ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
സുഹാന ഖാൻ (ജനനം 22 മെയ് 2000)[1] ഒരു ഇന്ത്യൻ അഭിനേത്രിയാണ്. നടൻ ഷാരൂഖ് ഖാൻ്റെയും നിർമ്മാതാവ് ഗൗരി ഖാൻ്റെയും മകളായ അവർ ദി ആർച്ചീസ് (2023) എന്ന ചിത്രത്തിലെ വെറോണിക്ക ലോഡ്ജ് എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതലായും അറിയപ്പെടുന്നത് .[2]
Suhana Khan | |
---|---|
ജനനം | Mumbai, Maharashtra, India | 22 മേയ് 2000
കലാലയം | New York University Tisch School of the Arts |
തൊഴിൽ | Actress |
സജീവ കാലം | 2019–present |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | Aryan Khan (brother) |
ഹിന്ദി ചലച്ചിത്ര നടൻ ഷാരൂഖ് ഖാനും നിർമ്മാതാവ് ഗൗരി ഖാന്റെയും മകളായി 2000 മെയ് 22 ന് മുംബൈയിലാണ് സുഹാന ഖാൻ ജനിച്ചത് .[3][4] അവർക്ക് രണ്ട് സഹോദരങ്ങളുണ്ട്. മൂത്ത സഹോദരൻ ആര്യൻ ഉൾപ്പെടുന്നതാണ് അവരുടെ കുടുംബം.[5] അവർ മാതാപിതാക്കളുടെ മതങ്ങളായ ഇസ്ലാം, ഹിന്ദു എന്നി മതങ്ങൾ പിന്തുടരുന്നു.[6] മുംബൈയിലെ ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്കൂളിലായിരുന്നു അവരുടെ സ്കൂൾ വിദ്യാഭ്യാസം .[7] അവർ ആർഡിംഗ്ലി കോളേജിൽ നിന്ന് ഹൈസ്കൂൾ ബിരുദം നേടി. പിന്നീട് ന്യൂയോർക്ക് സിറ്റിയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റി ടിഷ് സ്കൂൾ ഓഫ് ആർട്സിൽ ചേർന്നു.[8]
പിതാവിൻ്റെ താരപരിവേഷം മൂലം ഖാൻ ജനിച്ചപ്പോൾ മുതൽ മാധ്യമശ്രദ്ധ നേടിയിരുന്നു. അവർ "മാധ്യമ ശ്രദ്ധയെ വെറുക്കുന്നു" എന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.[9][10] 2018-ൽ വോഗ് ഇന്ത്യയുടെ കവറിൽ അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. [11] അതിൻറെ അടുത്ത വർഷം ദ ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്ന ഷോർട്ട് ഫിലിമിലൂടെ അവർ അഭിനയരംഗത്തേക്ക് കടന്നു.[12]
2023-ൽ സൗന്ദര്യവർദ്ധക കമ്പനിയായ മെയ്ബെലിൻ ന്യൂയോർക്കിൻ്റെയും റിലയൻസ് റീട്ടെയിലിൻ്റെ ബ്യൂട്ടി ബ്രാൻഡായ ടിറയുടെയും ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി അവർ മാറി.[13] അതേ വർഷം തന്നെ സോയ അക്തറിൻ്റെ കൗമാര ചിത്രമായ ദി ആർച്ചീസിൽ വെറോണിക്ക ലോഡ്ജിൻ്റെ വേഷം അവർ ചെയ്തു.[14] ചിത്രത്തിൻ്റെ സൗണ്ട് ട്രാക്കിനായി "ജബ് തും ന തീൻ" എന്ന ഗാനവും അവർ ആലപിച്ചിട്ടുണ്ട്.[15][16] Rediff.com- ലെ നിരൂപക സുകന്യ വർമ്മ അവരുടെ "റെഡി-ടു-ഷിപ്പ് സ്റ്റാർ മെറ്റീരിയൽ" ആയി സുഹാന ഖാനെ കണക്കാക്കി. എന്നാൽ CNBC TV18 ലെ സ്നേഹ ബെൻഗാനി അവരുടെ അഭിനയം "വളരെ മോശപ്പെട്ടതാണ്" എന്നു പറഞ്ഞ് തള്ളിക്കളഞ്ഞു.[17]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.