ലക്ഷദ്വീപ്
From Wikipedia, the free encyclopedia
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള മനോഹരമായ ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ് /ləkˈʃɑːdwiːp/ (Lakṣadvīp, മഹൽ: ލަކްޝަދީބު)ⓘ. ലക്ഷദ്വീപ് കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1956-ൽ രൂപംകൊണ്ടു 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം മനോഹരമായ പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. 10 [2] ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന് പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. ഔദ്യോഗിക പക്ഷി ‘കാരിഫെട്ടു‘ എന്നു പ്രാദേശികമായി അറിയപ്പെടുന്ന (Anus Stolidus) (ഇംഗ്ലീഷ്:Brown Noddy / Noddy Tern) പക്ഷി ആണ്[3]. കടപ്ലാവു് (Artocarpus Incise)(ഇംഗ്ലിഷ്:bread fruit) ആണു് ഔദ്യോഗിക മരം. പക്കിക്കടിയൻ (നൂൽവാലൻ ചിത്രശലഭമത്സ്യം) Chaetodon auriga ആണ് ഔദ്യോഗിക മത്സ്യം.
ലക്ഷദ്വീപ് ލަކްޝަދީބު | ||
---|---|---|
കവരത്തിയിലെ ഒരു കടൽത്തീരം | ||
| ||
രാജ്യം | ഇന്ത്യ | |
പ്രദേശങ്ങൾ | ദക്ഷിണേന്ത്യ | |
രൂപീകരിച്ചത് | 1 നവംബർ 1956 | |
തലസ്ഥാനം | കവരത്തി | |
• അഡ്മിനിസ്ട്രേറ്റർ | പ്രഫുൽ ഖോഡ പട്ടേൽ | |
• ആകെ | 32 ച.കി.മീ.(12 ച മൈ) | |
•റാങ്ക് | 7 | |
(2011 സെൻസസ്) | ||
• ആകെ | 64,473 | |
• ജനസാന്ദ്രത | 2,000/ച.കി.മീ.(5,200/ച മൈ) | |
• ഔദ്യോഗികം | ജസരി , ഇംഗ്ലീഷ്, [മലയാളം ]] [1] മഹൽ (ദിവെഹി)-മിനിക്കോയ് ദ്വീപിൽ സംസാരിക്കുന്നു. | |
• വംശീയ വിഭാഗങ്ങൾ | ≈84.33% ജസരി മലയാളികൾ ≈15.67% മഹലുകൾ | |
സമയമേഖല | UTC+5:30 (IST) | |
ISO കോഡ് | IN-LD | |
ജില്ലകളുടെ എണ്ണം | 1 | |
വലിയ നഗരം | ആന്ത്രോത്ത് | |
HDI | 0.796 | |
HDI Year | 2005 | |
HDI Category | high | |
വെബ്സൈറ്റ് | www |
കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ എന്നും ഇന്ത്യൻ-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്. [[Jasari/Jazari|ജസരി]] ഭാഷയാണ് ദ്വീപിന്റെ സംസാര ഭാഷ . എന്നാൽ മിനിക്കോയി ദ്വീപിൽ മാത്രം സമീപ രാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു സംസാരിക്കപ്പെടുന്നത്. മിനിക്കോയി ദ്വീപിന് സാംസ്കാരികമായി ലക്ഷദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം. 9o ചാനൽ മിനിക്കോയി ദ്വീപിനെ മറ്റു ദ്വീപുകളിൽ നിന്നും വേർത്തിരിക്കുന്നു. തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ഇസ്ലാമത വിശ്വാസികളായ പട്ടിക വർഗക്കാരാണ്. മറ്റു പത്തു ശതമാനം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായി എത്തിയിട്ടുള്ള വിവിധ മതസ്തർ ആണ്. 2011 ലെ കണക്കെടുപ്പ് പ്രകാരം ദ്വീപിലെ ജനസംഖ്യ 66,000 ആണ്. വിനോദസഞ്ചാര (ടൂറിസം) മേഖലയിൽ വൻ വികസന സാധ്യതകൾ ആണ് ലക്ഷദ്വീപിന് ഉള്ളതെന്ന് കരുതപ്പെടുന്നു.