ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
1960-കളിൽ, മലയാളത്തിലെ ശ്രദ്ധേയമായ നടിമാരിൽ ഒരാളായിരുന്നു 'അംബിക (English: Ambika Sukumaran).
അംബിക സുകുമാരൻ | |
---|---|
ജനനം | |
തൊഴിൽ | നടി |
സജീവ കാലം | 1952–1974 |
ജീവിതപങ്കാളി | കെ.വി. സുകുമാരൻ |
കുട്ടികൾ | 2 |
ചലച്ചിത്ര താരങ്ങളായ ലളിത, പത്മിനി, രാഗിണിമാരുടെ മാതൃസഹോദരിയായ മാധവിക്കുട്ടിയമ്മയുടെയും എം. രാമവർമ്മ രാജയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു[1].
കഴിഞ്ഞ നാല്പതു വർഷത്തിലേറെയായി, ഭർത്താവ് കെ.വി. സുകുമാരനോടും 2 മക്കളോടും ഒപ്പം അമേരിക്കയിലെ ന്യൂജഴ്സിയിലും ഹ്യൂസ്റ്റനിലുമായി കുടുംബസമേതം കഴിഞ്ഞുകൂടുന്നു.[2]
വിദ്യാർത്ഥിനിയായിരിക്കുമ്പോൾ വിശപ്പിന്റെ വിളി എന്ന ചിത്രത്തിനു വേണ്ടി നൃത്തം ചെയ്തിട്ടുണ്ട്. ഒരു നടി എന്നനിലയിൽ ആദ്യം അഭിനയിച്ച ചിത്രം കൂടപ്പിറപ്പാണ്. അവസാനം അഭിനയിച്ച ശിക്ഷ എന്ന ചിത്രത്തോടുകൂടി 68 ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള അംബിക മലയാളത്തിനു പുറമേ തമിഴ് ചിത്രങ്ങളിലും ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.[3]
Seamless Wikipedia browsing. On steroids.