താപചാലകത
പദാർത്ഥങ്ങൾക്ക് താപത്തെ ചാലനം ചെയ്യാനുള്ള കഴിവ് / From Wikipedia, the free encyclopedia
പദാർത്ഥങ്ങൾക്ക് താപത്തെ ചാലനം ചെയ്യാനുള്ള കഴിവിനെയാണ് താപചാലകത (Thermal conductivity) എന്നു പറയുന്നത്. (മിക്കവാറും k, λ, κ എന്നീ അക്ഷരങ്ങളാലാണ് ഇതിനെ കുറിക്കുന്നത്). താപചാലകത്തിന്റെ ഫൊറിയർ നിയമമനുസരിച്ചാണ് പ്രധാനമായും ഇതിനെ അളക്കുന്നത്. താപചാലകത ഒരു ടെൻസർ ഗുണമാണ്.
താപചാലകത കുറഞ്ഞ പദാർത്ഥങ്ങളിൽ പതുക്കെയും കൂടിയപദാർത്ഥങ്ങളിൽ വേഗത്തിലും ആയിരിക്കും താപം കൈമാറ്റം ചെയ്യപ്പെടുക. താപത്തെ വേഗം നീക്കം ചെയ്യേണ്ടുന്ന ഇടങ്ങളിൽ ഉയർന്ന താപചാലകതയുള്ള പദാർഥങ്ങളും താപം നഷ്ടപ്പെടാതെ നോക്ക്ക്കേണ്ടുന്ന ഇടങ്ങളിൽ കുറഞ്ഞ താപചാലകതയുള്ള വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. താപചാലകത താപത്തെ ആശ്രയിക്കാം. താപചാലകതയുടെ വിപരീതമാണ് താപരോധനം.(thermal resistivity).