![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/36/%25E0%25B4%2586%25E0%25B4%25B5%25E0%25B5%25BC%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B4%25A8%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B4%25BF%25E0%25B4%2595_%25E0%25B4%25AE%25E0%25B4%25B2%25E0%25B4%25AF%25E0%25B4%25BE%25E0%25B4%25B3%25E0%25B4%2582.jpg/640px-%25E0%25B4%2586%25E0%25B4%25B5%25E0%25B5%25BC%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B4%25A8%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B4%25BF%25E0%25B4%2595_%25E0%25B4%25AE%25E0%25B4%25B2%25E0%25B4%25AF%25E0%25B4%25BE%25E0%25B4%25B3%25E0%25B4%2582.jpg&w=640&q=50)
ആവർത്തനപ്പട്ടിക
From Wikipedia, the free encyclopedia
മൂലകങ്ങളുടെ ശാസ്ത്രീയമായ വർഗ്ഗീകരണ പട്ടികയാണ് ആവർത്തനപ്പട്ടിക.118 മൂലകങ്ങളുടേയും അവയുണ്ടാക്കുന്ന സംയുക്തങ്ങളുടേയും സ്വഭാവത്തെക്കുറിച്ച് പ്രത്യേകം പ്രത്യേകം പഠിക്കുക എന്നത് ശ്രമകരമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി മൂലകങ്ങളെ ശാസ്ത്രജ്ഞൻമാർ വർഗീകരിച്ചു . മെൻഡലിയേവ് തൻ്റെ ആവർത്തനപ്പട്ടിക ആവിഷ്ക്കരിക്കുന്ന സമയത്ത് രസതന്ത്ര ശാസ്ത്രജ്ഞൻമാർക്ക് അണുവിന്റെ ആന്തരിക ഘടനയെക്കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു . ഹെൻറി മോസ്ലി തൻ്റെ എക്സ്റേ (X-ray) ഡിഫ്രാക്ഷൻ പരീക്ഷണങ്ങളിലൂടെ ഉൽസർജിക്കപ്പെട്ട കിരണങ്ങളുടെ ആവൃത്തി അണുസംഖ്യയ്ക്ക് എതിരായി രേഖപ്പെടുത്തിയപ്പോൾ ഒരു നേർരേഖ ലഭിച്ചു. എന്നാൽ അണുഭാരത്തിന് എതിരെ ചിത്രീകരിച്ചപ്പോൾ അങ്ങനെ സംഭവിച്ചുമില്ല . അണുഭാരമല്ല മറിച്ച് അണുസംഖ്യയാണ് ഒരു അണുവിന്റെ പ്രധാനപ്പെട്ട അടിസ്ഥാനഗുണമെന്ന് അതുവഴി അദ്ദേഹം കാണിച്ചു തന്നു. അതുകൊണ്ട് മെൻഡലിയേവിന്റെ ആവർത്തനനിയമം ഇതിനനുസരിച്ച് പരിഷ്കരിച്ചു. ഇത് ആധുനിക ആവർത്തനനിയമം എന്ന് അറിയപ്പെടുന്നു.
![](http://upload.wikimedia.org/wikipedia/commons/thumb/3/36/%E0%B4%86%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95_%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82.jpg/640px-%E0%B4%86%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95_%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82.jpg)
ഈ ലേഖനം ഏറെക്കുറേ ഒറ്റ അവലംബത്തിൽ അധിഷ്ടിതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. (2022 ഫെബ്രുവരി) |
തിരശ്ചീനമായുള്ള വരികളെ പീരീഡുകൾ എന്നും ലംബമായുള്ള നിരകളെ ഗ്രൂപ്പുകൾ എന്നും വിളിക്കുന്നു. ആറ്റങ്ങളുടെ ബാഹ്യതമഷെല്ലിൽ ഒരേ ഇലക്ട്രോൺ ക്രമീകരണം വരുന്ന മൂലകങ്ങളെ ഗ്രൂപ്പുകൾ അഥവാ കുടുംബങ്ങൾ എന്ന് വിളിക്കുന്നു.ആവർത്തനപ്പട്ടികയിൽ ആകെ കൂടി ഏഴ് പീരീഡുകളും 18 ഗ്രൂപ്പുകളും ഉണ്ട്. ഇലക്ട്രോൺ പുരണം നടക്കുന്ന ബാഹ്യതമഓർബിറ്റലിൻ്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ s ബ്ലോക്ക്, p ബ്ലോക്ക്, d ബ്ലോക്ക്, f ബ്ലോക്ക് എന്നിങ്ങനെ നാലായി തരം തിരിക്കാം.