![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/ab/Aashiq_Abu.jpg/640px-Aashiq_Abu.jpg&w=640&q=50)
ആഷിഖ് അബു
മലയാളം ചലച്ചിത്ര സംവിധായകൻ / From Wikipedia, the free encyclopedia
മലയാളചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ സംവിധായകനാണ് ആഷിഖ് അബു (Aashiq Abu). പരസ്യനിർമ്മാതാവായി കലാജീവിതം തുടങ്ങിയ ഇദ്ദേഹം ദീർഘകാലം പ്രശസ്ത സംവിധായകൻ കമലിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 2009 -ൽ ഡാഡികൂൾ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. 2011 -ൽ പുറത്തിറങ്ങിയ സാൾട്ട് ആൻഡ് പെപ്പർ, 2012 ലെ 22 ഫീമെയിൽ കോട്ടയം എന്നീ സിനിമകൾ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ജനശ്രദ്ധയാകർഷിച്ചു. ഈ സിനിമകൾ ആ വർഷത്തെ മികച്ച വാണിജ്യവിജയം സ്വന്തമാക്കിയ സിനിമകൾ കൂടിയായി. ഇത് അദ്ദേഹത്തെ മുൻനിര സംവിധായകരുടെ പട്ടികയിലെത്തിച്ചു. സംവിധാനം കൂടാതെ സിനിമ നിർമാതാവ്, വിതരണക്കാരൻ, അഭിനേതാവ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
വസ്തുതകൾ ആഷിഖ് അബു, ജനനം ...
ആഷിഖ് അബു | |
---|---|
![]() | |
ജനനം | ആഷിഖ് അബു (1978-04-12) 12 ഏപ്രിൽ 1978 (46 വയസ്സ്) |
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 2009 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | റിമ കല്ലിങ്കൽ |
പുരസ്കാരങ്ങൾ | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം : ജനകീയ ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (സോൾട്ട് ആന്റ് പെപ്പർ -2011) |
അടയ്ക്കുക