സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ-എൻട്രി സിസ്റ്റം
From Wikipedia, the free encyclopedia
ലളിതമായ ആസ്കി അക്ഷരശൃംഖല ഉപയോഗിച്ചുകൊണ്ട് ഒരു രാസവസ്തുവിന്റെ തന്മാത്രാരൂപത്തെ വിവരിക്കുന്ന രീതിയാണ് സിമ്പ്ലിഫൈഡ് മോളിക്യൂലാർ-ഇൻപുട് ലൈൻ-എൻട്രി സിസ്റ്റം (The simplified molecular-input line-entry system (SMILES)) അഥവാ സ്മൈൽസ്. ഇങ്ങനെ ലഭ്യമാകുന്ന സൂത്രവാക്യം ഉപയോഗിച്ച് മിക്ക തന്മാത്രാഎഡിറ്ററുകൾക്കും ഈ സൂത്രവാക്യങ്ങളെ തിരികെ ദ്വിമാനചിത്രീകരണമായിട്ടോ അല്ലെങ്കിൽ ത്രിമാനരൂപങ്ങളായോ മാറ്റുവാൻ കഴിയുന്നതാണ്.
വസ്തുതകൾ എക്സ്റ്റൻഷൻ, ഇന്റർനെറ്റ് മീഡിയ തരം ...
എക്സ്റ്റൻഷൻ | .smi |
---|---|
ഇന്റർനെറ്റ് മീഡിയ തരം | chemical/x-daylight-smiles |
ഫോർമാറ്റ് തരം | chemical file format |
അടയ്ക്കുക
1980 -കളിലാണ് ഇതിന്റെ തുടക്കം. പിന്നീട് പലതരത്തിൽ മാറ്റങ്ങൾ വരുത്തുകയും കൂട്ടിച്ചേർക്കലുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 2007 -ൽ OpenSMILES എന്നറിയപ്പെട്ട ഒരു തുറന്ന അംഗീകൃതമാതൃക ഓപൺസോഴ്സ് രസതന്ത്ര കമ്മ്യൂണിറ്റി വികസിപ്പിച്ചെടുത്തു. ഇത്തരം മറ്റുരീതികൾ Wiswesser line notation (WLN), ROSDAL, SYBYL Line Notation (SLN) ഒക്കെയാണ്.