From Wikipedia, the free encyclopedia
ബാലീൻ തിമിംഗിലം (systematic name മിസ്റ്റികെറ്റി) സെറ്റേസിയ എന്ന ഓർഡറിൽപെട്ട (ഇതിൽ തിമിംഗിലങ്ങളും ഡോൾഫിനുകളും കടൽപ്പശുക്കളും പെടും) സസ്തനികളാണ്. മാസഭോജികളായ സസ്തനികൾ എന്ന വിഭാഗത്തിലും ഇവ പെടും. 15 തരം ബാലീൻ തിമിംഗിലങ്ങൾ നിലവിൽ ജീവിച്ചിരിപ്പുണ്ട്. സെട്ടേസിയനുകൾ മിസോനിക്കിഡ്സിൽ നിന്നും പരിണമിച്ചതാണെന്നു തെളിവുണ്ട്. 340 ലക്ഷം വർഷങ്ങൾക്കുമുൻപാണ് ഇവ പല്ലുള്ള തിമിംഗിലങ്ങളിൽനിന്നും വേർതിരിഞ്ഞത്.
ബാലീൻ തിമിംഗിലങ്ങൾ വലിപ്പത്തിൽ വളരെ വൈവിദ്ധ്യമുള്ളവയാണ്. പിഗ്മി റൈറ്റ് തിമിംഗിലങ്ങൾക്ക് 20 അടി (6 മീറ്റർ) നീളവും 6600 പൗണ്ട് (3000 കിലോഗ്രാം) ഭാരവും ഉണ്ട്. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ട നീലത്തിമിംഗിലം 112 അടിയോളം നീളമുണ്ടായിരിക്കും. ഭാരം 190 ടണ്ണോളവും വരും. നീലത്തിമിംഗിലമാണ് ഭൂമിയിൽ ഇന്നു ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ജീവി. അവ ലൈംഗികപരമായി അണും പെണ്ണും പരസ്പരം വൈവിധ്യം പുലർത്തുന്നു. (sexually dimorphic). അവ ഒന്നുകിൽ വള്ളത്തിന്റെ ആകൃതിയിൽ ധാരാരേഖിതമോ വീർത്തതോ ആയ ശരീരമുള്ളവയാണ്. അവയുടെ രണ്ടു കാലുകൾ തുഴഞ്ഞു സഞ്ചരിക്കാനായുള്ള രണ്ടു ഫ്ലിപ്പേഴ്സ് ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. സീലുകളുടെ അത്രയും വഴങ്ങുന്നവയല്ല ഈ അവയവം. എങ്കിലും അവയ്ക്ക് വളരെ വേഗത്തിൽ നീന്താൻ കഴിയും. 23 മൈൽ (37 കിലോമീറ്റർ) വേഗത്തിൽ അവയ്ക്ക് അനായാസം നീന്താൻ കഴിയും. ബാലീൻ തിമിംഗിലങ്ങൾ അവയുടെ ബാലീൻ പ്ലേറ്റ് ഉപയോഗിച്ച് ചെറുജീവികളെ അരിച്ച് വിഴുങ്ങുന്നു. ബാലീൻ തിമിംഗിലങ്ങളുടെ കഴുത്തിലെ കശേരുക്കൾ പരസ്പരം കൂടിച്ചേർന്നുപോയതിനാൽ അവയുടെ കഴുത്ത് മറ്റു സസ്തനികളുടേതുപോലെ തിരിക്കാൻ കഴിയില്ല. അവയ്ക്ക് തലയ്ക്ക് മുകളിലായി രണ്ട് ശാസോച്ഛ്വാസത്തിനു വേണ്ടിയുള്ള ദ്വാരങ്ങൾ ഉണ്ട്. ചില ബാലീൻ സ്പീഷീസുകൾക്ക് സമുദ്രത്തിന്റെ അത്യഗാധമായ ആഴത്തിൽ നീന്താൻ വേണ്ട അനുകൂലനങ്ങളുണ്ട്. അവയുടെ ത്വക്കിനിടയിൽ കൊഴുപ്പിന്റെ ആവരണമുള്ളതിനാൽ തണുത്ത ധ്രുവപ്രദേശം പോലുള്ള സമുദ്രഭാഗത്ത് കഴിയുമ്പോൾ താഴ്ന്ന താപനിലയെ ചെറുക്കാനും അതിജീവിക്കാനും പ്രയാസമില്ല.
ബാലീൻ തിമിംഗിലങ്ങളെ സമുദ്രത്തിലെല്ലായിടത്തും കാണാമെങ്കിലും ഉത്തര ദക്ഷിണ ധ്രുവപ്രദേശത്തോടുചേർന്ന സമുദ്ര ഭാഗത്ത് ആണ് കൂടുതൽ കാണപ്പെടുന്നത്. ചാരനിറത്തിലുള്ള തിമിംഗിലങ്ങൾ കക്കകളേയും ചിപ്പികളും ഉൾപ്പെടുന്ന മൊളസ്കുകളെ തിന്നുന്നു.
ബാലീൻ തിമിംഗിലങ്ങൾ സെറ്റേഷ്യൻസ് ആകുന്നു.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Cladogram showing phylogenic relations between mysticete species according to Hassanin and Ropiquet, et al. , Sasaki and Nikaido, et al. , and Rosenbaum and Brownell, Jr., et al. |
പെൻഗ്വിനുക്കളെപ്പോലെയൊ കടലാമകളെപ്പോലെയൊതങ്ങളുടെ ഫ്ലിപ്പറുകൾ ചിറകുകൾ പോലെ ഉപയോഗിച്ച് തുഴഞ്ഞാണ് സഞ്ചരിക്കുന്നത്. ഫ്ലിപ്പർ ചലനം തുടർച്ചയുള്ളതാണ്. ഈ സമയം അവ അവയുടെ പരന്ന വാൽ ഉപയോഗിച്ച് സഞ്ചാരദിശ നിയന്ത്രിക്കുന്നു. ചില സ്പീഷീസുകൾ ജലത്തിൽനിന്നും പുറത്തേയ്ക്കു ചാടി ജലപ്രതിരോധത്തെ കുറച്ച് വേഗം കൂട്ടി സഞ്ചരിക്കാറുണ്ട്. അവയുടെ വലിപ്പം കാരണം ബാലീൻ തിമിംഗിലങ്ങൾ ഡോൽഫിനുകളെപ്പോലെ തങ്ങളുടെ ശരീരം വഴങ്ങുന്ന പ്രകൃതമല്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.