സോൾട്ട് ആന്റ് പെപ്പർ
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
ആശിഖ് അബു സംവിധാനം ചെയ്ത്. ലാൽ, ആസിഫ് അലി, ശ്വേത മേനോൻ, മൈഥിലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സോൾട്ട് ആന്റ് പെപ്പർ. 2011-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[1].
വസ്തുതകൾ സോൾട്ട് ആന്റ് പെപ്പർ, സംവിധാനം ...
സോൾട്ട് ആന്റ് പെപ്പർ | |
---|---|
![]() | |
സംവിധാനം | ആശിഖ് അബു |
നിർമ്മാണം | സദാനന്ദൻ ലുക്സാം ദെബോബ്രോതോ മണ്ഡൽ |
രചന | ശ്യാം പുഷ്കരൻ ദിലീഷ് നായർ |
അഭിനേതാക്കൾ | ലാൽ ശ്വേത മേനോൻ ആസിഫ് അലി മൈഥിലി |
സംഗീതം | അവിയൽ ബിജിബാൽ |
ഛായാഗ്രഹണം | ഷൈജു ഖാലിദ് |
ചിത്രസംയോജനം | വി. സാജൻ |
സ്റ്റുഡിയോ | ലുക്സാം ക്രിയേഷൻസ് |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | ജൂലൈ 8, 2011 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 118 മിനിറ്റ് |
അടയ്ക്കുക
മലയാളം റോക്ക് ബാൻഡായ അവിയൽ ഈ പടത്തിനു വേണ്ടി 'ആനക്കള്ളൻ' എന്നൊരു ഗാനം ചെയ്തിട്ടുണ്ട്.ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷൈജു ഖാലിദാണ് ഇതിന്റേയും ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. സോൾട്ട് ആന്റ് പെപ്പർ 2011 ജൂലൈ 8ന് പ്രദർശനത്തിനെത്തി.