കം അവരുടെ യുദ്ധതന്ത്രം ഭൂപ്രദേശത്തിൻറെ കൃത്യമായരൂപം രക്ഷപെടാനുള്ള മാർഗ്ഗം ഇവ പൂർണ്ണമായും അറിഞ്ഞിരിക്കണം. പ്രദേശവാസികളുടെ ഒപ്പം താമസിക്കുകയും ഓരോത്തരും വെച്ച് പുലർത്തുന്ന കൂറ്, ധൈരൃം ഇവയുടെ അറിവ് ഉണ്ടാകണം. ഇവരുടെ പ്രവർത്തനസമയം രാത്രിയിലാണ്. വൻസംഘങ്ങൾക്ക് വൻ പ്രഹരം ഏൽപ്പിക്കാൻ തക്ക ശേഷിയുള്ള ആയുധവുമായി ചെറിയ സംഘങ്ങളാണ് ഏറ്റുമുട്ടാറ്. തന്നത്താൻ അറിയുക, ശത്രുവിനെയും. ആയിരം യുദ്ധവും വിജയിക്കും.[അവലംബം ആവശ്യമാണ്]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.