![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/ba/Bhutto_1974.jpg/640px-Bhutto_1974.jpg&w=640&q=50)
സുൽഫിക്കർ അലി ഭൂട്ടോ
പാകിസ്താന്റെ നാലാമത്തെ പ്രസിഡന്റും, പത്താമത്തെ പ്രധാനമന്ത്രിയുമായിരുന്നു / From Wikipedia, the free encyclopedia
പാകിസ്താന്റെ നാലാമത്തെ പ്രസിഡന്റും, പത്താമത്തെ പ്രധാനമന്ത്രിയുമായിരുന്നു സുൽഫിക്കർ അലി ഭൂട്ടോ(ഉർദു: ذوالفقار علی بھٹو, സിന്ധി: ذوالفقار علي ڀُٽو, IPA: [zʊlfɪqɑːɾ ɑli bʱʊʈːoː]) (ജനുവരി 5, 1928–ഏപ്രിൽ 4, 1979). പാകിസ്താനിലെ സുപ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി.)യുടെ സ്ഥാപക നേതാവുമാണ്.
സുൽഫിക്കർ അലി ഭൂട്ടോ | |
![]() | |
പദവിയിൽ ഓഗസ്റ്റ് 14 1973 – ജൂലൈ 5 1977 | |
പ്രസിഡന്റ് | ഫസൽ ഇലാഹി ചൌധരി |
---|---|
മുൻഗാമി | നൂറുൽ അമീൻ |
പിൻഗാമി | മുഹമ്മദ് ഖാൻ ജുനേജോ |
പദവിയിൽ ഡിസംബർ 20 1971 – ഓഗസ്റ്റ് 13 1973 | |
പ്രധാനമന്ത്രി | നൂറുൽ അമീൻ |
മുൻഗാമി | യാഹ്യാ ഖാൻ |
പിൻഗാമി | ഫസൽ ഇലാഹി ചൌധരി |
പദവിയിൽ ജൂൺ 15 1963 – സെപ്റ്റംബർ 12 1966 | |
മുൻഗാമി | മുഹമ്മദ് അലി ബോഗ്ര |
പിൻഗാമി | സയ്യെദ് ഷരിഫുദ്ദീൻ പിർസാദ |
ജനനം | (1928-01-05)5 ജനുവരി 1928 ലർഖാന, ബ്രിട്ടീഷ് ഇന്ത്യ |
മരണം | ഏപ്രിൽ 4, 1979(1979-04-04) (പ്രായം 51) റാവല്പിണ്ടി, പാകിസ്താൻ |
രാഷ്ട്രീയകക്ഷി | പാകിസ്താൻ പീപ്പിൾസ് പാർട്ടി |
മതം | ഷിയ ഇസ്ലാം |
1979-ൽ രാഷ്ട്രീയ പകപോക്കലെന്ന നിലയിൽ അന്നത്തെ ഭരണാധികാരി സിയാ ഉൾ ഹഖിന്റെ നിർദ്ദേശപ്രകാരം ഭൂട്ടോയെ തൂക്കിലേറ്റി.[1] ഭൂട്ടോ കരസേനാമേധാവിയായി രണ്ടുവർഷം തികയും മുൻപേ ജനറൽ സിയ പട്ടാള അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. സുൽഫിക്കർ ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ രണ്ടു തവണ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്.
ഭൂട്ടോ ഒരു വിവാദപൂർണ്ണനായ നേതാവായാണ് കണക്കാക്കപ്പെടുന്നത്. ദേശീയതക്കും മതനിരപേക്ഷമായ അഖിലലോക അജെണ്ടക്ക് പേരുകേട്ട അദ്ദേഹം തന്റെ എതിരാളികളെ ഭീതിപ്പെടുത്തുന്നതിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും കുപ്രസിദ്ധനാണ്. പാകിസ്താന്റെ ഏറ്റവും മഹാന്മാരായ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹവും,[2] പാർട്ടിയായ പാകിസ്താൻ പീപിൾസ് പാർട്ടിയും പാകിസ്താനിലെ ഏറ്റവും വലിയ പാർട്ടിയായും വിലയിരുത്തപ്പെടുന്നു. സുൽഫിക്കർ ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ രണ്ടു തവണ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. [1] മരുമകൻ ആസിഫ് അലി സർദാരി പ്രസിഡന്റായിരുന്നു.