ആസാം
ഇന്ത്യയിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
Remove ads
ആസാം ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്. ഹിമാലയൻ താഴ്‌വരയുടെ കിഴക്കുഭാഗത്തായാണ് ആസാമിന്റെ സ്ഥാനം. അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, മേഘാലയ എന്നിവയാണ് ആസാമിന്റെ അതിർത്തി സംസ്ഥാനങ്ങൾ. ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ഇരുപത്തിയേഴു ജില്ലകൾ അടങ്ങിയ ആസാമിന്റെ തലസ്ഥാനം ദിസ്‌പൂർ ആണ്. ആസ്സാമിനേയും മറ്റു ആറു അയൽ സംസ്ഥാങ്ങളേയും ചേർത്തു ഏഴു സഹോദരിമാർ എന്നറിയപ്പെടുന്നു. ബ്രഹ്മപുത്ര നദി ഈ സംസ്ഥാനത്തു കൂടി ഒഴുകുന്നു.തീവ്രവാദ ഭീഷണി കൂടുതലായുള്ള പ്രദേശമായ നോർത്ത് കച്ചാർ ഹിൽസ് ജില്ലയിലൂടെയാണു ഭാരതത്തിലെ ഏക ബുള്ളറ്റ് പ്രൂഫ് തീവണ്ടി ഗതാഗതമുള്ളത് (ഗുവാഹത്തി മുതൽ സിൽച്ചാർ വരെ). സംസ്ഥാനത്തെ പ്രധാന പട്ടണം ഗുവാഹത്തിയാണ്.
ആസാം | |
അപരനാമം: - | |
![]() | |
തലസ്ഥാനം | ദിസ്‌പൂർ |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
ജഗദീഷ് മുഖി ഹിമന്ത ബിശ്വ ശർമ്മ |
വിസ്തീർണ്ണം | 78438ച.കി.മീ |
ജനസംഖ്യ | 26655528 |
ജനസാന്ദ്രത | 340/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | ആസ്സാമീസ്, ബോഡോ |
ഔദ്യോഗിക മുദ്ര | |
State flag of Assam.png |
Remove ads
ചരിത്രം
ഇതിഹാസ രചനാകാലഘട്ടത്തിൽ പ്രാഗ്ജ്യോതിഷ് എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് കാമരൂപ എന്ന പേരിൽ അറിയപ്പെട്ടു. എ.ഡി.743-ൽ കാമരൂപ രാജ്യത്തിലെത്തിയ ചൈനീസ് സഞ്ചാരി ഹുയാൻസാങ്,പതിനൊന്നാം നൂറ്റാണ്ടിലെ അറേബ്യൻ ചരിത്രകാരനായ അൽബറൂണി എന്നിവരുടെ രചനകളിൽ ഈ നാടിനെക്കുറിച്ച് പരാമർശമുണ്ട്.1228 എ.ഡി.യിൽ ഈ പ്രദേശത്തേക്കുള്ള അഹോംരാജവംശജരുടെ കുടിയേറ്റമാണ് അസമിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ല്. കിഴക്കൻ കുന്നുകളിൽ നിന്നു വന്ന ഇവർ ആറുനൂറ്റാണ്ടോളം ഇവിടം ഭരിച്ചു.
ഈ പ്രദേശം കീഴടക്കിയ ബർമ്മക്കാരിൽ നിന്ന് 1826-ൽ ബ്രിട്ടീഷുകാർ യാന്തോബോ സന്ധിയിലൂടെ ഭരണം ഏറ്റെടുത്തു. 1963-ൽ നാഗാലാൻഡും, 1972-ൽ മേഘാലയ,മിസോറാം എന്നിവ അസമിൽ നിന്നും വേർപെടുത്തി രൂപീകരിച്ച സംസ്ഥാനങ്ങളാണ്.
Remove ads
ഭരണസംവിധാനം
ഭരണസൗകര്യത്തിനു വേണ്ടി അസമിനെ 27 ജില്ലകളായി വിഭജിച്ചിരിക്കുന്നു. തിൻസുകിയ, ദിബ്രുഗഡ്, ശിബ്സാഗർ, ധെമാജി, ജോർഹട്ട്, ലഖിംപൂർ, ഗോലാഘട്ട്, സോണിത്പൂർ, കർബി അംഗ്ലോംഗ്, നഗാവോൻ, മരിഗാവോൻ, ദാരാംഗ്, നൽബാരി, ബാർപെട്ട, ബൊംഗൈഗാവോൻ, ഗോൽപാറ, കൊക്രജാർ, ധുബ്രി, കച്ചാർ, നോർത്ത് കച്ചാർ ഹിൽസ്, ഹൈലകണ്ടി, കരിംഗഞ്ച്, കാംരൂപ് റൂറൽ, കാംരൂപ് മെട്രോപൊളിറ്റൻ, ബക്സ്, ഒഡാൽഗുരി, ചിരാംഗ് എന്നിവയാണ് ഈ ജില്ലകൾ. 126 അംഗങ്ങളുള്ള നിയമനിർമ്മാണസഭയുടെ ആസ്ഥാനം ദിസ്പൂർ ആണ്. ഏഴ് ലോകസംഭാമണ്ഡലങ്ങൾ ഉണ്ട്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads