From Wikipedia, the free encyclopedia
നീലത്തിമിംഗിലത്തിന്റെ അടുത്ത ബന്ധുവായ ചിറകൻ തിമിംഗിലത്തിന്[3][4] (ശാസ്ത്രീയനാമം: Balaenoptera physalus) വലിപ്പത്തിൽ രണ്ടാംസ്ഥാനമാണ്.
ചിറകൻ തിമിംഗിലം (Fin whale)[1] | |
---|---|
A fin whale surfaces in the Kenai Fjords, Alaska | |
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | Eutheria |
Order: | |
Suborder: | Mysticeti |
Family: | Balaenopteridae |
Genus: | Balaenoptera |
Species: | B. physalus |
Binomial name | |
Balaenoptera physalus (Linnaeus, 1758) | |
ചിറകൻ തിമിംഗിലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ) |
ഇരട്ടനിറമുള്ള ചുണ്ടു ഇവയുടെ സവിശേഷതയാണ്. കീഴ്ച്ചുണ്ടിന്റെ ഇടതുവശം ഇരുണ്ട ചാരനിറവും വലതുവശം വെളുപ്പുനിറവുമാണ്. വെളുത്ത അടിവശം വയറ്റിലെ ചെറിയൊരു ഭാഗമായി മാത്രം കാണപ്പെടുന്നു. തൊണ്ടയിലെ ചാലുകൾ (Throat groves) വളരെയേറെ നീളമുള്ളതും വയറുവരെ എത്തുന്നതുമാണ്. വ്യക്തമായ ഒരു വരമ്പിലൂടെയാണ് ചിറകു വാലുമായി ചേരുന്നത്. ഇവയ്ക്കു റേസർബാക്ക് തിമിംഗിലങ്ങൾ (razerback whales) എന്ന് പേരുണ്ടാവാൻ ഇതാണ് കാരണം.
ശരീരത്തിന്റെ മൊത്തം നീളം :19 - 26 മീ.
തൂക്കം : 40000 - 48000
കിലോഗ്രാം
കുഞ്ഞുങ്ങൾക്ക് 6 മീറ്ററിലധികം നീളവും 2000 കിലോവോളം ഭാരവും കാണും.
ഇതിന്റെ വെള്ളം ചീറ്റൽ ഒരു ജലധാരപോലെ ആറുമീറ്റർ ഉയരം വരെ എത്തുന്നതാണ്. ആദ്യം തല വെള്ളത്തിൽ നിന്ന് പുറത്തുവരുന്നു. അതിനുശേഷം പുറം മാത്രം കാണിച്ചുകൊണ്ട് വിശ്രമിക്കുകയും പിന്നീട് വലിയ ശബ്ദത്തോടെ ഉയരത്തിലേക്ക് വെള്ളം ചീറ്റുകയും ചെയുന്നു. വെള്ളം ചീറ്റിയതിനു ശേഷം ശരീരം വളച്ചു മുങ്ങുന്നു. പൊന്തിവരുന്ന സമയത്ത് 45 °യിലാണ് ശരീരം വെള്ളത്തിൽ നിന്ന് പുറത്തുവരുന്നത്. വലിയൊരു ശബ്ദത്തോടെ വെള്ളം തെറിപ്പിച്ചുകൊണ്ടാണ് തിരിച്ചു മുങ്ങുന്നതും.
ഇരുപതോളമുള്ള കൂട്ടങ്ങളായാണ് സാധാരണ സഞ്ചരിക്കുന്നത്. ചെറു ജീവികളും ചെമ്മീനുകളുമാണ് പ്രധാന ഭക്ഷണം.
കിഴക്കും പടിഞ്ഞാറും തീരങ്ങളിൽനിന്ന് മാറി ഉൾക്കടലിൽ കാണപ്പെടുന്നു.
മത്സ്യബന്ധനം, മത്സ്യബന്ധനബോട്ടുകളുമായി കൂട്ടിയിടിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഇറച്ചിക്കും എണ്ണയ്ക്കും വേണ്ടി ഇവയെ ധാരാളം കൊന്നൊടുക്കിയിട്ടുണ്ട്.[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.