അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ തീരത്ത് അറ്റ്ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ആദ്യത്തെ പതിമൂന്ന് അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ മസാച്ചുസെറ്റ്സ്. അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള ഈ സംസ്ഥാനം ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് മസാച്യുസെറ്റ്സ്[lower-roman 1] എന്നറിയപ്പെടുന്നു. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ പോരാട്ടങ്ങൾ നടന്ന കൊൺകോർഡ്, ലെക്സിങ്ങ്റ്റൺ എന്നീ പ്രദേശങ്ങൾ ഈ സംസ്ഥാനത്തിലാണ്. കിഴക്ക് അറ്റ്ലാന്റിക് മഹാ സമുദ്രം, തെക്ക് പടിഞ്ഞാറ് കണക്റ്റിക്കട്ട്, തെക്കുകിഴക്ക് റോഡ് ഐലന്റ്, വടക്കുകിഴക്ക് ന്യൂ ഹാംഷെയർ, വടക്ക് പടിഞ്ഞാറ് വെർമോണ്ട്, പടിഞ്ഞാറ് ന്യൂയോർക്ക് എന്നിവയാണ് ഈ സംസ്ഥാനത്തിൻറെ അതിർത്തികൾ. തലസ്ഥാനനമായ ബോസ്റ്റൺ ഏറ്റവും വലിയ നഗരവും ന്യൂ ഇംഗ്ലണ്ട് മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും കൂടിയാണ്. അമേരിക്കൻ ചരിത്രം, അക്കാദമിക്, വ്യവസായം എന്നിവയിൽ സ്വാധീനം ചെലുത്തിയ ഗ്രേറ്റർ ബോസ്റ്റൺ മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ കേന്ദ്രമാണിത്.[1] യഥാർത്ഥത്തിൽ കൃഷി, മത്സ്യബന്ധനം, വ്യാപാരം എന്നിവയെ ആശ്രയിച്ചിരുന്ന മസാച്ചുസെറ്റ്സ് വ്യാവസായിക വിപ്ലവകാലത്ത് ഒരു നിർമ്മാണ കേന്ദ്രമായി രൂപാന്തരപ്പെട്ടു.[2] ഇരുപതാം നൂറ്റാണ്ടിൽ മസാച്ചുസെറ്റ്സിന്റെ സമ്പദ്വ്യവസ്ഥ നിർമ്മാണത്തിൽ നിന്ന് സേവന മേഖലയിലേയ്ക്ക് മാറി.[3] ആധുനിക മസാച്ചുസെറ്റ്സ് ബയോടെക്നോളജി, എഞ്ചിനീയറിംഗ്, ഉന്നത വിദ്യാഭ്യാസം, ധനകാര്യം, സമുദ്ര വ്യാപാരം എന്നീ മേഖലകളിൽ ആഗോള തലത്തിൽ ആഗോള നേതൃത്വം വഹിക്കുന്നു.[4]
1607-ൽ സ്ഥാപിക്കപ്പെട്ടതും ഇന്നത്തെ മെയ്ൻ സംസ്ഥാനമായി അറിയപ്പെടുന്നതുമായ പോപാം കോളനിക്കുശേഷം ന്യൂ ഇംഗ്ലണ്ട് മേഖലയിലെ രണ്ടാമത്തെ കോളനിയുടെ സ്ഥലമായിരുന്നു പ്ലിമൗത്ത്.[5] 1620 ൽ മെയ്ഫ്ളവർ എന്ന കപ്പലിലെ യാത്രക്കാരായ തീർത്ഥാടകരാണ് പ്ലിമൗത്ത് കോളനി സ്ഥാപിച്ചത്. 1692-ൽ സേലം പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമാണ് അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധമായ കൂട്ട ഹിസ്റ്റീരിയ കേസുകളിലൊന്നായ സേലം വിച്ച് ട്രയൽസ് വിചാരണ നടന്നത്.[6] 1777-ൽ ജനറൽ ഹെൻറി നോക്സ് സ്പ്രിംഗ്ഫീൽഡ് ഇവിടെ സ്ഥാപിച്ച ആയുധനിർമ്മാണശാല വ്യാവസായിക വിപ്ലവകാലത്ത് നിരവധി സുപ്രധാന സാങ്കേതിക മുന്നേറ്റങ്ങൾക്ക് ഉത്തേജനം നൽകി.[7] 1786-ൽ, അസംതൃപ്തരായ അമേരിക്കൻ വിപ്ലവ യുദ്ധ സൈനികരുടെ നേതൃത്വത്തിൽ നടന്ന ഒരു ജനകീയ കലാപമായ ഷെയ്സ് കലാപം അമേരിക്കൻ ഭരണഘടനാ കൺവെൻഷനെ സ്വാധീനിച്ചു.[8]
പ്രധാന നഗരങ്ങൾ : വൂസ്റ്റർ, ലോ(വ)ൽ, കേംബ്രിഡ്ജ്. പ്രധാന സർവകലാശാലകൾ/വിദ്യാഭ്യാസ സ്ഥാപനങ്ങൾ: മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നൊളോജി, ഹാർവാർഡ് യൂണിവേഴ്സിറ്റി, ബോസ്റ്റൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒഫ് മസാച്ചുസെറ്റ്സ്. ആശുപത്രീകൾ : മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ, ബ്രിഗം ആൻഡ് വിമൻസ് ഹോസ്പിറ്റൽ, ബെത് ഇസ്രയെൽ മെഡിക്കൽ സെന്റർ, ലേഹീ ക്ലിനിക്.
മസാച്ചുസെറ്റ് എന്ന ആദ്യനിവാസികളുടെ പേരിൽ നിന്നാണു ഈ നാടിന് മസാച്ചുസെറ്റ്സ് എന്ന പേര് കിട്ടിയത്.
വടക്ക് ന്യൂ ഹാംഷെയർ,വെർമോണ്ട്, കിഴക്ക് അറ്റ്ലാന്റിക് മഹാസമുദ്രം, പടിഞ്ഞാറ് ന്യൂ യോർക്ക്,തെക്ക് റോഡ് ഐലൻഡ് എന്നിവയാണു അതിരുകൾ.
ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളം: വ. അമേരിക്കയിലെ പ്രധാന നഗരങ്ങൾ, യൂറോപ്പ്, ജപ്പാൻ, തെ. കൊറിയ, തെ. അമേരിക്ക എന്നിവിടങ്ങളിലേക്കു ഇവിടെ നിന്നും നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടു.
ആംട്രാക് : ന്യൂയോർക്ക്, ഷികാഗോ, വാഷിങ്ങ്റ്റൺ ഡീസീ എന്നീ നഗരങ്ങലിലെക്കു നേരിട്ടുള്ള റെയിൽ സർവീസുകൾ നടത്തുന്നു.
എം ബി ടി എ : ബോസ്റ്റൺ നഗരത്തിലെ സബ് വേ, പരിസരപ്രദേശങ്ങളിലെ ബസ്സ് ഗതാഗതം, സംസ്ഥാന മറ്റു പ്രധാന നഗരങ്ങളിലേക്കുള്ള് റെയിൽ എന്നിവ എം ബി ടി എ ആണു നടത്തുന്നതു.
അന്തർസംസ്ഥാന റോഡുകൾ : ബോസ്റ്റണിൽ തുടങ്ങി വ.അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ള വാഷിങ്ങ്ടൺ സീയാറ്റിലുമായി ബന്ധിപ്പിക്കുന്ന ഐ 90 (5000 കി മീ വ. അമേരിക്കയിലെ ഏറ്റവും ദൈർഘ്യമുള്ള ദേശീയപാത ), വടക്ക്കെ സംസ്ഥാനമായ മയ് നിൽ കാനഡ അതിർത്തി മുതൽ തെക്കെ അറ്റത്തെ ഫ്ലോറിഡ വരെയുള്ള ഐ 95 എന്നിവയാണു പ്രധാന അന്തർസംസ്ഥാന റോഡുകൾ.
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1788 ഫെബ്രുവരി 6ന് ഭരണഘടന അംഗീകരിച്ചു (6ആം) |
പിൻഗാമി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.