Remove ads
ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്. From Wikipedia, the free encyclopedia
മിസോറം ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്. ആസാം ആണ് അന്തർസംസ്ഥാനം. മ്യാന്മാറും, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. തലസ്ഥാനം ഐസ്വാൾ
മിസോറാമിന്റെ പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള ചരിത്രം മാത്രമേ എഴുതപ്പെട്ട രീതിയിലുള്ളു. 1889-ൽ ബ്രിട്ടീഷുകാർ മിസോ കുന്നുകൾ തങ്ങളുടെ ഭരണത്തിനു കീഴിലാണെന്നു പ്രഖ്യാപിച്ചു . ലുഷായ് കുന്നുകൾ എന്ന പേരിൽ ഒരു ജില്ല രുപികരിച്ച് ഐസ്വാൾ തലസ്ഥാനമായി അവർ ഭരിച്ചു. ഇന്ത്യയ്ക്കു സ്വത്രന്തൃം കിട്ടിയപ്പോൾ മിസോറം അസമിലെ ഒരു ജില്ല മാത്രമയിരുന്നു.
1952-ൽ ലൂഷായ് ഹിൽസിൽ സ്വത്രന്ത അധികാരമുളള ജില്ലാ കൗൺസിൽ നിലവിൽവന്നു. ത്രിപുരയിലെയും മണിപ്പൂരിലെയും മിസോ വംശക്കാർക്കു സ്വാധീനമുളള മേഖലകൾ ഉൾപ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് 1954-ൽ സംസ്ഥാന പുനർനിർണയ കമ്മിറ്റി മുമ്പാകൊ ജില്ലാ കൗൺസിൽ പ്രതിനിധികളും മിസോ യുണിയനും അവശ്യം മുന്നയിച്ചു. തങ്ങളുടെ അവശ്യം അംഗീകരിക്കാത്ത സംസ്ഥാന പുനർനിർണയ കമ്മിറ്റ തീരുമാനത്തിനെതിരെ 1955-ൽ ഗോത്രവർഗ നേതക്കൾ ഐസ്വാളിൽ ചേർന്ന് ഈസ്റേറ്ൺ ഇന്ത്യ ട്രൈബൽ യുണിയൻ എന്ന രാഷ്ട്രീയ സംഘടന രൂപികരിച്ചു. അസമിലെ മലനിരകൾ എല്ലാം ഉൾപ്പെടുത്തി പുതിയ സംസ്ഥാനം രൂപികരിക്കണമെന്നായിരുന്നു ഇവരുടെ അവശ്യം. എന്നാൽ അവരുടെ ശ്രമങ്ങൾ വിജയം നേടില്ല.
പിന്നീട് 1961 ഒകേടാബർ 22-ന് ലാൽ ഡെകയുടെ നേതൃത്വത്തിൽ മിസോ നാഷണൽ ഫ്രണ്ട് രുപികരിച്ച്സ്യംഭരണാവകാശത്തിനുവേണ്ടി പുർവ്വാധികം ശക്തിയോടെ പ്രക്ഷോഭം തുടങ്ങി .1966 ഫെബ്രുവരിയിൽ ഐസ്വാൾ ,ലംഗ്ലേയി,ചിംലുങ് തുടങ്ങിയിലെ സർക്കാർ പ്രക്ഷാഭത്തെ നേരിട്ടത്
1967-ൽ മിസോ നാഷണൽ ഫ്രണ്ട് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടു. 1971-ൽ മിസോ കൗൺസിൽ പ്രതിനിധി, പ്രധാനമ്രന്തിയായിരുന്ന ഇന്ദിരഗാന്ധിയെ കണ്ട മിസോകൾക്ക് പൂർണ അധികാരമുളള സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. ഇതു പ്രകാരം 1972 ജനുവരി 21-ന് മിസോ കുന്നുകൾ കോന്ദ്രഭരണ്രപവേശമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ലോക്‌സഭയിലും രാജ്യസഭയിലും ഒരോ സീറ്റും അനുവദിച്ചു കേന്ദ്രഭരണ്രപദേശമെന്ന പദവി കൊണ്ട് മിസോ നാഷണൽ ഫ്രണ്ട് തൃപ്തരായില്ല, പ്രക്ഷോഭം തുടർന്നു. പ്രധാനമ്രന്തിയായ രാജീവ്ഗാന്ധിയുമായി ലാൽ നടത്തിയ ചർച്ചയെത്തുടർന്ന്. ഉണ്ടായ കരാർ പ്രകാരം 1987 ഫെബ്രുവരി 20 ന് മിസോറം സംസ്ഥാനം നിലവിൽ വന്നു. ലാൽ ആദ്യമുഖ്യമ്രന്തി ആയി.
8 ജില്ലകൾ ഉള്ള മിസോറം സംസ്ഥാനത്ത് 40 നിയമസഭാ സീറ്റുകളും 1 ലോക സഭ സീറ്റും ഉണ്ട്. സാക്ഷരതാ നിരക്ക് 22 % ആണ്. [1]
മംഗളോയിഡ് വംശത്തിൽപ്പെട്ട മനുഷ്യരാണ് മിസോറമിലുളളത്. മിസോകൾ എന്നാണ് ഇവർ പൊതുവേ അറിയപ്പെടുന്നത്. മിസോ എന്ന വാക്കിന്റെ അർത്ഥം മലമുകളിലെ മനുഷ്യർ, മി-മനുഷ്യർ, സോ-മല എന്നീ വാക്കുകൾ ചേർന്നാണ് മിസോ എന്ന പേര് ഉണ്ടായത്.
മിസോകളിൽ എറ്റവും വലിയ വിഭാഗം ലൂഷായ്‌കളാണ്. മിസോറാമിലെ ജനസംഖ്യയിലെ മുന്നിൽ രണ്ടും അവരാണ്. ലുഷായ് അണ് പ്രധാന ഭാഷ. ഒരോ ഗോത്രത്തിനും പ്രത്യേക ഭാഷ ഉണ്ട്. പുറത്തുളളവരോടു സംസാരിക്കാൻ ലുഷായ് ഭാഷയാണ് അവർ ഉപയോഗിക്കുന്നത്. ഈ ഭാഷക്ക് ലിപി ഇല്ല .
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.