![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9c/Bilawal_-_2022_%252852577074232%2529_%2528cropped%2529.jpg/640px-Bilawal_-_2022_%252852577074232%2529_%2528cropped%2529.jpg&w=640&q=50)
ബിലാവൽ ഭൂട്ടോ
From Wikipedia, the free encyclopedia
പാകിസ്താന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയുടെയും പ്രസിഡൻറ് അസിഫ് അലി സർദാരിയുടെയും ഏകമകനാണ് ബിലാവൽ ഭൂട്ടോ. 1988 സെപ്തംബർ 21ന് ജനിച്ച അദ്ദേഹമാണ് ഇപ്പോൾ പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ ചെയർമാൻ. അദ്ദേഹത്തിൻറെ കുട്ടിക്കാലത്ത് കുടുംബം ദുബായിൽ രാഷ്ട്രീയാഭയം തെടിയിരുന്നതിനാൽ അദ്ദേഹത്തിൻറെ സ്കൂൾ വിദ്യാഭ്യാസം അവിടെയായിരുന്നു. ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് കീഴിലുള്ള ക്രൈസ്റ്റ് ചർച്ച് കോളേജിൽ നിന്നാണ് അദ്ദേഹം മെട്രിക്കുലേഷൻ കരസ്ഥമാക്കിയത്. 2010 ജൂണിൽ പഠനം പൂർത്തിയാക്കി അദ്ദേഹം പാകിസ്താനിൽ തിരിച്ചെത്തി.
ബിലാവൽ ഭൂട്ടോ Bilawal Bhutto Zardari بلاول بھٹو زرداری | |
---|---|
![]() ന്യൂയോർക്കിൽ ഒരു സമ്മേളനത്തിന് എത്തിയ ബിലാവൽ ഭൂട്ടോ, 2012 | |
Chairman of the Pakistan Peoples Party | |
പദവിയിൽ | |
ഓഫീസിൽ 30 December 2007 | |
മുൻഗാമി | Benazir Bhutto |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1988-09-21) 21 സെപ്റ്റംബർ 1988 (35 വയസ്സ്) Karachi, Sindh, Pakistan |
ദേശീയത | Pakistani |
രാഷ്ട്രീയ കക്ഷി | Pakistan Peoples Party |
Relations | Benazir Bhutto (mother) Asif Ali Zardari (father) Zulfikar Ali Bhutto (grandfather) Murtaza Bhutto (uncle) |
വസതിs | Karachi, Pakistan Oxford, United Kingdom Dubai, United Arab Emirates |
അൽമ മേറ്റർ | Christ Church, Oxford |
വെബ്വിലാസം | PPP website |
ബേനസീർ ഭൂട്ടോയുടെ വധത്തെ തുടർന്ൻ അസിഫ് അലി സർദ്ദാരി അവരുടെ രാഷ്ട്രീയ പിൻഗാമിത്വം ഏറ്റെടുത്തപ്പോൾ ബിലാവൽ ഭൂട്ടോ പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ ചെയർമാനായി അവരോധിക്കപ്പെട്ടു. 2012 ഡിസംബർ 27ന് ബേനസീർ ഭൂട്ടോയുടെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ നടത്തിയ തീപ്പൊരി പ്രസംഗം അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതത്തിൻറെ തുടക്കത്തിലെ ഒരു നാഴികക്കല്ലായിരുന്നു.[1][2]