മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ബാബു ജനാർദ്ദനൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബോംബെ മാർച്ച് 12. 1993-ലെ ബോംബെ സ്ഫോടന പരമ്പരയെ ആസ്പദമാക്കിയിട്ടുള്ളതാണ് ഈ ചിത്രം.[1][2] തിരക്കഥാകൃത്തായ ബാബു ജനാർദ്ദനൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.[3] മമ്മൂട്ടി, റോമ, ഉണ്ണി മുകുന്ദൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ബോംബെ മാർച്ച് 12 | |
---|---|
സംവിധാനം | ബാബു ജനാർദ്ദനൻ |
നിർമ്മാണം | ഹനീഫ് മുഹമ്മദ് |
രചന | ബാബു ജനാർദ്ദനൻ |
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | വിജയ് ശങ്കർ |
സ്റ്റുഡിയോ | റെഡ് റോസ് ക്രിയേഷൻസ് |
വിതരണം | റെഡ് റോസ് റിലീസ് |
റിലീസിങ് തീയതി | 2011 ജൂൺ 30 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 131 മിനിറ്റ് |
ജാതിയുടെ പേരിൽ ഇരകളാക്കപ്പെടുന്നവരുടെ കഥ. തീവ്രവാദികളുടെയും പോലീസിനും ഇടയിൽ മുസ്ലിം ആയതിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്ന സാത്വികരായ ഒരുപിടി മനുഷ്യരുടെ കഥ.1993 മാർച്ച് 12 നു ബോംബെയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ 9 വർഷം വിചാരണയില്ലാതെ തടവുകാരനാകേണ്ടി വന്ന നിരപരാധിയായ സമീർ എന്നചെറുപ്പക്കാരന്റേയും മത തീവ്രവാദികളുടെ ട്രാപ്പിൽ പെടുന്ന ഷാജഹാൻ എന്ന യുവാവിന്റേയും ഇവരുടെ കുടുംബത്തിന്റേയും ദുരവസ്ഥ സമകാലീന മത-സാമുദായിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.
സൗഹാർദ്ദത്തോടെ വാഴുന്ന ഒരു ഗ്രാമത്തിൽ നിന്നും ജോലികിട്ടി ഷാജഹാൻ (ഉണ്ണി മുകുന്ദൻ]) മുംബയിലെത്തുന്നു. അവിടെ അവനെ തീവ്രവാദി സംഘം നോട്ടമിടുന്നു. അവന്റെ സ്കൂട്ടർ പൊട്ടിത്തെറിച്ച് കുറേപേർ മരിച്ചതോടെ അവൻ പോലീസിന്റെ നോട്ടപ്പുള്ളിയാകുന്നു. രക്ഷക്കായി ഒളിച്ചോടിയ അവൻ കർണ്ണാടകത്തിലെ ഒരു ഉൾഗ്രാമത്തിൽ എത്തി ഹിന്ദുവായി ജീവിക്കുന്നു. അവിടെ വെച്ച് കാസർകോഡുകാരനായ സനാതനഭട്ട്(മമ്മൂട്ടി) അവൻ ഇസ്ലാമാണെന്ന് മനസ്സിലാക്കിയതറിഞ്ഞ് കഥമുഴുവൻ പറയുന്നു. തന്റെ തലയ്ക്ക് രണ്ട് ലക്ഷം വിലയിട്ടവിവരവും അറിയിക്കുന്നു. വീട്ടുകാരോട് അവന്റെ വിവരം പറയാനായി അയാളെ ചുമതലപ്പെടുത്തുന്നു. പക്ഷേ അയാൾ പോലീസ് പിടിയിലാകുന്നു. ഷാജുവിന്റെ രക്ഷിക്കാം എന്ന പോലീസിന്റെ (സുധീർ കരമന) വാഗ്ദാനത്തിൽ വഴങ്ങി അയാൾ തിരിച്ചുവരുന്നു. പക്ഷേ പോലീസ് ഏറ്റുമുട്ടലിൽ ഷാജു കൊല്ലപ്പെടുന്നു. തനിക്കുകിട്ടിയ സമ്മാനത്തുക ആ വീട്ടുകാർക്ക് നൽകാനായി അയാൾ ആലപ്പുഴയിലെത്തുന്നു. ആ സഹോദരിമാരെ രക്ഷിക്കാനായി അയാൾ മതം മാറി സമീർ(മമ്മൂട്ടി) ആകുന്നു. ആബിദയെ (റോമ) കെട്ടുന്നു പക്ഷേ പോലീസ് അയാളെ വീണ്ടും അറസ്റ്റ് ചെയ്യുന്നു. 7 വർഷത്തിനുശേഷം അയാൾ പുറത്തിറങ്ങുന്നിടത്ത് കഥ തുടരുന്നു.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | സനാതന ഭട്ട് / സമീർ |
2 | റോമ | ആബിദ |
3 | ഉണ്ണി മുകുന്ദൻ | ഷാജഹാൻ |
4 | സുധീർ കരമന | പോലീസ് ഓഫീസർ |
5 | സാദിഖ് | കുഞ്ഞഹമ്മദ് |
6 | ശാരി | കുഞ്ഞഹമ്മദിന്റെ ഭാര്യ |
7 | ലാൽ | സിഐഡി |
8 | മണികണ്ഠൻ പട്ടാമ്പി | വിജയൻ, സമീറിന്റെ കൂട്ടുകാരൻ |
9 | വി.കെ. ശ്രീരാമൻ | സുധാകരൻ മാഷ് |
10 | കൊച്ചുപ്രേമൻ | നാരായണൻ നായർ |
11 | ജയൻ ചേർത്തല | നെയ്ത് കാരൻ |
12 | രാജീവ് പിള്ള | |
13 | ലിജോ ജോസ് പെല്ലിശ്ശേരി | തീവ്രവാസി നേതാവ് |
14 | അഖിൽ ദേവ് | തീവ്രവാദി |
15 | ബേബി ദിയ |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചക്കരമാവിൻ | സോനു നിഗം,ഗണേഷ് സുന്ദരം | |
2 | ചക്കരമാവിൻ | സോനു നിഗം,ഗണേഷ് സുന്ദരം ,സോണി നടേശ് ശങ്കർ | |
3 | മൌല മേരെ | കൈലാസ് ഖേർ | |
4 | ഓണ വെയിൽ | എം ജി ശ്രീകുമാർ ,സുധീഷ്,സോണി നടേശ് ശങ്കർ | |
3 | വിരിയുന്നു | സാധന സർഗ്ഗം | |
4 | വിരിയുന്നു | ഉഷാ ഉതുപ്പ് |
2011 ഫെബ്രുവരി രണ്ടാം വാരത്തിലാണ് ചിത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. കോയമ്പത്തൂർ, മുംബൈ, ഹൈദരാബാദ്, കേരളത്തിലെയും രാജസ്ഥാനിലെയും വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.[6][7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.