അണുസംഖ്യ 54 ആയ മൂലകമാണ് സെനൊൺ. Xe ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. നിറവും ഗന്ധവും ഇല്ലാത്തതും ഭാരമേറിയതുമായ ഒരു ഉൽകൃഷ്ടവാതകമാണിത്. ഭൗമാന്തരീക്ഷത്തിൽ ഇത് വളരെ ചെറിയ അളവിൽ കാണപ്പെടുന്നു. സാധാരണയഅയി നിഷ്ക്രിയമാണെങ്കിലും സെനൊൺ ചില രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ഉൽകൃഷ്ടവാതക സംയുക്തമായ സെനൊൺ ഹെക്സാഫ്ലൂറോപ്ലാറ്റിനേറ്റിന്റെ രൂപവത്കരണം അതിലൊന്നാണ്.
പ്രകൃത്യാ കാണപ്പെടുന്ന സെനൊണിൽ ഏഴ് സ്ഥിരതയുള്ള ഐസോടോപ്പുകൾ ഉൾക്കൊള്ളുന്നു. അർധായുസ്സ് വളരെ കൂടിയ 2 ഐസോടോപ്പുകളും പ്രകൃത്യാ കാണപ്പെടുന്നുണ്ട് (Primordial radioactive isotopes). റേഡിയോആക്ടീവ് ശോഷണത്തിന് വിധേയമാകുന്ന 40 മറ്റ് ഐസോടോപ്പുകളും ഇതിനുണ്ട്. സൗരയുഥത്തിന്റെ ആദ്യകാല ചരിത്രം പഠിക്കുന്നതിനുള്ള ഒരു ഉപാധിയാണ് സെനൊണിന്റെ ഐസോടോപ്പ് അനുപാതം. സെനൊൺ-135 ആണവ റിയാക്ടറുകളിൽന്യൂക്ലിയർ ഫിഷനിലൂടെ നിർമ്മിക്കപ്പെടുകയും ന്യൂട്രോൺ സ്വീകാരിയായിുപയോഗിക്കുകയും ചെയ്യുന്നു.
ഫ്ലാഷ് വിളക്കുകൾ, ആർക്ക് വിളക്കുകൾ എന്നിവയിൽ സെനൊൺ ഉപയോഗിക്കുന്നു.