![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/73/Trans-aconitic_acid.png/640px-Trans-aconitic_acid.png&w=640&q=50)
അക്കോണിറ്റിക് അമ്ലം
From Wikipedia, the free encyclopedia
ഒരു കാർബണിക അമ്ലം. സംരചനാ ഫോർമുല, HOOC-CH2-C(COOH)=CH-COOH. കരിമ്പ്, ബീറ്റ്റൂട്ട്, ചോളം എന്നിവയിൽ ഇതു അടങ്ങിയിട്ടുണ്ട്.[2] കരിമ്പിൻ സിറപ്പിൽ (പാവ്) നിന്നു കിട്ടുന്ന കാൽസിയം അക്കോണിറ്റേറ്റിൽ നിന്ന് ഇതു വൻതോതിൽ നിർമ്മിക്കപ്പെടുന്നു. സിട്രിക് അമ്ലത്തെ സാന്ദ്ര സൾഫൂറിക്ക് അമ്ലം കൊണ്ടു 120-125 °C താപനിലയിൽ നിർജലീകരിച്ചും ഉത്പാദിപ്പിക്കാം. പരീക്ഷണശാലയിൽ അസറ്റിലീൻ ഡൈ കാർബോക്സിലിക് എസ്റ്ററും മലോണിക് എസ്റ്ററും തമ്മിലുള്ള ഘനീഭവിക്കൽ (condensation) വഴി ഇതു ലഭ്യമാക്കാവുന്നതാണ്.
![]() | |
![]() | |
Names | |
---|---|
IUPAC name
Prop-1-ene-1,2,3-tricarboxylic acid | |
Other names
Achilleic acid; Equisetic acid; Citridinic acid; Pyrocitric acid | |
Identifiers | |
| |
3D model (JSmol) |
|
ChemSpider | |
ECHA InfoCard | 100.007.162 ![]() |
MeSH | {{{value}}} |
PubChem CID |
|
CompTox Dashboard (EPA) |
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | Colorless crystals |
ദ്രവണാങ്കം | |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
തണുപ്പിക്കുമ്പോൾ അക്കോണിറ്റിക് അമ്ലത്തിൽനിന്നു കാർബൺ ഡൈഓക്സൈഡ് നഷ്ടപ്പെട്ട് ഇറ്റാക്കോണിറ്റിക് അമ്ലം ഉണ്ടാകുന്നു.
അക്കോണിറ്റിക് അമ്ലത്തിനു സിസ് എന്നും ട്രാൻസ് എന്നും രണ്ടു രൂപങ്ങൾ ഉണ്ട്.
രണ്ടു രൂപങ്ങളിൽ നിന്നും അൻഹൈഡ്രൈഡ് (anhydride) കിട്ടുന്നു.
തലവേദന തടയുന്നതും പനി കുറയ്ക്കുന്നതുമായ മരുന്നുകളിൽ അക്കോണിറ്റിക് അമ്ലം ചേർക്കാറുണ്ട്. ഇത് ആർദ്രീകാരകങ്ങളുടെ (wetting agents) നിർമ്മാണത്തിലും, ഇതിന്റെ എസ്റ്ററുകൾ പ്ളാസ്റ്റിക് നിർമ്മാണത്തിലും ഉപയോഗിച്ചുവരുന്നു.
ശരീരത്തിൽ കാർബൊഹൈഡ്രേറ്റ് ഉപാപചയത്തിൽ സിട്രിക് അമ്ലചക്രത്തിലെ ഒരു ഇടയൌഗികമായി (inter-mediate compound) അക്കോണിറ്റിക് അമ്ലം ഉണ്ടാകുന്നുണ്ട്.[3]