അമ്പലവാസി
From Wikipedia, the free encyclopedia
കേരളത്തിലെ അമ്പലങ്ങൾ, കാവുകൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് നിത്യവൃത്തി കഴിച്ചിരുന്ന ഹൈന്ദവജാതികളെ സൂചിപ്പിക്കുന്ന പൊതുസംജ്ഞയാണ് അമ്പലവാസികൾ.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പൂജകൾ, പാഠശാലകളിലെ അധ്യാപനം, ക്ഷേത്രങ്ങളിലെ മാലകെട്ട്, സോപാനസംഗീതം, ശംഖുവിളിക്കൽ, മേളവാദ്യങ്ങൾ, അടിച്ചുവാരൽ തുടങ്ങി അമ്പലത്തിലെ വിവിധതരം ജോലികളാണ് ഇവർ ചെയ്തു വന്നിരുന്നത്. പരമ്പരാഗതമായി ക്ഷേത്രസേവനങ്ങൾ അനുഷ്ഠിക്കുന്ന പുഷ്പകൻ (പുഷ്പകനുണ്ണി), തീയാട്ടുണ്ണി, കുരുക്കൾ, നമ്പിടി, പൂപ്പള്ളി, പ്ലാപ്പള്ളി (പിലാപ്പള്ളി), ദൈവമ്പാടി (തെയ്യമ്പാടി), മൂത്തത് (മൂസ്സത്), ഇളയത്, ചാക്യാർ, നമ്പ്യാർ, അടികൾ, പിടാരർ, വാര്യർ, പിഷാരടി, മാരാർ, പൊതുവാൾ തുടങ്ങിയ ജാതികളെല്ലാം ചേർന്ന ജനവിഭാഗമാണ് അമ്പലവാസികൾ എന്ന് പൊതുവെ അറിയപ്പെടുന്നത്. കേരളത്തിലെ സാംസ്കാരികമേഖലയിൽ അമ്പലവാസികൾക്ക് മുഖ്യസ്ഥാനമുണ്ട്.