ഇന്ത്യൻ സംഘടന From Wikipedia, the free encyclopedia
ഇന്ത്യയിലെ സ്കൌട്ടിങ്ങിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത് സ്കൌട്ട്സ് ആൻഡ് ഗൈഡ്സ് (ഇംഗ്ലീഷ്: The Bharat Scouts and Guides; ഹിന്ദി: भारत स्काउट्स एवं गाइड्स). സംഘടനയുടെ ആസ്ഥാനം ന്യൂ ഡൽഹിയിലാണ്.
ദി ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | |||
---|---|---|---|
Headquarters | ന്യൂ ഡൽഹി | ||
Country | ഇൻഡ്യ | ||
Founded | 1950 | ||
Membership | 44,11,260 | ||
നാഷണൽ കമ്മീഷണർ | ലളിത് മോഹൻ ജെയിൻ | ||
Affiliation | വേൾഡ് അസോസിയേഷൻ ഓഫ് ഗേൾ സ്കൗട്ട്സ് ആൻഡ് ഗേൾ ഗൈഡ്സ്, വേൾഡ് ഓർഗനൈസേഷൻ ഓഫ് ദി സ്കൗട്ട് മൂവ്മെന്റ് | ||
| |||
Website http://www.bsgindia.org | |||
റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ(22 ഫെബ്രുവരി 1857 – 8 ജനുവരി 1941) ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബ്രിട്ടീഷ് പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്നു ഇദ്ദേഹം. കുട്ടികളെ പരിശീലിപ്പിച്ചാൽ അവർ മുതിർന്നവരെ പോലെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പട്ടാളത്തിൽ സേവനമനുഷ്ടിച്ചിരുന്ന കാലത്തെ ഒരനുഭവം വെച്ച് അദ്ദേഹത്തിനു തോന്നി. വിരമിച്ച ശേഷം കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൗൺസി ദ്വീപിൽ വെച്ച് ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം.ഇന്ത്യ,അഫ്ഗാനിസ്ഥാൻ,റഷ്യ സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്
ബേഡൻ പവൽന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൻ പവലാണ് ഗേൾ ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. തുടക്കത്തിൽ ഗേൾ ഗൈഡ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.
1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി.
ഇന്ത്യക്കാരായ കുട്ടികൾക്കുവേണ്ടി മദൻ മോഹൻ മാളവ്യ, ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി തുടങ്ങിയവർ അലഹബാദ് കേന്ദ്രമാക്കി സേവ സമതി സ്കൌട്ട് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന തുടങ്ങി. മദ്രാസ് കേന്ദ്രമാക്കി ഡോ. ആനി ബസന്റ് ഇന്ത്യൻ ബോയ് സ്കോട്ട് അസോസിയേഷൻ എന്ന മറ്റൊരു സംഘടനയും ഉണ്ടാക്കി. ഇത് പോലെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഇന്ത്യക്കാരായ കുട്ടികൾക്കുവേണ്ടി വിവിധ സ്കൌട്ട് സംഘടനകളുണ്ടാക്കി.
ഈ എല്ലാ സ്കൌട്ട് അസോസിയേഷനുകളെയും ഒരുമിപ്പിച്ചു ഒറ്റ സംഘടനയാക്കാൻ സ്വാതന്ത്രലബ്ദിക്ക് മുൻപ് പല ശ്രമങ്ങളും നടന്നെങ്കിലും പരാജയപ്പെട്ടു. ഇതിന്റെ പ്രധാന കാരണം പ്രതിജ്ഞയിൽ ബ്രിട്ടീഷ് രാജാവിനോട് കൂറുകാണിക്കും എന്നുള്ള വാചകം മാറ്റുന്നതിന്റെ കുറിച്ചുള്ള അഭിപ്രായവ്യത്യാസമായിരുന്നു. ഇത് സ്വന്തം രാജ്യത്തോട് കൂറുള്ളവരായിരിക്കും എന്നാക്കണമെന്ന് ഇന്ത്യയിലെ ദേശീയനേതാക്കൾ ആവശ്യപ്പെട്ടു.
സ്വാതന്ത്രപ്രാപ്തിക്കു ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, വിദ്യാഭ്യാസ വകുപ്പുമന്ത്രി അബുൽ കലാം ആസാദ്, മംഗൽ ദാസ് പക്വാസ, ഹൃദയ് നാഥ് ഖുൻസ്രു, ശ്രീറാം ബാജ്പായി, ജസ്റ്റിസ് വിവിയൻ ബോസ് തുടങ്ങിയവർ ഇന്ത്യയിലെ സ്കൗട്ട് പ്രസ്ഥാനങ്ങളെ ഒരു സംഘടനയുടെ കീഴിൽ കൊണ്ടുവരാൻ പരിശ്രമിച്ചു. ഇതിന്റെ ഫലമായി 1950 നവംബർ 7നു എല്ലാ സംഘടനകളും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി.
ഗേൾ ഗൈഡ് അസോസിയേഷൻ 1951 ഓഗസ്റ്റ് 15നു പുതിയ സംഘടനയിൽ ഔദ്യോഗികമായി ചേർന്നു. ഹരി ശാന്ത്.എച്ച് ആണ് ഇപ്പോഴത്തെ ദേശീയ കമ്മീഷണർ.
ഭാരത് സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയ തര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1950ൽ സ്ഥാപകൻ ബി.പി യുടെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായവയുടെ അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം
യുവാക്കളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.
അംഗങ്ങളുടെ വയസ്സനുസരിച്ചു മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഒരു നിയമവും അതിന് ഒൻപത് ഭാഗങ്ങളും ആണ് ഉള്ളത്
സ്കൌട്ട്/ഗൈഡ് അംഗത്വ പുരസ്കാരം.
അംഗത്വം ലഭിച്ചതിനു ശേഷം സ്വന്തം ട്രൂപ്പിൽ തന്നെ വിവിധ പരീക്ഷകൾ നടത്തിയാണ് പ്രഥമ സോപാൻ പുരസ്കാരം നൽകുന്നത്.
പ്രഥമ സോപാൻ ലഭിച്ചതിനു ശേഷം ദ്വിതീയ സോപാൻ സിലബസനുസരിച്ചുള്ള വിവിധ സേവനപ്രവർത്തനങ്ങൾ നടത്തിയതും സ്കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിലുള്ള അറിവും പരിശോധിച്ച് ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ പുരസ്കാരം നൽകുന്നത്.
ദ്വിതീയ സോപാൻ ലഭിച്ചതിനു ശേഷം തൃതിയ സോപാൻ സിലബസനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ അസോസിയേഷനാണ് തൃതിയ സോപാൻ പുരസ്കാരങ്ങൾ നൽകുന്നത്.
സംസ്ഥാനങ്ങളിലെ സ്കൌട്ട് പ്രസ്ഥാനത്തിനു നൽകുന്ന ഉയർന്ന പുരസ്കാരമാണ് രാജ്യപുരസ്കാർ. സംസ്ഥാന ഗവർണർമാരാണ് ഈ പുരസ്കാരം നൽകുന്നത്.
ഇന്ത്യയിലെ സ്കൌട്ട് പ്രസ്ഥാനത്തിലെ പരമോന്നത പുരസ്കാരമാണ് രാഷ്ട്രപതി പുരസ്കാരം. പ്രത്യേക ചടങ്ങിൽവെച്ച് രാഷ്ട്രപതി അവാർഡുകൾ വിതരണം ചെയ്യും. 1961ലാണ് രാഷ്ടപതി സ്കൗട്ട്/ഗൈഡ് പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയത്. 1971ലാണ് രാഷ്ടപതി റോവർ/റയിഞ്ചർ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.
2008-2009ലെ കണക്കനുസരിച്ച് സംഘടനയിൽ ആകെ 4.4 ദശലക്ഷത്തിൽ കൂടുതൽ അംഗങ്ങളുണ്ട് (2.8 ദശലക്ഷം സ്കൌട്ടുകളും 1.5 ദശലക്ഷം ഗൈഡുകളും)[1]
സംസ്ഥാനം/ഡിവിഷൻ | ആകെ അംഗങ്ങളുടെ എണ്ണം |
---|---|
ആൻഡമാൻ നിക്കോബാർ | 2407 |
ആന്ധ്രാപ്രദേശ് | 58582 |
അരുണാചൽ പ്രദേശ് | 11456 |
ആസ്സാം | 3304 |
ബീഹാർ | 59968 |
മദ്ധ്യ റെയിൽവേ | 10474 |
ചണ്ഡീഗഢ് | 8219 |
ഛത്തീസ്ഗഢ് | 89672 |
ഡൽഹി | 33369 |
പൂർവ റെയിൽവേ | 11925 |
ഗോവ | 21173 |
ഗുജറാത്ത് | 110273 |
ഹരിയാന | 572858 |
ഹിമാചൽ പ്രദേശ് | 37338 |
ജമ്മു കാശ്മീർ | 9603 |
ഝാർഖണ്ഡ് | 9198 |
കർണാടക | 268600 |
കേന്ദ്രീയ വിദ്യാലയ സംഘം | 86530 |
കേരളം | 145507 |
മധ്യപ്രദേശ് | 461862 |
മഹാരാഷ്ട്ര | 1226101 |
മണിപ്പൂർ | 1933 |
മേഘാലയ | 12079 |
മിസോറം | 6236 |
നാഗാലാൻഡ് | 2899 |
നവോദയ വിദ്യാലയ സമിതി | 35239 |
ഉത്തര പൂർവ റെയിൽവേ | 14189 |
ഉത്തര പൂർവ അതിർത്തി റെയിൽവേ | 6880 |
ഉത്തര റെയിൽവേ | 10570 |
ഒറീസ്സ | 41953 |
പോണ്ടിച്ചേരി | 2268 |
പഞ്ചാബ് | 113157 |
രാജസ്ഥാൻ | 533816 |
സിക്കിം | 2329 |
ദക്ഷിണ മധ്യ റെയിൽവേ | 14273 |
ദക്ഷിണ പൂർവ മധ്യ റെയിൽവേ | 3726 |
ദക്ഷിണ റെയിൽവേ | 10033 |
തമിഴ് നാട് | 184438 |
ത്രിപുര | 3552 |
ഉത്തർ പ്രദേശ് | 93760 |
ഉത്തരാഞ്ചൽ | 52944 |
പശ്ചിമ ബംഗാൾ | 16936 |
പശ്ചിമ റെയിൽവേ | 9268 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.