നമ്പൂതിരി
കേരളത്തിലെ ബ്രാഹ്മണ സമൂഹങ്ങളിലൊന്ന് / From Wikipedia, the free encyclopedia
കേരളത്തിലെ ബ്രാഹ്മണ സമൂഹത്തിലെ ഒരു ഉപജാതിയാണ് നമ്പൂതിരി. പഴയകാല നമ്പൂതിരിമാരിൽ വേദാധികാരം ഇല്ലാത്ത വരും ഉള്ളവരും എന്ന് തരംതിരിവ് ഉണ്ടായിരുന്നു. വേദാധികാരമുള്ളവർ വേദങ്ങൾ ഹൃദിസ്ഥമാക്കുകയും ഒരു വിഭാഗം അതുപ്രകാരം വൈദികവൃത്തി തൊഴിലായി സ്വീകരിക്കുകയും ചെയ്തവരായിരുന്നു. കേരള ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ചവരാണ് നമ്പൂതിരിമാർ. സ്മൃതികളിലും വേദങ്ങളിലും അധിഷ്ഠിതമായ വർണ്ണവ്യവസ്ഥ കേരളത്തിൽ ആരംഭിച്ചത് ഇവരാണ്.
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
Total population | |
---|---|
ഏതാണ്ട്. 250,000 (കേരള ജനസംഖ്യയുടെ 0.7% ) | |
Regions with significant populations | |
Languages | |
മലയാളം | |
Religion | |
ഹിന്ദു | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
നായർ, അമ്പലവാസി, പഞ്ചദ്രാവിഡ ബ്രാഹ്മണർ, തമ്പുരാൻ, ക്ഷത്രിയർ
|
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ചാതുർവർണ്ണ്യം എന്ന സാമൂഹിക വ്യവസ്ഥയുടെ വക്താക്കളായിരുന്ന അവർ സമൂഹത്തിലെ നിരന്തരമായ ഇടപെടലുകളിലൂടെയും പൗരോഹിത്യപ്രാമുഖ്യത്തിലൂടെ നേടിയെടുത്ത മേൽക്കോയ്മയിലൂടെയും സാമാന്യജനതയെ പല തട്ടുകളിലാക്കി തിരിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ബൗദ്ധർ, ജൈനർ, ആദിദ്രാവിഡമതക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ സാന്നിദ്ധ്യവും ശക്തിയും ക്ഷയിപ്പിക്കുന്നതിലോ നിശ്ശേഷം ഇല്ലാതാക്കുന്നതിലോ നമ്പൂതിരിമാരുടെ പ്രകടമായ സ്വാധീനമുണ്ടായി.
ധർമ്മശാസ്ത്രവിധിപ്രകാരം ജനനം മുതൽ മരണം വരെ ഇവർ അനുഷ്ഠിക്കേണ്ട ചില ക്രിയകൾ ഉണ്ട്.ഇവയെ ഷോഡശക്രിയകൾ എന്നു പറയുന്നു. ഷട്കർമ്മങ്ങൾ എന്നറിയപ്പെടുന്ന വൈദിക കർമ്മങ്ങൾ നിർവ്വഹിക്കേണ്ടവരാണിവർ.സ്നാനം,സന്ധ്യാവന്ദനം,ജപം,പൂജ,ഉപാസനം,അഗ്നിഹോത്രം എന്നിവയാണിവ. ഈശ്വരഭജനവും യാഗാദികർമ്മങ്ങളും അല്ലാതെ ധനാഗമന മാർഗ്ഗങ്ങളിലൊന്നും ഏർപ്പെടാനുള്ള മാർഗ്ഗരേഖകളൊന്നും തന്നെ ബ്രാഹ്മണർക്ക് വിധിച്ചിട്ടില്ല. എങ്കിലും വേദത്തിലെ പാണ്ഡിത്യം, ഭരണാധികാരികളോടുള്ള അടുപ്പം, ശാസ്ത്രജ്ഞാനം എന്നിവ മൂലവും രാജാക്കന്മാർ അനുവദിച്ചതും പിടിച്ചടക്കിയതുമായ സ്വത്തുക്കൾ നിമിത്തവും അവർ ആദ്യകാല കേരളത്തിലെ പ്രബലരായ വിഭാഗമായി പരിണമിച്ചു. ശങ്കരാചാര്യരുടെ ദിഗ്വിജയത്തിനുശേഷം ഹിന്ദു വിശ്വാസത്തിനു കൈവന്ന മേൽക്കൈമൂലം ഏറ്റവും വലിയ ജന്മിമാരും, നാടു വാഴികളും ആയിരുന്നു നമ്പൂതിരിമാർ.[1][2]
കേരളത്തിലെ തന്നെ മറ്റു ബ്രാഹ്മണരേക്കാൾ അതിവിശിഷ്ടരാണ് എന്നാണ് അവർ വിശ്വസിച്ചു വന്നിരുന്നത് എന്ന് ബുക്കാനൻ രേഖപ്പെടുത്തിയിട്ടുണ്ട്.. എന്നാൽ പിൽക്കാലത്ത് കേരളം നവോത്ഥാനത്തിന്റെ ഭാഗമായി ഒരുപാട് പരിവർത്തനങ്ങൾ നമ്പൂതിരി സമൂഹത്തിലും ഉണ്ടായി. വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ്., കുഴൂർ ഭട്ടതിരി, എംപി ഭട്ടത്തിരിപ്പാട് തുടങ്ങിയവർ ഈ മാറ്റത്തിന്റെ സ്വരങ്ങൾ ആയിരുന്നു.