From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ 35-ാമത്തെ പ്രസിഡണ്ട് ആയിരുന്നു ജെ.എഫ്.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ജോൺ എഫ്. കെന്നഡി അഥവാ ജോൺ ഫിറ്റ്സ്ഗെറാൾഡ് ജാക് കെന്നഡി (John Fitzgerald "Jack" Kennedy ) (മേയ് 29, 1917 – നവംബർ 22, 1963). 1961 മുതൽ 1963 ൽ അദ്ദേഹം വധിക്കപ്പെടുന്നതു വരെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ പ്രസിഡന്റായ രണ്ടാമത്തെ പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു ജോൺ എഫ് കെന്നഡി.[2] ഒപ്പം, തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും.
ജോൺ എഫ്. കെന്നഡി | ||
---|---|---|
35th President of the United States | ||
ഓഫീസിൽ January 20, 1961 – November 22, 1963 | ||
Vice President | Lyndon B. Johnson | |
മുൻഗാമി | Dwight D. Eisenhower | |
പിൻഗാമി | Lyndon B. Johnson | |
United States Senator from Massachusetts | ||
ഓഫീസിൽ January 3, 1953 – December 22, 1960 | ||
മുൻഗാമി | Henry Cabot Lodge Jr. | |
പിൻഗാമി | Benjamin A. Smith II | |
Member of the U.S. House of Representatives from Massachusetts's 11th district | ||
ഓഫീസിൽ January 3, 1947 – January 3, 1953 | ||
മുൻഗാമി | James Michael Curley | |
പിൻഗാമി | Tip O'Neill | |
വ്യക്തിഗത വിവരങ്ങൾ | ||
ജനനം | John Fitzgerald Kennedy മേയ് 29, 1917 Brookline, Massachusetts, U.S. | |
മരണം | നവംബർ 22, 1963 46) Dallas, Texas, U.S. | (പ്രായം|
Manner of death | Assassination | |
അന്ത്യവിശ്രമം | Arlington National Cemetery | |
രാഷ്ട്രീയ കക്ഷി | Democratic | |
പങ്കാളി | Jacqueline Bouvier (m. 1953) | |
കുട്ടികൾ | 4, including Caroline, John Jr., and Patrick | |
മാതാപിതാക്കൾs |
| |
ബന്ധുക്കൾ | Kennedy family | |
വിദ്യാഭ്യാസം | Harvard University (AB) | |
ഒപ്പ് | ||
Military service | ||
Branch/service | United States Navy | |
Years of service | 1941–1945 | |
Rank | Lieutenant | |
Unit |
| |
Battles/wars |
| |
Awards |
| |
| ||
ജോൺ ഫിറ്റ്സ്ജെറാൾഡ് കെന്നഡി 1917 മെയ് 29 ന് മസാച്യുസെറ്റ്സിലെ[3] ബോസ്റ്റൺ പ്രാന്തപ്രദേശമായ ബ്രൂക്ലൈനിലെ 83 ബീൽസ് സ്ട്രീറ്റിൽ ഒരു വ്യവസായിയും രാഷ്ട്രീയക്കാരനുമായ ജോസഫ് പി. കെന്നഡി സീനിയറിന്റേയും മനുഷ്യസ്നേഹിയും സാമൂഹിക പ്രവർത്തകയുമായിരുന്ന റോസ് കെന്നഡിയുടേയും (മുമ്പ്, ഫിറ്റ്സ്ജെറാൾഡ്) പുത്രനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാമഹനായ പി. ജെ. കെന്നഡി മസാച്ചുസെറ്റ്സ് സംസ്ഥാന നിയമസഭാംഗമായിരുന്നു. കെന്നഡിയുടെ മാതൃപിതാവും അതേ പേരുകാരനുമായിരുന്ന ജോൺ എഫ്. "ഹണി ഫിറ്റ്സ്" ഫിറ്റ്സ്ജെറാൾഡ് യുഎസ് കോൺഗ്രസുകാരനായി സേവനമനുഷ്ഠിക്കുകയും ബോസ്റ്റൺ മേയറായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുത്തശ്ശീമുത്തശ്ശന്മാർ നാലുപേരും ഐറിഷ് കുടിയേറ്റക്കാരുടെ മക്കളായിരുന്നു. കെന്നഡിയ്ക്ക് ഒരു മൂത്ത സഹോദരനായ ജോസഫ് ജൂനിയറും, റോസ്മേരി, കാത്ലീൻ ("കിക്ക്"), യൂനിസ്, പട്രീഷ്യ, റോബർട്ട് ("ബോബി"), ജീൻ, എഡ്വേർഡ് ("ടെഡ്") എന്നിങ്ങനെ ഏഴ് ഇളയ സഹോദരങ്ങളുമാണുണ്ടായിരുന്നത്.
ചന്ദ്രനിൽ കാൽ കുത്തിയ നിലാൻസോട്രോങ് പ്രോസാഹിപ്പിച്ചത് മലയാളം
1963 നവംബർ 22-ന് അമേരിക്കയിലെ ഡല്ലാസിൽ വച്ച് ജോൺ വെടിയേറ്റ് കൊല്ലപ്പെട്ടു.[4] ലീ ഹാർവി ഓസ്വാൾഡ് എന്നയാളാണ് അദ്ദേഹത്തെ വധിച്ചത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.