ഹിമാലയം
ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ സ്ഥിതിചെയ്യുന്ന മലനിരകൾ From Wikipedia, the free encyclopedia
ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ സ്ഥിതിചെയ്യുന്ന മലനിരകൾ From Wikipedia, the free encyclopedia
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ് ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതകൾക്കുളുള്ള മുഖ്യ കാരണമാണ് ഹിമാലയ പർവ്വതനിര. ഹിമാലയം എന്ന പദത്തിന് മഞ്ഞിന്റെ വീട് എന്നാണ് അർത്ഥം. ലോകത്തിൽ വച്ചു തന്നെ ഏറ്റവും ഉയരമുള്ള ഹിമാലയം ഒരൊറ്റ നിരയല്ല , സമാന്തരമായി 200 നാഴികയോളം വീതിയിൽ കിടക്കുന്ന മൂന്നു നിരകളാണ്.
ഹിമാലയം | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Mount Everest, China and Nepal |
Elevation | 8,848.86 മീ (29,031.7 അടി) |
Coordinates | 27°59′N 86°55′E |
വ്യാപ്തി | |
നീളം | 2,400 കി.മീ (1,500 മൈ) |
മറ്റ് പേരുകൾ | |
Native name | Error {{native name}}: an IETF language tag as parameter {{{1}}} is required (help) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Countries | Sovereignty in the Kashmir region is disputed by China, India, and Pakistan. |
ഭൂവിജ്ഞാനീയം | |
Orogeny | Alpine orogeny |
Age of rock | Cretaceous-to-Cenozoic |
Type of rock |
|
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ് ഹിമാലയം. ലോകത്തെ ഏറ്റവും വലിയ കൊടുമുടികളായ എവറസ്റ്റ് കൊടുമുടി , കെ2 തുടങ്ങിയവ ഹിമാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ് ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ് അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100 ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.[1]
ഏഴ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു : ഇന്ത്യ , നേപ്പാൾ , ഭൂട്ടാൻ , ചൈന , പാകിസ്താൻ , അഫ്ഗാനിസ്താൻ , മ്യാൻമാർ എന്നിവയാണ് ഈ രാജ്യങ്ങൾ . ഇന്ത്യയുടെ വടക്കുപടിഞ്ഞാറുനിന്നു തെക്കുകിഴക്കായി 1500 നാഴിക നീളത്തിൽ ഹിമാലയ പർവതം കിടക്കുന്നു . ഹിമാലയത്തിന്റെ കിഴക്കെ അഗ്രം ബമ്മയിൽക്കൂടി തെക്കോടു വ്യാപിച്ചുനിൽക്കുന്നു. അവിടെയുള്ള നിരകൾക്ക് അരാക്കൻ യോമാസ് , പെഗുയോമാസ് എന്നാണ് പേര് . ഇന്ത്യയുടെ വടക്കുപടിഞ്ഞാറായി കിടക്കുന്ന അഫ്ഗാനിസ്ഥാൻ , പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ തെക്കോട്ടു വ്യാപിച്ചുകിടക്കുന്ന സുലൈമാൻ പർവതവും ഹിമാലയത്തിൻ്റെ ശാഖ തന്നെയാണ് . ലോകത്തിലെ പ്രധാനപ്പെട്ട നാല് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്, സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു[2]. പശ്ചിമഭാഗത്തെ കാശ്മീർ-ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.
Global Rank | Peak Name | Other names and meaning | Elevation | Prominence | Isolation | Region | Coordinates | Country | First Ascent | Notes | |
---|---|---|---|---|---|---|---|---|---|---|---|
m | ft | ||||||||||
1 | എവറസ്റ്റ് കൊടുമുടി | Sagarmatha, Chomolungma | 8,850 | 29,029 | 8,848 | infinite | Mahalangur | Nepal • China | 1953 | HP World | |
3 | Kanchenjunga | "Five treasures of great snow" | 8,586 | 28,169 | 3,922 | 124.3 | E Nepal/Sikkim | 27°42′12″N 88°08′51″E | Nepal • India | 1955 | Easternmost 8000m peak, HP India |
4 | Lhotse | "South Peak" | 8,516 | 27,940 | 610 | 2.7 | Mahalangur | 27°57′42″N 86°55′59″E | Nepal • China | 1956 | Part of Everest massif. |
5 | Makalu | "The Great Black" | 8,485 | 27,838 | 2,378 | 17.2 | Mahalangur | 27°53′23″N 87°05′20″E | Nepal • China | 1955 | east of Mt. Everest |
6 | Cho Oyu | "Turquoise Goddess" | 8,188 | 26,864 | 2,340 | 28.5 | Mahalangur | 28°05′39″N 86°39′39″E | Nepal • China | 1954 | Easiest 8000m peak |
7 | Dhaulagiri I | "White Mountain" | 8,167 | 26,795 | 3,357 | 317.6 | Central | 28°41′48″N 83°29′35″E | Nepal | 1960 | west of Gandaki River |
8 | Manaslu | Kutang, "Mountain of the Spirit" | 8,163 | 26,781 | 3,092 | 105.6 | Central | 28°33′00″N 84°33′35″E | Nepal | 1956 | |
9 | Nanga Parbat | Diamir, "Naked Mountain" | 8,126 | 26,660 | 4,608 | 188.5 | Gilgit-Baltistan (GB) region | 35°14′14″N 74°35′21″E | Pakistan | 1953 | Westernmost peak of Himalayas, rises 7000m above Indus River. |
10 | Annapurna I | "Goddess of the Harvests" | 8,091 | 26,545 | 2,984 | 33.9 | Central | 28°35′44″N 83°49′13″E | Nepal | 1950 | north of Pokhara |
14 | Shishapangma | "Crest above the grassy plains", Gosainthan | 8,027 | 26,335 | 2,897 | 91.3 | Central | 28°21′12″N 85°46′43″E | China | 1964 | about 10 km north of Nepal border. |
15 | Gyachung Kang | unknown | 7,952 | 26,089 | 672 | 7.6 | Mahalangur | 28°05′53″N 86°44′32″E | Nepal • China | 1964 | Highest mountain under 8,000m |
Nuptse | "West Peak" in Tibetan | 7,861 | 25,791 | 305 | 3.4 | Mahalangur | Nepal | 1961 | sub peak of Lhotse | ||
23 | Nanda Devi | "Bliss-giving Goddess" | 7,816 | 25,643 | 3,139 | 388.7 | Garhwal | 30°22′33″N 79°58′15″E | India | 1936 | HP Uttarakhand. Highest peak entirely within India. |
28 | Namcha Barwa | 7,782 | 25,531 | 4,106 | 707.8 | Assam | 29°37′52″N 95°03′19″E | China | 1992 | Eastern end of Himalaya | |
29 | Kamet | 7,756 | 25,446 | 2,825 | 70.3 | Garhwal | 30°55′12″N 79°35′30″E | India | 1931 | ||
34 | Gurla Mandhata | 7,694 | 25,243 | 2,788 | 127.5 | West Tibetan | 30°26′19″N 81°17′48″E | China | 1985 | ||
40 | Gangkhar Puensum | Gankar Punzum, "Three Mountain Siblings" | 7,570 | 24,836 | 2,995 | 228.1 | Bhutanese | 28°02′50″N 90°27′19″E | Bhutan • China | unclimbed | HP Bhutan. World's highest unclimbed peak. Off-limits. |
45 | Kula Kangri | 7,538 | 24,731 | 1,654 | 25.4 | Bhutanese | 28°13′37″N 90°36′59″E | China (Bhutan)[3] | 1986 | ||
62 | Yangra | Ganesh I | 7,422 | 24,350 | 2,352 | 48.1 | Central | 28°23′29″N 85°07′38″E | Nepal • China | 1955 | |
75 | Labuche Kang | 7,367 | 24,170 | 1,957 | 38.3 | Central | 28°18′15″N 86°21′03″E | China | 1987 | ||
78 | Jomolhari | 7,326 | 24,035 | 2,065 | 106 | Bhutanese | 27°49′36″N 89°16′04″E | Bhutan • China | 1937 | ||
84 | Gyala Peri | 7,294 | 23,930 | 2,942 | 20.4 | Assam[4] | 29°48′52″N 94°58′07″E | China | 1986 | ||
98 | Langtang Lirung | 7,227 | 23,711 | 1,534 | 24.5 | Central | 28°15′22″N 85°31′01″E | Nepal | 1978 | ||
102 | Tongshanjiabu | 7,207 | 23,645 | 1,757 | 38.8 | Bhutanese | 28°11′12″N 89°57′27″E | Bhutan • China[5] | unclimbed | ||
104 | Noijin Kangsang | 7,206 | 23,642 | 2,160 | 88.4 | East Tibetan | 28°56′48″N 90°10′42″E | China | 1986 | ||
120 | Nun | 7,135 | 23,409 | 2,404 | 166.7 | Punjab | 33°58′48″N 76°01′18″E | India | 1953 | ||
148 | Kangto | 7,060 | 23,163 | 2,195 | 189.6 | Assam | 27°51′54″N 92°31′57″E | India • China | |||
Machapuchare | "Fish Tail" | 6,993 | 22,943 | 1233 | 9.2 | Central | 28°29′42″N 83°56′57″E | Nepal | 1957 (short of summit.) | Sacred to Shiva, off-limits. | |
Dorje Lakpa | "Langtang Himal" | 6,966 | 22,854 | 796 | 15.1 | Central | 28°10′26″N 85°46′45″E | Nepal | 1992 | NW of Kathmandu. | |
Ama Dablam | "Mother And Her Necklace" | 6,814 | 22,356 | 1027 | 10.3 | Mahalangur | 27°51′40″N 86°51′40″E | Nepal | 1961 | ||
Mount Kailash | Kang Rinpoche (Precious Snow Peak) | 6,638 | 21,778 | 1319 | 66.0 | West Tibetan[6] | 31°4′0″N 81°18′45″E | China | Unclimbed | Sacred to four religions, near sources of four major rivers. |
ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ പ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്. ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ് മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്. ഏതാണ്ട് 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത്. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിന്റെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു[2].
ഭാരത ചരിത്രവുമായി ഹിമാലയം ചേർത്തുകെട്ടപ്പെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വർഷങ്ങൾക്കു മുമ്പെങ്കിലും തന്നെ ഹിമവാൻ, ഹിമാലയം, ഹൈമവതി മുതലായ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഹൈന്ദവ ചരിത്രവുമായി ഹിമാലയത്തിന് അഭേദ്യമായ ബന്ധങ്ങളുണ്ട്. പരമശിവന്റെ ആസ്ഥാനമായ കൈലാസം ഹിമാലയത്തിലാണ്. പാർവതി ദേവി ഹിമവാന്റെ പുത്രിയാണെന്നാണ് വിശ്വാസം. രാമായണം, മഹാഭാരതം എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമർശിച്ചിരിക്കുന്നതു കാണാം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് ഹിമാലയ പർവ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാലയത്തിലാണ്. 2410 കിലോമീറ്റർ ആണ് ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ് സിന്ധു നദി മുതൽ കിഴക്ക് ബ്രഹ്മപുത്ര നദി വരെ ഉള്ള പർവ്വതങ്ങളെ ആണ് ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള കശ്മീർ പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ് ഹിമാലയം. ഹിമാദ്രി(Greater Himalaya), ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ് ഈ നിരകൾ[2]. ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികൾ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തിൽ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗിൽഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാൽതോരോ ഹിമാനി, 48 കിലോമീറ്ററോളം നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട് നാനൂറ് അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകൾഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേർന്ന മൊറൈനിക് പദാർത്ഥങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാർ കാലിക്കൂട്ടങ്ങളെ മേയാൻ കൊണ്ടുവരാറുണ്ട്.
ഇവിടത്തെ നദികൾ പർവതങ്ങളേക്കാൾ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളിൽ കാണപ്പെടുന്ന താഴ്വരകൾക്കു പകരം ചെങ്കുത്തായ മലകൾ ഇവിടെ കണ്ടുവരുന്നു.ഗിൽഗിത്തിൽ ഇത്തരത്തിൽ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവിൽക്കൂടി പ്രവഹിക്കുന്നുണ്ട്[2].
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ് ഈ നിര.അതുകൊണ്ടുതന്നെ ഹിമാലയത്തിന്റെ നട്ടെല്ല് എന്നിതിനെ വിശേഷിപ്പിക്കുന്നു. എവറസ്റ്റ്, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത് ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്[2].
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു. ശരാശരി ഉയരം 3000 മീറ്റ്ർ ഡാർജിലിംഗ്, മസ്സൂറി, നൈനിറ്റാൾ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്. ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ് കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്[2].
ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലയത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ് ശിവാലിക് പർവതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്[2].
ഉരുൾ പൊട്ടൽ, ഭൂകമ്പം എന്നിവ ഈ നിരയിൽ സാധാരണമാണ്. എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകൾ ശിവാലിക് നിരയിലാണ് (ഉദാ: ഡെറാഡൂൺ).
ഹിമാലയത്തിൽ തന്നെ വലിയതോതിൽ പ്രാദേശികവ്യത്യാസങ്ങളുണ്ട്. ഭൂപ്രകൃതി , പർവതനിരകളുടെ ക്രമീകരണം. ഭൂരൂപങ്ങൾ എന്നിവയിലുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ താഴെപ്പറയുന്ന ഉപവിഭാഗങ്ങളായി തിരിക്കാം.
കാശ്മീർ ഹിമാലയം
കാശ്‌മീർ ഹിമാലയത്തെ ഉപ-ഹിമാലയൻ കാശ്മീർ(പൂഞ്ച്,ജമ്മു) , പിർപഞ്ചൽ മലനിരകൾ , കാശ്മീർ താഴ്‌വര , ലഡാക്ക്-ബാൾട്ടിസ്താൻ ,ഗിൽജിത് എന്നീ മേഖലകളായി തിരിക്കാം . അഫ്ഗാൻ-ഇറാനിയൻ സംസ്കാരത്തിന്റെ സ്വാധീനം കാശ്മീർ ഹിമാലയത്തിൻ്റെ പടിഞ്ഞാറൻ ഭാഗത്ത് പ്രബലമാണ് . ഹിന്ദുമതം , ബുദ്ധമതം എന്നിവ തെക്കൻ മേഖലകളിലും , വടക്കൻ മേഖലകളിലും സ്വാധീനം ചെലുത്തുന്നു . കാരക്കോറം, ലഡാക്ക്, സസ്കർ, പിർപഞ്ചൽ എന്നീ പർവതനിരകൾ ഇതിലുൾപ്പെടുന്നു. കാശ്മീർ ഹിമാലയത്തിന്റെ വടക്ക് കിഴക്ക് ഭാഗം ഒരു ശീതമരുഭൂമിയാണ്. അത് ഹിമാദ്രിക്കും കാരക്കോറം പർവതനിരയ്ക്കുമിടയിലാണ്. ലോക പ്രശസ്തമായ കാശ്മീർ താഴ്വരയും ദാൽ തടാകവും ഹിമാദ്രിയ്ക്കും പിർപഞ്ചൽ പർവതനിരയ്ക്കുമിടയിലായി സ്ഥിതി ചെയ്യുന്നു . ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട ഹിമാനികളായ സിയാച്ചിനും ബോൽതാരോയും ഈ പ്രദേശത്ത് കാണപ്പെടുന്നു. കുങ്കുമപ്പൂവ് കൃഷിക്ക് അനുയോജ്യമായ കരേവ മണ്ണിനത്തിനും കാശ്മീർ ഹിമാലയം പ്രസിദ്ധമാണ്. ഹിമാദ്രിയിലെ സോജില, പിർപഞ്ചലിലെ ബനിഹാൾ, സസ്കർ പർവതനിരയിലെ ഫോട്ടുലാ, ലഡാക് മലനിരയിലെ കർദുങ് ലാ എന്നിവയാണ് ഈ പ്രദേശത്തിലെ പ്രധാന ചുരങ്ങൾ . ദാൽ, വൂളാർ എന്നീ ശുദ്ധജല തടാകങ്ങളും പാംഗോങ് സോ (Panggong Tso), സോ-മൊരിരി എന്നീ ലവണ ജല തടാകങ്ങളും ഈ മേഖലയിൽ കാണപ്പെടുന്നു. സിന്ധുനദിയും അതിന്റെ പോഷകനദികളായ ചിനാബ് , ഝലം എന്നിവയുമാണ് കാശ്മീർ ഹിമാലയത്തിലെ പ്രധാന നദികൾ . കാശ്മീരും വടക്കുകിഴക്കൻ ഹിമാലയവും ദൃശ്യമനോഹാരിതയാലും പ്രകൃതിസുന്ദരമായ ഭൂപ്രകൃതിയാലും അറിയപ്പെടുന്ന പ്രദേശമാണ്. സാഹസിക വിനോദസഞ്ചാരികൾക്ക് ഹിമാലയൻ ഭൂപ്രകൃതി ഒരു ആകർഷണകേന്ദ്രമാണ്. പ്രധാന തീർഥാടനകേന്ദ്രങ്ങളായ വൈഷ്ണോദേവി, അമർനാഥ് ഗുഹ, ചരാർ ഇ-ഷെരീഫ് തുടങ്ങിയവ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ധാരാളം തീർത്ഥാടകർ ഓരോ വർഷവും ഈ കേന്ദ്രങ്ങൾ സന്ദർശിക്കുന്നു .
ജമ്മുകാശ്മീർ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ശ്രീനഗർ ഝലംനദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന ഝലം നദി യുവത്വഘട്ടത്തിലാണെങ്കിൽ പോലും വക്രവലയങ്ങൾ രൂപപ്പെടുത്തുന്നു. ഈ പ്രദേശത്തിന്റെ ഏറ്റവും തെക്കുഭാഗത്ത് ഡൂണുകൾ എന്നറിയപ്പെടുന്ന ദൈർഘ്യമേറിയ താഴ്വരകൾ കാണപ്പെടുന്നു. ജമ്മുഡൂൺ, പതാൻകോട്ട് ഡൂൺ , ഉധംപൂർ ഡൂൺ , എന്നിവ ഉദാഹരണങ്ങളാണ്.
വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങൾ ഇവിടെയുള്ളതിനാൽ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളിൽ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതി മുതലായ ഇന്നും തീർച്ചപ്പെടുത്താൻ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ് തദ്ദേശവാസികൾ പറയുന്നത്. ആഗോള താപനവും മലകയറ്റക്കാരും പരിസ്ഥിതിക്ക് നാശം വരുത്തുന്നതായി കരുതുന്നു.
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ് ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ് ഹിമാലയ പർവ്വതം. മഞ്ഞിൻറെ വീട് എന്നാണ് ഹിമാലയം എന്ന നാമത്തിൻറെ അർത്ഥം.
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ് ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്. എവറസ്റ്റ്, കെ2 (പാകിസ്താൻറെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിൻറെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ് ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ് അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100-ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്, സിന്ധു, ഗംഗ - ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു. പശ്ചിമഭാഗത്തെ കാശ്മീർ - ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ് - അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.
ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ ഉൾപ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്. ഇന്തോ - ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ് മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്. ഏതാണ്ട് 70 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഈ കൂട്ടിയിടി നടന്നത്. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിൻറെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. == ഭൂമിശാസ്ത്രം ==
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ് ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ് ഹിമാലയ പർവ്വതം. മഞ്ഞിൻറെ വീട് എന്നാണ് ഹിമാലയം എന്ന നാമത്തിൻറെ അർത്ഥം.
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ് ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്. എവറസ്റ്റ്, കെ2 (പാകിസ്താൻറെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിൻറെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ് ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ് അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100-ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്, സിന്ധു, ഗംഗ - ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു. പശ്ചിമഭാഗത്തെ കാശ്മീർ - ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ് - അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.
ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ ഉൾപ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്. ഇന്തോ - ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ് മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്. ഏതാണ്ട് 70 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഈ കൂട്ടിയിടി നടന്നത്. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിൻറെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.