ഇന്ത്യൻ അഭിനേതാവ്, നിർമ്മതാവ് From Wikipedia, the free encyclopedia
ഷാരൂഖ് ഖാൻ ( ഉർദു: شاہ رخ خان , ഹിന്ദി: शाहरुख़ ख़ान ജനനം:1965 നവംബർ 2-ന് ) ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ അഭിനേതാവാണ്. സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 70ലധികം ബോളിവുഡ് ചിത്രങ്ങളിൽ ഖാൻ അഭിനയിച്ചിട്ടുണ്ട്.[2][3][4]
ഷാരൂഖ് ഖാൻ OAL LH | |
---|---|
ജനനം | ഷാരൂഖ് ഖാൻ 2 നവംബർ 1965 ന്യൂ ഡെൽഹി, ഇന്ത്യ |
കലാലയം | ഹൻസ്രാജ് കോളേജ്[1] |
തൊഴിൽ(കൾ) |
|
സജീവ കാലം | 1988–ഇതുവരെ |
സംഭാവനകൾ | ഷാരൂഖ് ഖാൻ സിനിമകൾ |
ജീവിതപങ്കാളി | |
കുട്ടികൾ | 3 |
അവാർഡുകൾ | Full list |
ബഹുമതികൾ | Padma Shri (2005) Ordre des Arts et des Lettres (2007) Légion d'honneur (2014) |
ഒപ്പ് | |
1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യത്തെ സിനിമ 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്.തുടർന്ന് ഷാരൂഖ് ഖാൻ നിരവധി വിജയ ചിത്രങ്ങളിൽ ഭാഗഭക്കാകുകയും മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്.ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു.
ഖാന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) and രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വൻവിജയചിത്രങ്ങളാണ്.അതേ സമയം കഭി ഖുശി കഭി ഗം (2001), കൽ ഹോ ന ഹോ (2003), വീർ-സാരാ (2004), കഭി അൽവിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാൻ (2010) തുടങ്ങിയവ വിദേശത്ത് വിജയിച്ച ബോളിവുഡ് ചിത്രങ്ങളാണ്.[5]
2000 മുതൽ ഷാരൂഖ് ഖാൻ ടെലിവിഷൻ അവതാരണം, സിനിമ നിർമ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഡ്രീംസ് അൺലിമിറ്റഡ്, റെഡ് ചില്ലീസ് എന്റർടെയിന്മെന്റ് എന്നീ രണ്ട് സിനിമാ നിർമ്മാണ സ്ഥാപനങ്ങൾ ഉണ്ട്.
ഷാരൂഖ് ഖാന്റെ ജനനം ഇന്ത്യയിലെ ന്യൂ ഡെൽഹിയിലായിരുന്നു.[6] ബ്രിട്ടീഷ് ഇന്ത്യയില പെഷവാറിലെ (ഇന്നത്തെ പാക്കിസ്ഥാനിൽ) ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഖാന്റെ പിതാവായ താജ് മുഹമ്മദ് ഖാൻ. ഖാന്റെ മാതാവ് ലത്തീഫ് ഫാത്തിമ, സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ മേജർ ജനറൽ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു.[7]
അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഡെൽഹിയിലെ സെ. കൊളമ്പസ് സ്കൂളിലാണ്. സ്കൂളിലെ മികച്ച ഒരു വിദ്യാർത്ഥിയായിരുന്ന ഖാൻ അനേകം സമ്മാനങ്ങൾ വാങ്ങിച്ചു കൂട്ടി. ഖാൻ തന്റെ ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിക്കുന്നത് 1985-1988 കാലഘട്ടത്തിൽ ഹൻസ്രാജ് കോളേജിൽ നിന്നായിരുന്നു. ഉന്നത വിദ്യാഭ്യാസം പൂർത്തികരിച്ചത് ഡെൽഹിയിലെ തന്നെ ജാമിയ മില്ലിയ്യ ഇസ്ലാമിയ കോളേജിലാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം തന്റെ ജീവിതവും കരിയറും ബോളിവുഡിലേക്ക് പറിച്ചുനടുകയായിരുന്നു ഖാൻ.[8]
മാതാപിതാക്കളുടെ മരണശേഷം ഖാൻ 1991 ൽ മുംബൈയിലേക്ക് താമസം മാറ്റി.[9] അതേ വർഷം അദ്ദേഹത്തിന്റെ വിവാഹവും കഴിഞ്ഞു. ഒരു ഹിന്ദുവായ ഗൗരി ഖാനെയാണ് ഷാരൂഖ് വിവാഹം ചെയ്തത്.[10] ഇവർക്ക് മകൻ ആര്യൻ ഖാൻ (ജനനം:1997), മകൾ സുഹാന ഖാൻ (ജനനം:2000) ഉൾപ്പെടെ മൂന്ന് മക്കൾ ഉണ്ട്.
ലണ്ടനിലെ പ്രശസ്തമായ മെഴുക് മ്യൂസിയത്തിൽ ഷാരൂഖ് ഖാന്റെ മെഴുക് പ്രതിമ ഏപ്രിൽ 2007 ൽ സ്ഥാപിക്കപ്പെട്ടു.[11] തന്റെ അഭിനയ ജീവിതത്തിന് ഫ്രഞ്ച് സർക്കാറിന്റെ (Order of the Arts and Literature) ബഹുമതിയും ഷാരൂഖിന് ലഭിച്ചിട്ടുണ്ട്.[12]
1988ൽ ഫൗജി എന്ന ടെലിവിഷൻ പരമ്പരയിലെ അഭിമന്യു റായ് എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് ഖാൻ അഭിനയ ജീവിതം ആരംഭിച്ചത്.[9] തുടർന്ന് 1989ൽ അസീസ് മിർസയുടെ സർക്കസ് എന്ന പരമ്പരയിലഭിനയിച്ചു.[13] അതേ വർഷം അരുന്ധതി റോയ് രചനയെ അടിസ്ഥാനപ്പെടുത്തി എടുത്ത In Which Annie Gives it Those Ones എന്ന ടിവി ചിത്രത്തിലും ഭാഗമായി.
1991ൽ മുംബൈലേക്ക് മാറിയ[9] ഖാന്റെ ആദ്യ ചലച്ചിത്രമായ ദീവാന 1992ൽ പുറത്തിറങ്ങി. ചിത്രം വിജയിച്ചതോടെ അദ്ദേഹം ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടു.[14] ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ മികച്ച പുതുമുഖതാരത്തിനുള്ള അവാർഡ് ലഭിച്ചു.
1993ൽ ഡർ, ബാസിഗർ എന്നീ ചിത്രങ്ങളിൽ ഖാൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങൾ അദ്ദേഹത്തിന് ഏറെ നിരൂപകപ്രശംസ നേടിക്കൊടുത്തു.[15] കഭി ഹാം കഭി നാ എന്ന ചിത്രത്തിലെ അഭിനയത്തിന് ഖാന് ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.
1995ൽ രാകേഷ് റോഷന്റെ കരൺ അർജുൻ എന്ന വൻഹിറ്റ് ചിത്രത്തിൽ സൽമാൻ ഖാനോടൊപ്പം അഭിനയിച്ചു.[16] ആ വർഷം തന്നെ അഭിനയിച്ച ദിൽവാലേ ദുൽഹനിയ ലേജായേഗേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.[17]
വർഷം | ചിത്രം | കഥാപാത്രം | കുറിപ്പ് |
---|---|---|---|
1992 | ദീവാന | രാജ സഹായ് | Filmfare Award for Best Male Debut |
ഇഡിയറ്റ് | പവൻ രഘുജൻ | Made-for-television movie | |
ചമത്കാർ | സുന്ദർ ശ്രീവാസ്തവ | ||
രാജു ബൻഗയ ജെന്റിൽമാൻ | രാജു (രാജ് മാഥുർ) | ||
ദിൽ ആശ്ന ഹെ | കരൺ | ||
1993 | മായ മേംസാബ് | ലളിത് കുമാർ | |
കിങ് അങ്കിൾ | അനിൽ ബൻസൽ | ||
ബാസിഗർ | അജയ് ശർമ/വിക്കി മൽഹോത്ര | Filmfare Award for Best Actor | |
ഡർ | രാഹുൽ മെഹ്റ | Nominated—Filmfare Award for Best Performance in a Negative Role | |
കഭി ഹാ കഭി നാ | സുനിൽ | Filmfare Critics Award for Best Performance Nominated—Filmfare Award for Best Actor | |
1994 | അൻജാം | വിജയ് അഗ്നിഹോത്രി | Filmfare Award for Best Performance in a Negative Role |
1995 | കരൺ അർജുൻ | അർജുൻ സിങ്/വിജയ് | |
സമാന ദീവാന | രാഹുൽ മൽഹോത്ര | ||
ഗുഡ്ഡു | ഗുഡ്ഡു ബഹാദുർ | ||
ഒ ഡാർളിങ്! യെ ഹെ ഇന്ത്യ! | ഹീറൊ | ||
ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ | രാജ് മൽഹോത്ര | Filmfare Award for Best Actor | |
രാം ജാനെ | രാം ജാനെ | ||
ത്രിമൂർത്തി | റോമി സിങ് | ||
1996 | ഇംഗ്ലീഷ് ബാബു ദേസി മേം | വിക്രം/ഹരി/ഗോപാൽ മയൂർ | |
ചാഹത് | രൂപ് റാഥോഡ് | ||
ആർമി | അർജുൻ | Cameo | |
ദുശ്മൻ ദുനിയ കാ | ബദ്റു | ||
1997 | ഗുദ്ഗുദി | Special appearance | |
കൊയ്ല | ശങ്കർ | ||
യെസ് ബോസ് | രാഹുൽ ജോഷി | Nominated—Filmfare Award for Best Actor | |
പർദേസ് | അർജുൻ സാഗർ | ||
ദിൽ തൊ പാഗൽ ഹെ | രാഹുൽ | Filmfare Award for Best Actor | |
1998 | ഡൂപ്ലിക്കേറ്റ് | ബബ്ലു ചൗധരി/മനു ദാദ | Nominated—Filmfare Award for Best Performance in a Negative Role |
അചാനക് | Himself | Special appearance | |
ദിൽ സേ | അമർകാന്ത് വർമ | ||
കുച്ച് കുച്ച് ഹോതാ ഹേ | Rahul Khanna | Filmfare Award for Best Actor | |
1999 | ബാദ്ഷാ | Raj Heera/Baadshah | Nominated—Filmfare Award for Best Performance in a Comic Role |
2000 | ഫിൽ ഭി ദിൽ ഹെ ഹിന്ദുസ്ഥാനി | Ajay Bakshi | |
ഹെ രാം | Amjad Ali Khan | ||
ജോഷ് | Max | ||
ഹർ ദിൽ ജൊ പ്യാർ കരേഗ | Rahul | Cameo | |
മൊഹബ്ബത്തേ | Raj Aryan Malhotra | Filmfare Critics Award for Best Performance Nominated—Filmfare Award for Best Actor | |
ഗജ ഗാമിനി | Himself | Special appearance | |
2001 | വൺ 2 ക 4 | Arun Verma | |
അശോക | Asoka | ||
കഭി ഖുശി കഭി ഘം... | Rahul Raichand | Nominated—Filmfare Award for Best Actor | |
2002 | ഹം തുമാരെ ഹെ സനം | Gopal | |
ദേവ്ദാസ് | Devdas Mukherjee | Filmfare Award for Best Actor | |
ശക്തി: ദ പവർ | Jaisingh | Special appearance | |
സാഥിയ | Yeshwant Rao | Cameo | |
2003 | ചൽതെ ചൽതെ | Raj Mathur | |
കൽ ഹോ ന ഹോ | Aman Mathur | Nominated—Filmfare Award for Best Actor | |
2004 | യെ ലംഹെ ജുദായി കെ | Dushant | |
മേ ഹൂ നാ | Maj. Ram Prasad Sharma | Nominated—Filmfare Award for Best Actor | |
വീർ-സാര | Veer Pratap Singh | Nominated—Filmfare Award for Best Actor | |
സ്വദേശ് | മോഹൻ ഭാർഗവ | Filmfare Award for Best Actor | |
2005 | കുച് മീഠ ഹോ ജായെ | Himself | Special appearance |
കാൽ | Special appearance in song "Kaal Dhamaal" | ||
സിൽസിലെ | Sutradhar | Cameo | |
പഹേലി | Kishenlal/The Ghost | ||
The Inner and Outer World of Shah Rukh Khan | Himself (Biopic) | Documentary directed by British-based author and director Nasreen Munni Kabir | |
2006 | Alag | Special appearance in song "Sabse Alag" | |
കഭി അൽവിദ ന കഹ്നാ | Dev Saran | Nominated—Filmfare Award for Best Actor | |
ഡോൺ: ദ ചെയ്സ് ബിഗിൻസ് എഗയിൻ | ഡോൺ/വിജയ് | Nominated—Filmfare Award for Best Actor Nominated—Asian Film Award for Best Actor | |
ഐ സീ യു | Special appearance in song "Subah Subah" | ||
2007 | ചക് ദെ ഇന്ത്യ | Kabir Khan | Filmfare Award for Best Actor |
ഹെ ബേബി | Raj Malhotra | Special appearance in song "Mast Kalandar" | |
ഓം ശാന്തി ഓം | Om Prakash Makhija/ Om Kapoor | Nominated—Filmfare Award for Best Actor | |
2008 | ക്രേസി 4 | Special appearance in song "Break Free" | |
ഭൂത്നാഥ് | Aditya Sharma | Cameo | |
റബ്നെ ബനാദി ജോഡി | Surinder Sahni/Raj | Nominated—Filmfare Award for Best Actor | |
കിസ്മത് കണക്ഷൻ | Narrator | ||
2009 | ലക്കി ബൈ ചാൻസ് | Himself | Guest appearance |
ബില്ലു | സാഹിർ ഖാൻ | ||
2010 | ദുൽഹ മിൽ ഗയ | Pawan Raj Gandhi (PRG) | Extended appearance |
മൈ നെയിം ഈസ് ഖാൻ | റിസ്വാൻ ഖാൻ | Filmfare Award for Best Actor | |
ഷാഹ്റൂഖ് ബോല ഖൂബ്സൂരത് ഹെ തു | Himself | Cameo | |
2011 | ഓൾവെയ്സ് കഭി കഭി | Cameo in song "Antenna" | |
കൂചി കൂചി ഹോത ഹെ | Rocky (Voice-over) | Post-production | |
റാ.വൺ | ജി.വൺ | Post-production | |
ഡോൺ 2: ദ ചെയ്സ് കണ്ടിന്യൂസ് | ഡോൺ | Nominated—Filmfare Award for Best Actor |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.