നെയൊഫെലിസ് നെബുലോസ From Wikipedia, the free encyclopedia
ഹിമാലയൻ താഴ്വരകൾ മുതൽ തെക്ക് കിഴക്കൻ ഏഷ്യ വരെ കാണപ്പെടുന്ന ഒരു മാർജ്ജാരനാണ് മേഘപ്പുലി (Clouded Leopard). Neofelis nebulosa എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. മേഘപ്പുലി ഒരു ഇടത്തരം വലിപ്പമുള്ള പൂച്ചയാണ്. പുലിയോടും ജാഗ്വാറിനോടും സാദൃശ്യമുള്ള ഇവ അവരെക്കാൾ വളരെ ചെറിയതാണ്. മഞ്ഞയും ചാരയും നിറങ്ങളിൽ കാണുന്ന ഇവയുടെ ശരീരത്തിൽ മേഘത്തിന്റെതുപോലെയുള്ള വലിയ കറുത്ത അടയാളങ്ങൾ കാണാൻ കഴിയും. വളരെ വലിയ വാലുകളും ഇവയുടെ പ്രേത്യേകതയാണ്. ഈ വാലുകൾ മരം കയറുമ്പോൾ ഉള്ള നിയന്ത്രണത്തിന് സഹായിക്കുന്നു. ശരീരവലുപ്പത്തിന് അനുപാതികമായി താരതമ്യം ചെയ്താൽ മാർജാരവർഗ്ഗത്തിലെ മറ്റേത് ജീവിയെക്കാളും വലിയ കോമ്പല്ലുകൾക്കുടമയാണ് ഇവ.
Clouded leopard [1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | Pantherinae |
Genus: | Neofelis |
Species: | N. nebulosa |
Binomial name | |
Neofelis nebulosa (Griffith, 1821) | |
Clouded leopard range | |
Synonyms | |
Felis macrocelis |
വളരെ അപൂർവമായിമാത്രം കാണപ്പെടുന്ന മേഘപ്പുലികൾ ഇന്ന് 10,000 ൽ താഴെ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. ഇന്ത്യയിൽ ഇവ പശ്ചിമ ബംഗാൾ, സിക്കിം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ,മിസോറം,നാഗാലാൻഡ് ,ത്രിപുര എന്നിവിടങ്ങളിൽ കാണപ്പെടുന്നു. [3][4][5]
മേഘപ്പുലികൾക്ക് 11.5-23kg വരെ ഭാരവും 50-55 cm വരെ ഉയരവും വയ്ക്കും. ആണിന് തല മുതൽ ഉടൽ വരെ 81-108 cm നീളവും വാലിന് 74-91cm വരെ നീളവും പെണ്ണിന് തല മുതൽ ഉടൽ വരെ 70-94cm നീളവും വാലിന് 61-82cm വരെ നീളവും ഉണ്ടാകും.
ആഗസ്റ്റ് 4 ന് അന്താരാഷ്ട്ര മേഘപ്പുലിദിനമായി ആചരിക്കുന്നു.[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.