റിയൽ മാഡ്രിഡ് സി.എഫ്
സ്പാനിഷ് ഫുട്ബോൾ ക്ലബ് From Wikipedia, the free encyclopedia
സ്പാനിഷ് ഫുട്ബോൾ ക്ലബ് From Wikipedia, the free encyclopedia
റിയൽ മാഡ്രിഡ് ക്ലബ് ദെ ഫുട്ബോൾ ( അർത്ഥം ഇംഗ്ലീഷിൽ : റോയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ് )സാധാരണയായി റയൽ മാഡ്രിഡ് എന്ന് വിളിക്കപ്പെടുന്നു, മാഡ്രിഡ്, സ്പെയിൻ ആസ്ഥാനമായുള്ള ഒരു ഫുട്ബോൾ ക്ലബ്ബാണ്. ക്ലബ് സ്പാനിഷ് ഫുട്‌ബോൾ ടോപ്പ് ടയറായ ലാ ലിഗയിൽ മത്സരിക്കുന്നു. 1902-ൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ് എന്ന പേരിൽ സ്ഥാപിതമായ ക്ലബ് പരമ്പരാഗതമായി ഒരു വൈറ്റ് ഹോം കിറ്റ് ധരിക്കുന്നു. 1920-ൽ അൽഫോൻസോ പതിമൂന്നാമൻ രാജാവ് നൽകിയതാണ് "രാജകീയ" എന്നതിന് സ്പാനിഷ് എന്ന ബഹുമതി പദവി യഥാർത്ഥമാണ്, കൂടാതെ കിരീടം ക്ലബ്ബിൻ്റെ ചിഹ്നത്തിൽ ചേർത്തു. 1947 മുതൽ മാഡ്രിഡിലെ 85,000 ശേഷിയുള്ള സാന്തിയാഗോ ബെർണബ്യു സ്റ്റേഡിയത്തിൽ റയൽ മാഡ്രിഡ് അവരുടെ ആതിഥേയ മത്സരങ്ങൾ കളിച്ചു. മിക്ക യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളിൽ നിന്നും വ്യത്യസ്തമായി, റയൽ മാഡ്രിഡിൻ്റെ അംഗങ്ങൾ (സോഷ്യോകൾ) അതിൻ്റെ ചരിത്രത്തിലുടനീളം ക്ലബ്ബിൻ്റെ ഉടമസ്ഥതയും നടത്തിപ്പും നടത്തി. അതിൻ്റെ ഗാനം "ഹല മാഡ്രിഡ് വൈ നാദ മാസ്" ആണ്.
![]() | |||||||||||||||||||||||||||||||||||||||||||||||||
പൂർണ്ണനാമം | റയൽ മാഡ്രിഡ് ക്ലബ്ബ് ദെ ഫുട്ബോൾ [1] | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | ലോസ് ബ്ലാങ്കോസ് (The Whites) [2] La Casa Blanca (The White House)[3] | ||||||||||||||||||||||||||||||||||||||||||||||||
ചുരുക്കരൂപം | Rma | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 6 മാർച്ച് 1902 മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബ് എന്ന പേരിൽ [4] | ||||||||||||||||||||||||||||||||||||||||||||||||
മൈതാനം | സാന്തിയാഗോ ബെർണബ്യു സ്റ്റേഡിയം (കാണികൾ: 81,044[5]) | ||||||||||||||||||||||||||||||||||||||||||||||||
അദ്ധ്യക്ഷൻ | ഫ്ലോറന്റീനോ പെരസ് | ||||||||||||||||||||||||||||||||||||||||||||||||
പരിശീലന തലവൻ | [ കാർലോ അഞ്ചലോട്ടി ] | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | La Liga | ||||||||||||||||||||||||||||||||||||||||||||||||
[[2021–22ലാ ലിഗ) | 3rd | ||||||||||||||||||||||||||||||||||||||||||||||||
വെബ്‌സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
![]() |
1902 മാർച്ച് 6 ന് മാഡ്രിഡ് ഫുട്ബോൾ ക്ലബ് എന്ന പേരിൽ സ്ഥാപിതമായ ഈ ക്ലബ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായി അറിയപ്പെടുന്നു . തുടക്കത്തിൽ “മാഡ്രിഡ് ഫുട്ബോൾ ക്ലബ് ” എന്നറിയപ്പെട്ടിരുന്ന ക്ലബ്ബിന് 1920 ൽ അൽഫോൻസോ പന്ത്രണ്ടാമൻ രാജാവ് രാജകീയ പദവി നൽകി . ഇതിന്റെ ഭാഗമായി പേരിൽ റയൽ എന്ന വാക്കും ഒപ്പം ക്ലബ്ബിന്റെ ചിഹ്നത്തിൽ രാജകിരീടവും നൽകി . റയൽ എന്ന സ്പാനിഷ് വാക്ക് "രാജകീയം" എന്നതിനെ സൂചിപ്പിക്കുന്നു. 1947 മുതൽ മാഡ്രിഡിലെ താഴെ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന സാന്തിയാഗോ ബെർണബ്യു സ്റ്റേഡിയത്തിലാണ് ടീം ആതിഥേയ മത്സരങ്ങൾ കളിക്കുന്നത് . മിക്ക യൂറോപ്യൻ കായിക സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി, റയൽ മാഡ്രിഡിന്റെ അംഗങ്ങൾ (സോഷ്യോകൾ ) ക്ലബ്ബിന്റെ ചരിത്രത്തിലുടനീളം ഉടമസ്ഥതയിലുള്ളവരും പ്രവർത്തന അംഗങ്ങളുമാണ് .
ലോകത്തെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടീമുകളിൽ ഒന്നാണ് റയൽ മാഡ്രിഡ്. [6] ലാ ലിഗയുടെ മൂന്ന് സ്ഥാപക അംഗങ്ങളിൽ ഒരാളായ റയൽ മാഡ്രിഡ് 1929 ൽ ആരംഭിച്ചതിനുശേഷം ഒരിക്കലും ഒരിക്കൽ പോലും ലീഗിൽ നിന്ന് തരം താഴ്ത്തപ്പെട്ടിട്ടില്ല.
1950 കളിൽ റയൽ മാഡ്രിഡ് സ്പാനിഷ്, യൂറോപ്യൻ ഫുട്ബോളുകളിൽ ഒരു പ്രധാന ശക്തിയായി മാറി.തുടർച്ചയായി അഞ്ച് യൂറോപ്യൻ കപ്പ് നേടി, ഏഴ് തവണ ഫൈനലിലും എത്തി . ഏഴ് വർഷത്തിനിടെ അഞ്ച് തവണ കിരീടം നേടിക്കൊണ്ട് സ്പാനിഷ് ലീഗിൽ ഈ വിജയം ആവർത്തിച്ചു. ആൽഫ്രെഡോ ഡി സ്റ്റെഫാനോ, ഫ്രാങ്ക് പുസ്കസ്, ഫ്രാൻസിസ്കോ ജെന്റോ, റെയ്മണ്ട് കോപ്പ തുടങ്ങിയ കളിക്കാരെ ഉൾക്കൊള്ളുന്ന ഈ ടീമിനെ കായികരംഗത്തെ ചിലർ എക്കാലത്തെയും മികച്ച ടീമായി കണക്കാക്കുന്നു. [7] [8] [9] ആഭ്യന്തര ഫുട്ബോളിൽ ക്ലബ് 65 ട്രോഫികൾ നേടിയിട്ടുണ്ട് (റെക്കോർഡ് 33 ലാ ലിഗാ കിരീടങ്ങൾ, 19 കോപ ഡെൽ റേ, 11 സൂപ്പർകോപ്പ ഡി എസ്പാന, ഒരു കോപ ഇവാ ഡുവാർട്ടെ, ഒരു കോപ ഡി ലാ ലിഗ). [10] യൂറോപ്യൻ, അന്താരാഷ്‌ട്ര മത്സരങ്ങളിൽ ക്ലബ് 26 ട്രോഫികൾ നേടിയിട്ടുണ്ട്; (റെക്കോർഡ് 13 യൂറോപ്യൻ കപ്പ് / യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, രണ്ട് യുവേഫ കപ്പുകൾ, നാല് യുവേഫ സൂപ്പർ കപ്പുകൾ . അന്താരാഷ്ട്ര ഫുട്ബോളിൽ അവർ ഏഴ് ക്ലബ് ലോക ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട് ) [കുറിപ്പ് 1]
2000 ഡിസംബർ 11ന് റയൽ മാഡ്രിഡ് ഇരുപതാം നൂറ്റാണ്ടിലെ ഫിഫ ക്ലബ്ബായി അംഗീകരിക്കപ്പെട്ടു, [11] 2004 മെയ് 20 ന് ഫിഫ സെഞ്ചേനിയൽ ഓർഡർ ഓഫ് മെറിറ്റ് ലഭിച്ചു. [12] 2010 മെയ് 11 ന് ഐഎഫ്‌എഫ്‌എച്ച്എസ് 20-ാം നൂറ്റാണ്ടിലെ മികച്ച യൂറോപ്യൻ ക്ലബ്ബായി ക്ലബ്ബിനെ തിരഞ്ഞെടുത്തു . 2017 ജൂണിൽ, ചാമ്പ്യൻസ് ലീഗ് തുടർച്ചയായി രണ്ടു തവണ നേടുന്ന ആദ്യ ക്ലബ്ബായി , തുടർന്ന് 2018 മെയ് മാസത്തിൽ തുടർച്ചയായി മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് നേടുന്ന ആദ്യ ക്ലബ്ബായി മാറി അവരുടെ ലീഡ് വർദ്ധിപ്പിച്ചു. [13] [14]
റയൽ മാഡ്രിഡിന്റെ ചരിത്രം തുടങ്ങുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനങ്ങളിലാണ് . അക്കാലത്ത് ലിബ്രെ എൻസിയാസ് ഇൻസ്റ്റിടൂഷനിലെ അദ്യാപകരും വിദ്യാർത്ഥികളുമാണ്മാഡ്രിഡിൽ കാൽപ്പന്തുകളി അവതരിപ്പിക്കുന്നത്.ഇവരിൽ കേബ്രിഡ്ജിൽ നിന്നും ഓക്സ്ഫോഡിൽനിന്നുമുള്ള ബിരുദദാരികളുമുണ്ടായിരുന്നു . ഇവർ 1897 ഇൽ മാഡ്രിഡിൽ സ്കൈ ഫുട്ബോൾഎന്നൊരു ക്ലബ്ബ് ഉണ്ടാക്കി . അത് പ്രധാനമായും ലാ സോസിദാദ് (സമൂഹം ) എന്ന പേരിലായിരുന്നുഅറിയപ്പെട്ടിരുന്നത് . 1900 ൽ അംഗങ്ങൾ തമ്മിൽ സംഘർഷം രൂപപ്പെടുകയും , അവരിൽ ചിലർചേർന്ന് പുതിയ ക്ലബ്ബ് രൂപീകരിച്ചു . സ്കൈ ഫുട്ബാൾ ക്ലബ്ബിൽ നിന്നും അവരെ വേർതിരിച്ചറിയാൻപുതിയ ക്ലബ്ബിന് അവർ നുവ്വേ സോസിദാദ് ദെ ഫുട്ബോൾ (പുതിയ ഫുട്ബോൾ സമൂഹം ) എന്ന്പേരിട്ടു .വിമതരിൽ മാഡ്രിഡിന്റെ ആദ്യ അദ്ധ്യക്ഷൻ ജൂലിയനും സഹോദരന്മാരായ യുവാൻപത്രോസും കാർലോസ് പത്രോസും ഉണ്ടായിരുന്നു .യുവാനും കാർലോസും പിന്നീട് ക്ലബ്ബിന്റെ അദ്ധ്യക്ഷന്മാരായി .1901 ൽ ഇവർ (ന്യൂ സോസിദാദ്) ക്ലബ്ബിന്റെ പേര് മാഡ്രിഡ് ഫുട്ബാൾ ക്ലബ്ബ് എന്നാക്കി . [15] [16] [17] 1902 മാർച്ച് 6 ന് യുവാൻ പത്രോസിന്റെ അധ്യക്ഷതയിൽ ഒരു പുതിയ ബോർഡ് തിരഞ്ഞെടുക്കപ്പെട്ട ശേഷം മാഡ്രിഡ് ഫുട്ബോൾ ക്ലബ് ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു. [4]
സ്ഥാപിതമായി മൂന്ന് വർഷത്തിന് ശേഷം, 1905 ൽ സ്പാനിഷ് കപ്പ് ഫൈനലിൽ അത്‌ലറ്റിക് ബിൽബാവോയെ പരാജയപ്പെടുത്തി മാഡ്രിഡ് എഫ്‌സി ആദ്യ കിരീടം നേടി. 1909 ജനുവരി 4 ന് ക്ലബ് പ്രസിഡന്റ് അഡോൾഫോ മെലാൻഡെസ് സ്പാനിഷ് എഫ്എയുടെ അടിസ്ഥാന കരാറിൽ ഒപ്പുവെച്ചുകൊണ്ട് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ സ്ഥാപക അംഗമായി മാറി. [18]1920-ൽ അൽഫോൻസോ പന്ത്രണ്ടാമൻ രാജാവ് ക്ലബിന് റയൽ (റോയൽ) പദവി നൽകിയതിനെത്തുടർന്ന് ക്ലബ്ബിന്റെ പേര് റയൽ മാഡ്രിഡ് എന്നാക്കി . [19]
1929 ൽ ആദ്യത്തെ സ്പാനിഷ് ഫുട്ബോൾ ലീഗ് സ്ഥാപിതമായി. അവസാന മത്സരം വരെ റയൽ മാഡ്രിഡ് ആദ്യ ലീഗ് സീസണിനെ നയിച്ചു, എന്നാൽ അത്‌ലറ്റിക് ബിൽബാവോയോട് തോറ്റത്, അവർ ബാഴ്‌സ ക്ക് താഴെ റണ്ണറപ്പായി ആദ്യ ലീഗ് സീസൺ അവസാനിപ്പിച്ചു . [20] 1931–32 സീസണിൽ റയൽ മാഡ്രിഡ് ആദ്യ ലീഗ് കിരീടം നേടി, അടുത്ത വർഷം കിരീടം നിലനിർത്തുകയും ചെയ്തു ,ഇതോടെ രണ്ടുതവണ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ടീമായി. [21]
1931 ഏപ്രിൽ 14 ലെ രണ്ടാമത്തെ സ്പാനിഷ് റിപ്പബ്ലിക്കിന്റെ വരവ് ക്ലബ്ബിന് രാജകീയ പദവി നഷ്ടപ്പെടുന്നതിനു കാരണമായി . ചിഹ്നത്തിലെ കിരീടവും പേരിലെ റയൽ എന്ന വക്കും നഷ്ടപ്പെട്ടു . ഇതോടെ മാഡ്രിഡ് ഫുട്ബോൾ ക്ലബ് എന്ന പഴയ പേരിലേക്ക് ക്ലബ്ബ് മാറി . ചിഹ്നത്തിൽ കിരീടത്തിന് പകരം റീജിയൻ ഓഫ് കാസ്റ്റിലിന്റെ ഇരുണ്ട മൾബറി ബാൻഡ് ഉപയോഗിച്ചു. [21]
1941 ൽ, ആഭ്യന്തരയുദ്ധം അവസാനിച്ച് രണ്ട് വർഷത്തിന് ശേഷം, ചിഹ്നത്തിലെ "രാജകീയ കിരീടം " പുനസ്ഥാപിച്ചു, കാസ്റ്റിലിന്റെ മൾബറി വരയും നിലനിർത്തി. [22] കൂടാതെ, ചിഹ്നം മുഴുവനും നിറമാക്കി, സ്വർണ്ണം ഏറ്റവും പ്രമുഖമായിരുന്നു, ക്ലബ്ബിനെ വീണ്ടും റയൽ മാഡ്രിഡ് ക്ലബ് ദെ ഫുട്ബോൾ എന്ന് വിളിച്ചു. [23]
1945 ൽ സാന്റിയാഗോ ബെർണബ്യൂ റയൽ മാഡ്രിഡിന്റെ പ്രസിഡന്റായി. [22] അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ കേടുപാടുകൾ പറ്റിയ അവരുടെ സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടും പുനർനിർമിച്ചു.. കൂടാതെ, 1950 കളിൽ മുൻ റയൽ മാഡ്രിഡ് അമേച്വർ കളിക്കാരൻ മിഗുവൽ മാൽബോ റയൽ മാഡ്രിഡിന്റെ യൂത്ത് അക്കാദമി അഥവാ " കാന്റേര " സ്ഥാപിച്ചു, ഇന്ന് ലാ ഫെബ്രിക്ക എന്നറിയപ്പെടുന്നു. 1953 മുതൽ അദ്ദേഹം ലോകോത്തര കളിക്കാരെ വിദേശത്ത് നിന്ന് ഒപ്പിടാനുള്ള ഒരു തന്ത്രം ആരംഭിച്ചു, അതിൽ ഏറ്റവും പ്രധാനം ആൽഫ്രെഡോ ഡി സ്റ്റെഫാനോ ആയിരുന്നു . [24]
ബെർണബുവിന്റെ മാർഗനിർദേശത്തിലാണ് റയൽ മാഡ്രിഡ് സ്പാനിഷ്, യൂറോപ്യൻ ഫുട്ബോളുകളിൽ ഒരു പ്രധാന ശക്തിയായി നിലകൊണ്ടത് . 1956 നും 1960 നും ഇടയിൽ തുടർച്ചയായി അഞ്ച് തവണ ക്ലബ് യൂറോപ്യൻ കപ്പ് നേടി,[24] തുടർച്ചയായ ഈ അഞ്ച് വിജയങ്ങൾക്ക് ശേഷം, റിയലിന് യഥാർത്ഥ കപ്പ് സ്ഥിരമായി ലഭിക്കുകയും യുവേഫ ബാഡ്ജ് ഓഫ് ഓണറി ധരിക്കാനുള്ള അവകാശം നേടുകയും ചെയ്തു. [25]
1966 ൽ ക്ലബ് ആറാം തവണ യൂറോപ്യൻ കപ്പ് നേടി . [26] ഈ ടീം Yé-yé എന്നറിയപ്പെട്ടു. [27] 1962 [28], 1964 വർഷങ്ങളിൽ യൂറോപ്യൻ കപ്പ് റണ്ണറപ്പായിരുന്നു യേ-യെ തലമുറ. 1970 കളിൽ റയൽ മാഡ്രിഡ് അഞ്ച് ലീഗ് ചാമ്പ്യൻഷിപ്പുകളും മൂന്ന് സ്പാനിഷ് കപ്പുകളും നേടി. [29] 1971 ൽ ക്ലബ്ബിന്റെ ആദ്യ യുവേഫ കപ്പ് വിന്നേഴ്സ് കപ്പ് ഫൈനൽ കളിക്കുകയും ഇംഗ്ലീഷ് ടീമായ ചെൽസിയോട് 2–1ന് പരാജയപ്പെടുകയും ചെയ്തു. [30] 1978 ജൂലൈ 2 ന് അർജന്റീനയിൽ ലോകകപ്പ് നടക്കുന്നതിനിടെ ക്ലബ് പ്രസിഡന്റ് സാന്റിയാഗോ ബെർണബ്യു മരിച്ചു. ടൂർണമെന്റിൽ അദ്ദേഹത്തെ ബഹുമാനിക്കാൻ ഫിഫ മൂന്ന് ദിവസത്തെ വിലാപം പ്രഖ്യാപിച്ചു. [31] അടുത്ത വർഷം ക്ലബ് മുൻ പ്രസിഡന്റിന്റെ സ്മരണയ്ക്കായി ട്രോഫിയോ സാന്റിയാഗോ ബെർണബുവിന്റെ ആദ്യ പതിപ്പ് സംഘടിപ്പിച്ചു.
എൺപതുകളുടെ തുടക്കത്തിൽ റയൽ ഒന്നു പതറിയെങ്കിലും ,മാഡ്രിഡ് അക്കാദമിയിൽ വളർന്ന പുതിയ ടീം വീണ്ടും വിജയങ്ങൾ കൊണ്ടുവന്നു. [32] [33] സ്പാനിഷ് കായിക പത്രപ്രവർത്തകൻ ജൂലിയോ സീസർ ഈ തലമുറയ്ക്ക് ലാ ക്വിന്റ ഡെൽ ബ്യൂട്രെ ("കഴുകൻ കൂട്ടം") എന്ന പേര് നൽകി, അതിലെ അംഗങ്ങളിലൊരാളായ എമിലിയോ ബുട്രാഗുവോയ്ക്ക് നൽകിയ വിളിപ്പേരിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. മാനുവൽ സാഞ്ചസ്, മാർട്ടിൻ വാസ്‌ക്വസ്, മഷെൽ, മിഗുവൽ പാർഡെസ എന്നിവരായിരുന്നു മറ്റ് നാല് അംഗങ്ങൾ; അഞ്ച് ഫുട്ബോൾ കളിക്കാരും റയൽ മാഡ്രിഡിന്റെ യൂത്ത് അക്കാദമിയിലെ ബിരുദധാരികളായിരുന്നു. ലാ ക്വിന്റാ ഡെൽ ബ്യൂട്രേയും(1986 ൽപാർഡെസ ടീം വിട്ടപ്പോൾ അംഗങ്ങൾ നാലായി ) ശ്രദ്ധേയ കളിക്കാരായ ഗോൾ കീപ്പർ ഫ്രാൻസിസ്കോ ബുയൊ, വലത്-ബാക്ക് മിഗ്വെൽ പൊര്ല́ന് ഛെംദൊ മെക്സിക്കൻ സ്ട്രൈക്കർ ഹ്യൂഗോ സാഞ്ചസ് എന്നിവരുൾപ്പടെ 1980 കളുടെ രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് സ്പെയിനിലെയും യൂറോപ്പിലെയും മികച്ച ടീമുകളിൽ ഒന്നായി .ഇവർ രണ്ട് യുവേഫ കപ്പുകൾ, തുടർച്ചയായി അഞ്ച് സ്പാനിഷ് ചാമ്പ്യൻഷിപ്പുകൾ, ഒരു സ്പാനിഷ് കപ്പ്, മൂന്ന് സ്പാനിഷ് സൂപ്പർ കപ്പുകൾ എന്നിവ നേടി.1990 കളുടെ തുടക്കത്തിൽ, മാർട്ടിൻ വാസ്‌ക്വസ്, എമിലിയോ ബുട്രാഗ്വൊ, മഷെൽ എന്നിവർ ക്ലബ് വിട്ടതോടെ ലാ ക്വിന്റ ഡെൽ ബ്യൂട്രെ പിരിഞ്ഞു.
1996 ൽ പ്രസിഡന്റ് ലോറെൻസോ സാൻസ് ,ഫാബിയോ കാപ്പെല്ലോയെ പരിശീലകനായി നിയമിച്ചു. [34] തഅദ്ദേഹം ഒരു സീസൺ മാത്രമേ മാഡ്രിഡിൽ നിന്നൊള്ളോയെങ്കിലും റയലിന് ലീഗ് കിരീടം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു . കൂടാതെ റോബർട്ടോ കാർലോസ് ,മിയാതോവിച്,സുക്കർ,സീഡോർഫ് ,ഇല്ലാഗ്നർ എന്നിവരെ ടീമിലെത്തികാനായി ഇത് റൗളും ഹിയോറോയും ഉള്ള ടീമിനെ കൂടുതൽ കരുതരാക്കി.തത്ഫലമായി,32 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 1998 ൽ മാനേജർ യപ്പിന്റെ കീഴിൽ റയൽ ഏഴാമത്തെ യൂറോപ്യൻ കിരീടം നേടി . [35]
1999 നവംബറിൽ വിസെൻറ് ഡെൽ ബോസ്ക് പരിശീലകനായി. ഈ നൂറ്റാണ്ടിന്റെ അവസാന സീസണിൽ, 1999–2000 വരെ, പഴയ വെറ്ററൻമാരായ ഫെർണാണ്ടോ ഹിയേറോ, ഫെർണാണ്ടോ റെഡോണ്ടോ, റോബർട്ടോ കാർലോസ്, റ ൾ ഗോൺസാലസ് എന്നിവരാണ് ടീമിനെ നയിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് സ്റ്റീവ് മക്മാനാമൻ, നിക്കോളാസ് അനൽക്ക എന്നിവരോടൊപ്പം പ്രാദേശിക പ്രതിഭകളായ മഷെൽ സാൽഗഡോ, ഇവാൻ ഹെൽഗുവേര എന്നിവരോടൊപ്പം ഫെർണാണ്ടോ മോറിയന്റസ്, ഗുട്ടി, ഇക്കർ കാസിലസ് എന്നീ വളർന്നുവരുന്ന യുവ പ്രതിഭകളെക്കൂടി റയൽ ടീമിലേക്ക് ചേർത്തു, . ഡെൽ ബോസ്കെയുടെ ചുമതലയുള്ള ആദ്യ സീസണിൽ റിയൽ എട്ടാമത്തെ ചാമ്പ്യൻസ് ലീഗ് നേടി .[36] ഈ വിജയം റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ വിജയകരമായ ഒരു കാലഘട്ടത്തിന്റെ തുടക്കമായി.
2000 ജൂലൈയിൽ ഫ്ലോറന്റിനോ പെരെസ് ക്ലബ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. [37] തന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ക്ലബ്ബിൻറെ 270 മില്യൺ യൂറോ കടം തീർക്കുമെന്നും സൗകര്യങ്ങൾ ആധുനികവല്കരിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.എന്നിരുന്നാലും, പെരസിനെ വിജയത്തിലേക്ക് നയിച്ച പ്രാഥമിക തിരഞ്ഞെടുപ്പ് വാഗ്ദാനം, എതിരാളികളായ ബാഴ്‌സലോണയിൽ നിന്ന് ലൂയിസ് ഫിഗോയെ വാങ്ങും ഏന്നതാണ്. അടുത്ത വർഷം, ക്ലബ്ബിന്റെ പരിശീലന ഗ്രൗണ്ട് പുനർവിന്യസിക്കുകയും എല്ലാ വേനൽക്കാലത്തും ഒരു ആഗോള താരത്തിനെ ഒപ്പുവെച്ച് ഗാലക്റ്റിക്കോസ് ടീമിനെ കൂട്ടിച്ചേർക്കാൻ ആരംഭിക്കുകയും ചെയ്തു, അതിൽ സിനെഡിൻ സിഡാൻ, റൊണാൾഡോ, ലൂയിസ് ഫിഗോ, ഡേവിഡ് ബെക്കാം, ഫാബിയോ കന്നവാരോ എന്നിവരും ഉൾപ്പെടുന്നു . [38] 2002 ൽ യുവേഫ ചാമ്പ്യൻസ് ലീഗും ഒരു ഇന്റർകോണ്ടിനെന്റൽ കപ്പും 2003 ൽ ലാ ലിഗയും വിജയിച്ചെങ്കിലും പുതിയ താരങ്ങളെ വാങ്ങിയതിൽ ഫലമുണ്ടായോ എന്നത് ചർച്ചാവിഷയമാണ്, അടുത്ത മൂന്ന് സീസണുകളിൽ ഒരു പ്രധാന ട്രോഫി നേടുന്നതിൽ ക്ലബ് പരാജയപ്പെട്ടു. [39]
2003 ലിഗാ കിരീടം ജയിച്ചു ഏതാനും ദിവസങ്ങൾക്ക് ശേഷം വിവാദങ്ങൾ പൊട്ടിമുളച്ചു . വിജയിച്ച കോച്ച് വിസെൻറ് ഡെൽ ബോസ്കിനെ പെരെസ് പുറത്താക്കിയതാണ് വിവാദമായ ആദ്യ തീരുമാനം. മാഡ്രിഡ് ക്യാപ്റ്റൻ ഫെർണാണ്ടോ ഹിയേറോ ഉൾപ്പെടെ ഒരു ഡസനിലധികം കളിക്കാർ ക്ലബ്ബിൽ നിന്ന് പുറത്തുപോയി, അതേസമയം പ്രതിരോധ മിഡ്ഫീൽഡർ മകെലെലെ ക്ലബ്ബിൽ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്ന കളിക്കാരിലൊരാളായതിൽ പ്രതിഷേധിച്ച് പരിശീലനത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും തുടർന്ന് ചെൽസിയിലേക്ക് മാറുകയും ചെയ്തു.
2005-06 സീസൺ ആരംഭിച്ചത് നിരവധി പുതിയ ഒപ്പിടലുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ്:( ജൂലിയോ ബാപ്റ്റിസ്റ്റ (24 ദശലക്ഷം യൂറോ), റോബിൻഹോ ( 30 ദശലക്ഷം യൂറോ) സെർജിയോ റാമോസ് (27 ദശലക്ഷം യൂറോ)). [40] എന്നിരുന്നാലും, 2005 നവംബറിൽ സാന്റിയാഗോ ബെർണാബുവിൽ ബാഴ്‌സലോണക്കെതിരെ 0–3 തോൽവി ഉൾപ്പെടെ ചില മോശം ഫലങ്ങൾ റയൽ മാഡ്രിഡിന് അനുഭവപ്പെട്ടു. അടുത്ത മാസം മാഡ്രിഡിന്റെ പരിശീലകൻ വാൻഡർലി ലക്സംബർഗോയെ പുറത്താക്കി. പകരക്കാരനായി ജുവാൻ റാമോൺ ലോപ്പസ് കാരോ യെ നിയമിച്ചു . കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദം 6–1ന് റയൽ സരഗോസയോട് പരാജയപ്പെട്ടതോടെ ഫോമിലേക്കുള്ള ഒരു ചെറിയ തിരിച്ചുവരവ് പെട്ടെന്ന് അവസാനിച്ചു. താമസിയാതെ, തുടർച്ചയായ നാലാം വർഷവും റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി, ഇത്തവണ ആഴ്സണൽ ആയിരുന്നു റയലിനെ പുറത്താക്കിയത് . 2006 ഫെബ്രുവരി 27 ന് ഫ്ലോറന്റിനോ പെരെസ് രാജിവച്ചു.
2006 ജൂലൈ 2 ന് ക്ലബ് പ്രസിഡന്റായി റാമോൺ കാൽഡെറോൺ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഫാബിയോ കാപ്പെല്ലോയെ പുതിയ പരിശീലകനായും പ്രെഡ്രാഗ് മിജറ്റോവിക്കിനെ പുതിയ കായിക ഡയറക്ടറായും നിയമിച്ചു. നാല് വർഷത്തിനിടെ ആദ്യമായി 2007 ൽ റയൽ മാഡ്രിഡ് ലിഗാ കിരീടം നേടി, പക്ഷേ സീസൺ അവസാനം കാപ്പെല്ലോയെ പുറത്താക്കി. ജൂൺ 17 നാണ് കിരീടം നേടിയത്, അന്ന് റയൽ ബെർണബ്യുവിൽ മയ്യോർക്കയെ നേരിട്ടപ്പോൾ ബാഴ്‌സലോണയും മറ്റ് ടൈറ്റിൽ ചലഞ്ചർമാരായ സെവിയ്യയും യഥാക്രമം ജിംനാസ്റ്റിക് ഡി ടാരഗോണയെയും വില്ലാരിയലിനെയും നേരിട്ടു. ആദ്യ പകുതിയിൽ , റയൽ ഒരുഗോളിന് പിന്നിലും ബാർസ മൂന്നുഗോളിന് മുന്നിലുമായിരുന്നു.എന്നിരുന്നാലും, അവസാന അരമണിക്കൂറിനുള്ളിൽ മൂന്ന് ഗോളുകൾ നേടി മാഡ്രിഡിന് 3–1 വിജയവും 2003 ന് ശേഷം അവരുടെ ആദ്യ ലീഗ് കിരീടവും നേടി. [41]
2009 ജൂൺ 1 ന് ഫ്ലോറന്റിനോ പെരെസ് റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിച്ചു. റെക്കോർഡ് തുകയായ 56 മില്യൺ പൌണ്ടിന് മിലാനിൽ നിന്ന് കക്കയേയും [42]80 മില്യൺ പൌണ്ടിന് ക്രിസ്ത്യാനോ റൊണാൾഡോയെയും[43] വാങ്ങിക്കൊണ്ട് പെരെസ് തൻറെ ആദ്യകാല ഗാലക്റ്റിക്കോസ് നയം തുടർന്നു.
2010 മെയ് മാസത്തിൽ ഹൊസെ മൗറീഞ്ഞോ മാനേജരായി ചുമതലയേറ്റു.2011-12 ലാ ലിഗ സീസണിൽ, റയൽ മാഡ്രിഡ് ലീഗിന്റെ ചരിത്രത്തിൽ 32-ാമത്തെ തവണ ലാ ലിഗ കിരീടം നേടി, കൂടാതെ നിരവധി ക്ലബ്-ലെവൽ റെക്കോർഡുകളും നേടി, ഒരു സീസണിൽ 100 പോയിന്റുകൾ ഉൾപ്പെടെ, മൊത്തം 121 ഗോളുകൾ സ്കോർ ചെയ്തു , ഗോൾ വ്യത്യാസം +89, 16 എവേ വിജയങ്ങൾ, മൊത്തത്തിൽ 32 വിജയങ്ങൾ. [44] അതേ സീസണിൽ, സ്പാനിഷ് ലീഗ് ചരിത്രത്തിൽ 100 ഗോളുകൾ നേടുന്ന ഏറ്റവും വേഗമേറിയ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. 92 കളികളിൽ നിന്ന് 101 ഗോളുകളിൽ എത്തിയ റൊണാൾഡോ 105 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ നേടിയ റയൽ മാഡ്രിഡ് ഇതിഹാസം ഫ്രാങ്ക് പുസ്കസിനെ മറികടന്നു. ഒരു വർഷത്തിൽ നേടിയ വ്യക്തിഗത ഗോളുകൾക്ക് (60) റൊണാൾഡോ ഒരു പുതിയ ക്ലബ് മാർക്ക് സ്ഥാപിച്ചു, മാത്രമല്ല ഒരു സീസണിൽ 19 എതിർ ടീമുകൾക്കെതിരെയും ഗോൾ നേടുന്ന ആദ്യ കളിക്കാരനായി മാറി . [45]
സൂപ്പർകോപ ഡി എസ്പാന നേടി റയൽ മാഡ്രിഡ് 2012–13 സീസൺ ആരംഭിച്ചു , ബാഴ്‌സലോണയെ എവേ ഗോളുകളിൽ പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത് , പക്ഷേ ലീഗ് മത്സരത്തിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടൂ . ഈ സീസണിലെ ഒരു പ്രധാന നേട്ടം ടോട്ടൻഹാം ഹോട്‌സ്പറിൽ നിന്ന് ലൂക്കാ മോഡ്രിച്ചിനെ 33 മില്യൺ പൌണ്ടിന് ഒപ്പിട്ടതാണ് . നിരാശാജനകമായ 2013 ലെ കോപ ഡെൽ റേ ഫൈനലിൽ അറ്റ്ലറ്റിക്കോ മാഡ്രിഡിനോട് അധിക സമയം തോറ്റതിന് ശേഷം, പെരസ് സീസണിന്റെ അവസാനത്തിൽ "പരസ്പര ഉടമ്പടി" പ്രകാരം ജോസ് മൗറീഞ്ഞോയുമായി വിടവാങ്ങൽ പ്രഖ്യാപിച്ചു.
2013 ജൂൺ 25 ന്, മൗറീഞ്ഞോയ്ക്ക് ശേഷം കാർലോ ആഞ്ചലോട്ടി മൂന്ന് വർഷത്തെ കരാറിൽ റയൽ മാഡ്രിഡിന്റെ മാനേജരായി. സിനെഡിൻ സിഡാനെ അദ്ദേഹത്തിന്റെ സഹായികളിലൊരാളായി തിരഞ്ഞെടുത്തു. 2013 സെപ്റ്റംബർ 1 ന് ടോട്ടൻഹാം ഹോട്‌സ്പറിൽ നിന്ന് ഗാരെത് ബേലിനെ വാങ്ങുന്നതായി പ്രഖ്യാപിച്ചു. വെൽഷ് താരത്തിന്റെ കൈമാറ്റം ഒരു പുതിയ ലോക റെക്കോർഡ് ഒപ്പിടലായിരുന്നു,ക്ലബിലെ ആഞ്ചലോട്ടിയുടെ ആദ്യ സീസണിൽ, റയൽ മാഡ്രിഡ് കോപ ഡെൽ റേ നേടി, ബാഴ്‌സലോണയ്‌ക്കെതിരായ ഫൈനലിൽ ബേൽ വിജയ ഗോൾ നേടി. 2014 മെയ് 24 ന്, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നഗര എതിരാളികളായ അറ്റ്ലെറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി, 2002 ന് ശേഷം റയൽ മാഡ്രിഡ് അവരുടെ ആദ്യത്തെ യൂറോപ്യൻ കിരീടം നേടി, [46] കൂടാതെ പത്ത് യൂറോപ്യൻ കപ്പ് / ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ ടീമായി മാറി, ഈ നേട്ടം " ലാ " ഡെസിമ " എന്ന പേരിൽ അറിയപ്പെടുന്നു. [47]
2014 ചാമ്പ്യൻസ് ലീഗ് നേടിയ ശേഷം റയൽ മാഡ്രിഡ്, ഗോൾകീപ്പർ കെയ്ലർ നവാസ്, മിഡ്ഫീൽഡർ ടോണി ക്രൂസ്, മിഡ്ഫീൽഡർ ജെയിംസ് റോഡ്രിഗസ് എന്നിവരെ വാങ്ങിച്ചു . 2014 ൽ സെവിയ്യക്കെതിരെ യുവേഫ സൂപ്പർ കപ്പ് നേടി ഔദ്യോദിക കിരീടങ്ങളുടെ ഏണ്ണം 79 ആക്കി ഉയർത്തി. 2014 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ആഴ്ചയിൽ, സാബി അലോൺസോയെ ബയേൺ മ്യൂണിക്കിനും ഏഞ്ചൽ ഡി മരിയയെ മാഞ്ചസ്റ്റർ യുണൈറ്റഡിനും വിറ്റു. ക്ലബ്ബിന്റെ ഈ തീരുമാനം വിവാദമായി . ക്രിസ്റ്റ്യാനോ റൊണാൾഡോ, "ഞാൻ ചുമതലയിലായിരുന്നുവെങ്കിൽ, ഞാൻ വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുമായിരുന്നു" എന്ന് പ്രസ്ഥാവന നടത്തി , , "ഞങ്ങൾ വീണ്ടും പൂജ്യത്തിൽ നിന്ന് ആരംഭിക്കണം." എന്ന് കാർലോ ആഞ്ചലോട്ടി പറഞ്ഞു .
2014–15 ലാ ലിഗ സീസണിലെ മന്ദഗതിയിലുള്ള തുടക്കത്തിനുശേഷം, റയൽ മാഡ്രിഡ് റെക്കോർഡ് ഭേദിച്ച 22 മത്സരങ്ങളിൽ വിജയിച്ചു, അതിൽ ബാഴ്‌സലോണയ്ക്കും ലിവർപൂളിനുമെതിരായ വിജയങ്ങൾ ഉൾപ്പെടുന്നു, 2005-06 സീസണിൽ ഫ്രാങ്ക് റിജ്‌കാർഡിന്റെ ബാഴ്സ സ്ഥാപിച്ച തുടർച്ചയായ 18 വിജയങ്ങളുടെ മുൻ സ്പാനിഷ് റെക്കോർഡിനെയാണ് റയൽ മറികടന്നത് . [48] 2015 ലെ അവരുടെ ആദ്യ മത്സരത്തിൽ വലൻസിയയോട് തോറ്റതോടെ ഈ സ്‌ട്രൈക്ക് അവസാനിച്ചു. [49] ചാമ്പ്യൻസ് ലീഗും (സെമി ഫൈനലിൽ യുവന്റസിനോട് പരാജയപ്പെട്ടു), കോപ ഡെൽ റേയും നിലനിർത്തുന്നതിൽ ക്ലബ് പരാജയപ്പെട്ടു, കൂടാതെ ലീഗ് കിരീടം നേടുന്നതിലും പരാജയപ്പെട്ടു, 25 2015 മെയ് 25ന് ആഞ്ചലോട്ടിയെ പുറത്താകുന്നതിന് മുമ്പുള്ള പോരായ്മകൾ അതായിരുന്നു . [50]
മൂന്ന് വർഷത്തെ കരാർ ഒപ്പിട്ട് 2015 ജൂൺ 3 ന് റാഫേൽ ബെനറ്റെസിനെ പുതിയ റയൽ മാഡ്രിഡ് മാനേജരായി നിയമിച്ചു . പതിനൊന്നാം മത്സരത്തിൽ സെവിയ്യയിൽ 3-2 ന് തോൽക്കുന്നതുവരെ റയൽ മാഡ്രിഡ് ലീഗിൽപരാജയം അറിയാതെ നിന്നു .ഈ തോൽവിക്ക് പുറമേ റയൽ സ്വന്തം മൈതാനത്ത് ബാർസയോട് എതിരില്ലാത്ത നാല് ഗോളുഗൾക്ക് തോറ്റു . [51] യോഗ്യതയില്ലാത്ത കളിക്കാരനെ ആദ്യ പാദത്തിൽ ഇറക്കിയതുകാരണം റയൽ കോപ്പ ഡെൽ റെ യിൽ നിന്ന് അയോഗ്യരാക്കപ്പെട്ടു . ആരാഥകരുമായുള്ള ജനപ്രീതി, കളിക്കാരോടുള്ള തൃപ്തി, മികച്ച ടീമുകൾക്കെതിരെ മികച്ച ഫലങ്ങൾ തുടങ്ങിയവ നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2016 ജനുവരി 4 ന് ബെനറ്റെസിനെ ചുമതലയിൽ നിന്ന് ഒഴിവാക്കി.
സിനദിൻ സിദാനെ തന്റെ ആദ്യത്തെ ഹെഡ് കോച്ചിംഗ് റോളിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനൊപ്പം 2016 ജനുവരി 4 ന് ബെനെറ്റസിന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചു. [52] സിദാന്റെ കീഴിൽ, 2015–16 ലാ ലിഗയിൽ ചാമ്പ്യൻമാരായ ബാഴ്‌സലോണയ്ക്ക് ഒരു പോയിന്റ് പിന്നിൽ റയൽ രണ്ടാം സ്ഥാനത്തെത്തി. [53] 2016 മെയ് 28 ന് റയൽ മാഡ്രിഡ് അവരുടെ പതിനൊന്നാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടി, ഈ നേട്ടത്തെ " ലാ അൻഡെസിമ " എന്ന് വിളിക്കുന്നു. [54]
2016 യുവേഫ സൂപ്പർ കപ്പിലെ വിജയത്തോടെ റയൽ മാഡ്രിഡ് അവരുടെ 2016–17 കാമ്പെയ്ൻ ആരംഭിച്ചു, ഇത് ക്ലബ്ബിന്റെ ചുമതലയുള്ള സിദാന്റെ ആദ്യത്തെ മുഴുവൻ സീസണായിരുന്നു, . [55] 2016 ഡിസംബർ 10 ന് മാഡ്രിഡ് തോൽവി അറിയാതെ അവരുടെ തുടർച്ചയായ് 35-ാമത്തെ മത്സരം വിജയിച്ചു, ഇത് ഒരു പുതിയ ക്ലബ് റെക്കോർഡ് സ്ഥാപിച്ചു. [56] 2016 ഡിസംബർ 18 ന് ഫൈനലിൽ ജാപ്പനീസ് ക്ലബ് കാശിമ ആന്റ്‌ലേഴ്‌സിനെ 4–2ന് പരാജയപ്പെടുത്തി മാഡ്രിഡ് 2016 ഫിഫ ക്ലബ് ലോകകപ്പ് നേടി . [57] 2017 ജനുവരി 12 ന് സെവില്ലയിൽ 3–3 സമനിലയോടെ, മാഡ്രിഡിന്റെ അപരാജിത മുന്നേറ്റം 40 മത്സരങ്ങളിലേക്ക് നീട്ടി, ബാഴ്സലോണയുടെ കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളിലും പരാജയപ്പെടാതെ 39 മത്സരങ്ങൾ എന്ന സ്പാനിഷ് റെക്കോർഡ് റയൽ മറികടന്നു . [58] മൂന്ന് ദിവസത്തിന് ശേഷം ലാ ലിഗയിൽ സെവില്ലയ്‌ക്കെതിരെ 1–2 തോൽവി വഴങ്ങിയാണ് അവരുടെ മുന്നേറ്റം അവസാനിച്ചത്. [59] ആ വർഷം മെയ് മാസത്തിൽ, മാഡ്രിഡ് 2016–17 ലാ ലിഗയെ റെക്കോർഡ് 33-ാം തവണ നേടി, അഞ്ച് വർഷത്തിനുള്ളിൽ അവരുടെ ആദ്യ കിരീടം. [60] ജൂൺ 3 ന് യുവന്റസിനെതിരായ ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വിജയത്തിന്റെ ഫലമായി യുവേഫ ചാമ്പ്യൻസ് ലീഗ് കാലഘട്ടത്തിൽ തങ്ങളുടെ കിരീടം വിജയകരമായി സംരക്ഷിച്ച ആദ്യ ടീമായി റയൽ മാഡ്രിഡ് മാറി, 1989 ലും 1990 ലും മിലാന് ശേഷം ടൂർണമെന്റിൽ തുടർച്ചയായി കിരീടങ്ങൾ നേടുന്ന ആദ്യ ടീമാണിത്. ടൂർണമെന്റ് അന്ന് യൂറോപ്യൻ കപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. [61] റയൽ മാഡ്രിഡിന്റെ കിരീടം പന്ത്രണ്ടാമത്തേതും, റെക്കോർഡ് നീട്ടുന്നതും നാലുവർഷത്തിനുള്ളിൽ മൂന്നാമത്തെതുമായിരുന്നു. നേട്ടത്തെ " ലാ ഡുവോഡിസിമ " എന്നും വിളിക്കുന്നു. നേടിയ ട്രോഫികളുടെ കാര്യത്തിൽ റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച സീസൺ ആയിരുന്നു 2016–17 സീസൺ. [62]
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 2–1ന് ജയിച്ചു റയൽ മാഡ്രിഡ് 2017 യുവേഫ സൂപ്പർ കപ്പ് നേടി. [63] അഞ്ചു ദിവസം കഴിഞ്ഞ്, റയൽ മാഡ്രിഡ് കോപ ഡി എസ്പാന മത്സരത്തിൽ ബാഴ്സലോണയെ നൂ ക്യാമ്പിൽ 3-1 നും ബെർണബ്യൂവിൽ 2-0 പരാജയപ്പെടുത്തി കിരീടം നേടി. [64] 2017 ഡിസംബർ 16 ന് ഫൈനലിൽ ബ്രസീലിയൻ ക്ലബ് ഗ്രാമിയോയെ 1–0ന് പരാജയപ്പെടുത്തി റയൽ, 2017 ഫിഫ ക്ലബ് ലോകകപ്പിന്റെ ട്രോഫി നിലനിർത്തിയ ആദ്യ ക്ലബ്ബായി മാറി . [65] 2018 ൽ തുടർച്ചയായ മൂന്നാമത്തെ യുവേഫ ചാമ്പ്യൻസ് ലീഗും റയൽ മാഡ്രിഡ് നേടി, ടൂർണമെന്റിന്റെ തുടക്കം മുതൽ തുടർച്ചയായി മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ ക്ലബ്ബായി റയൽ മാറി, 1970 കളിൽ ബയേൺ മ്യൂണിക്കിന് ശേഷം യൂറോപ്യൻ ടൂർണമെന്റിൽ തുടർച്ചയായി മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ ടീമായി റയൽ മാറി. ഫൈനൽ ജയിച്ച് അഞ്ച് ദിവസത്തിന് ശേഷം മെയ് 31 ന് സിദാൻ റയൽ മാഡ്രിഡ് മാനേജർ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിചു.
ജൂൺ 12 ന് റയൽ മാഡ്രിഡ് അവരുടെ പുതിയ മാനേജരായി സ്പാനിഷ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായ ഹൂലൻ ലോപെറ്റെഗുയിയെ തിരഞ്ഞെടുത്തു . 2018 ഫിഫ ലോകകപ്പിന് ശേഷം അദ്ദേഹം ഔദ്യോഗികമായി മാനേജരാകുമെന്ന് അറിയിച്ചിരുന്നു. എന്നിരുന്നാലും ടീമിനെ അറിയിക്കാതെ തന്നെ അദ്ദേഹം റയലുമായി ചർച്ചകൾ നടത്തിയെന്ന് പറഞ്ഞു ടൂർണമെന്റിന് ഒരു ദിവസം മുമ്പാണ് സ്പാനിഷ് ദേശീയ ടീം ലോപറ്റെഗുയിയെ പുറത്താക്കിയത് . [66] 2018 വേനൽക്കാലത്ത് ആക്രമണാത്മകമായി ക്ലബ് വീണ്ടും ടീമിനെ രൂപപ്പെടുത്താൻ തുടങ്ങി, ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസിന് 100 മില്യൺ ഡോളറിന് വിറ്റുത് അതിൽ ഒന്നായിരുന്നു . മോശം പ്രകടനത്തിനും ടീമിൽ നിന്നുള്ള തോൽവികൾക്കും ശേഷം ലോപറ്റെഗുയി പുറത്താക്കപ്പെടുകയും പകരം കാസ്റ്റില്ല പരിശീലകനായിരുന്ന സാന്റിയാഗോ സോളാരിയെ നിയമിക്കുകയും ചെയ്തു . 2018 ഡിസംബർ 22 ന് റയൽ മാഡ്രിഡ് 2018 ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ അൽ ഐനെ 4–1ന് പരാജയപ്പെടുത്തി. വിജയത്തോടെ റയൽ മാഡ്രിഡ് നാല് കിരീടങ്ങളുമായി ക്ലബ് ലോകകപ്പിലെ റെക്കോർഡ് ജേതാക്കളായി. ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ മുൻഗാമിയായി ഇന്റർകോണ്ടിനെന്റൽ കപ്പിനെ ഫിഫ അംഗീകരിച്ചതിനാൽ ഏഴ് തവണ ലോക ചാമ്പ്യന്മാരായി അവർ കണക്കാക്കപ്പെടുന്നു. 2019 മാർച്ച് 11 ന് റയൽ മാഡ്രിഡ് സിദാനെ വീണ്ടും ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. [67]
2020 ജനുവരി 12 ന് റയൽ മാഡ്രിഡ് അറ്റ്ലറ്റിക്കോ മാഡ്രിഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അവരുടെ പതിനൊന്നാമത്തെ സൂപ്പർകോപ ഡി എസ്പാന കിരീടം നേടി.
ആദ്യത്തെ ചിഹ്നത്തിൽ ക്ലബ്ബിന്റെ മൂന്ന് ഇനീഷ്യലുകളുടെ അലങ്കാര ഇന്റർലേസിംഗ് അടങ്ങിയ ലളിതമായ രൂപകൽപ്പനയായിരുന്നു ( മാഡ്രിഡ് ക്ലബ് ഡി ഫുട്ബോളിന്റെ "എംസിഎഫ്", വെള്ള ഷർട്ടിൽ കടും നീലനിറത്തിൽ ) .
ചിഹ്നത്തിലെ ആദ്യത്തെ മാറ്റം 1908-ലായിരുന്നു , അക്ഷരങ്ങൾ കൂടുതൽ കാര്യക്ഷമമായ ഒരു രൂപം സ്വീകരിച്ച് ഒരു വൃത്തത്തിനുള്ളിൽ പ്രത്യക്ഷപ്പെട്ടു. [23]
1920-ൽ പെഡ്രോ പ്രസിഡന്റ് സ്ഥാനത്തു വരുന്നത് വരെ ചിഹ്നത്തിന്റെ ക്രമീകരണത്തിൽ മാറ്റം സംഭവിച്ചില്ല. പെഡ്രോയുടെ കാലത്ത് , അൽഫോൻസോ പന്ത്രണ്ടാമൻ രാജാവ് ക്ലബിന് രാജകീയ പദവി നൽകി, അത് "റയൽ മാഡ്രിഡ്" എന്ന തലക്കെട്ടിന്റെ രൂപത്തിൽ വന്നു, അതായത് "രാജകീയം "എന്ന അർത്ഥത്തിൽ . [68] അങ്ങനെ, അൽഫോൻസോയുടെ കിരീടം ചിഹ്നത്തിലേക്ക് ചേർക്കുകയും ക്ലബ് സ്വയം റയൽ മാഡ്രിഡ് ക്ലബ് ദെ ഫുട്ബോൾ എന്ന പേരിൽ രൂപപ്പെടുത്തുകയും ചെയ്തു .
1931 ൽ രാജവാഴ്ച പിരിച്ചുവിട്ടതോടെ എല്ലാ രാജകീയ ചിഹ്നങ്ങളും (ചിഹ്നത്തിലെ കിരീടവും റയലിന്റെ തലക്കെട്ടും) ഇല്ലാതാക്കി. കിരീടത്തിന് പകരം റീജിയൻ ഓഫ് കാസ്റ്റിലിന്റെ ഇരുണ്ട മൾബറി ബാൻഡ് ഉപയോഗിച്ചു. [21]
1941 ൽ, ആഭ്യന്തരയുദ്ധം അവസാനിച്ച് രണ്ട് വർഷത്തിന് ശേഷം, ചിഹ്നത്തിന്റെ "രാജകീയ കിരീടം " പുനസ്ഥാപിച്ചു, കാസ്റ്റിലിന്റെ മൾബറി വരയും നിലനിർത്തി. [22] കൂടാതെ, ചിഹ്നം മുഴുവനും നിറമാക്കി, സ്വർണ്ണം ഏറ്റവും പ്രമുഖമായിരുന്നു, ക്ലബ്ബിനെ വീണ്ടും റയൽ മാഡ്രിഡ് ക്ലബ് ദെ ഫുട്ബോൾ എന്ന് വിളിച്ചു. [23] 21-ാം നൂറ്റാണ്ടിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും അതിന്റെ ചിഹ്നം കൂടുതൽ മാനദണ്ഡമാക്കാനും 2001-ൽ ക്ലബ് ആഗ്രഹിച്ചപ്പോഴാണ് ചിഹ്നത്തിൽ ഏറ്റവും പുതിയ മാറ്റം വരുത്തിയത്. മൾബറി സ്ട്രൈപ്പ് കൂടുതൽ നീല നിറത്തിലുള്ള നിഴലിലേക്ക് മാറ്റുക എന്നതായിരുന്നു പരിഷ്‌ക്കരണങ്ങളിലൊന്ന്.
ക്ലബ്ബിന്റെ ചരിത്രത്തിലുടനീളം റയൽ മാഡ്രിഡ് ആതിഥേയ മത്സരങ്ങൾ വെളുത്ത ഷർട്ട് നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഒരു സീസണിൽ ഷർട്ടും ഷോർട്ട്സും വെളുത്തതായിരുന്നില്ല. 1925 ൽ എസ്കോബലും ക്വസഡയും ഏറ്റെടുത്ത ഒരു സംരംഭമായിരുന്നു ഇത്;ഇരുവരും ഇംഗ്ലണ്ടിലൂടെ സഞ്ചരിക്കുകയായിരുന്നപ്പോൾ ലണ്ടൻ ആസ്ഥാനമായുള്ള ടീം കൊരിന്ത്യൻ എഫ്‌സി ധരിച്ച കിറ്റ് ശ്രദ്ധയിൽപ്പെട്ടു . ചാരുതയ്ക്കും കായികക്ഷമതയ്ക്കും പേരുകേട്ട അക്കാലത്തെ ഏറ്റവും പ്രശസ്തമായ ടീമുകളിലൊന്നാണ് ഈ ക്ലബ്ബ് . ഇംഗ്ലീഷ് ടീമിനെ ആവർത്തിക്കാനുള്ള ശ്രമത്തിൽ റയൽ മാഡ്രിഡ് കറുത്ത ഷോർട്ട്സ് ധരിക്കുമെന്ന് തീരുമാനിച്ചു, എന്നാൽ ഈ സംരംഭം ഒരു വർഷം മാത്രം നീണ്ടുനിന്നു. ബാഴ്‌സലോണക്കെതിരെ മാഡ്രിഡിൽ 1–5 തോൽവിയും കാറ്റലോണിയയിൽ 2–0 തോൽവിയുമായി കപ്പിൽ നിന്ന് പുറത്തായതിന് ശേഷം പ്രസിഡന്റ് പാരാഗെസ് ഒരു വൈറ്റ് കിറ്റിലേക്ക് മടങ്ങാൻ തീരുമാനിച്ചു, മറ്റ് കിറ്റ് മോശം ഭാഗ്യം കൊണ്ടുവന്നുവെന്ന് അവകാശപ്പെട്ടു. [69] 1940 കളുടെ തുടക്കത്തിൽ, മാനേജർ കുപ്പായത്തിലേക്ക് ബട്ടണുകളും ഇടത് മുലയിലെ ക്ലബ്ബിന്റെ ചിഹ്നവും ചേർത്ത് വീണ്ടും കിറ്റ് മാറ്റി, അത് അന്നുമുതൽ തുടരുന്നു. 1947 നവംബർ 23 ന് മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ അറ്റ്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ റയൽ മാഡ്രിഡ് അക്കമിട്ട ഷർട്ടുകൾ ധരിച്ച ആദ്യത്തെ സ്പാനിഷ് ടീമായി. [22] യുഗത്തിലെ പ്രബലമായ റയൽ മാഡ്രിഡിനെ അനുകരിക്കാനായി ഇംഗ്ലീഷ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡ് 1960 കളിൽ അവരുടെ വെള്ള ഷർട്ട് സ്ഥിരമായി സ്വിച്ച് ചെയ്തു.
റയലിന്റെ പരമ്പരാഗത എവേ നിറങ്ങൾ എല്ലാം നീല അല്ലെങ്കിൽ പർപ്പിൾ ആണ്. റെപ്ലിക്കാ കിറ്റ് മാർക്കറ്റിന്റെ വരവിന് ശേഷം, ചുവപ്പ്, പച്ച, ഓറഞ്ച്, കറുപ്പ് എന്നിവ ഉൾപ്പെടെ നിരവധി വർണ്ണ ഡിസൈനുകളും ക്ലബ് പുറത്തിറക്കി. ക്ലബ്ബിന്റെ കിറ്റ് നിർമ്മിക്കുന്നത് അഡിഡാസാണ്, ഇതിന്റെ കരാർ 1998 മുതൽ നീളുന്നു. [70] [71] റയൽ മാഡ്രിഡിന്റെ ആദ്യ ഷർട്ട് സ്പോൺസറായ സാനുസി 1982–83, 1983–84, 1984–85 സീസണുകൾക്ക് സ്‌പോൺസർഷിപ്പ് നടത്തി . [72] [73] 2001 ൽ, റയൽ മാഡ്രിഡ് ടെക്കയുമായുള്ള കരാർ അവസാനിപ്പിക്കുകയും ഒരു സീസണിൽ ക്ലബ്ബിന്റെ വെബ്‌സൈറ്റ് പ്രോത്സാഹിപ്പിക്കുന്നതിന് റിയൽമാഡ്രിഡ്.കോം ലോഗോ ഉപയോഗിക്കുകയും ചെയ്തു. തുടർന്ന്, 2002 ൽ സീമെൻസ് മൊബൈലുമായി ഒരു കരാർ ഒപ്പിട്ടു, 2006 ൽ ക്ലബ്ബിന്റെ കുപ്പായത്തിൽ ബെൻക്യു സീമെൻസ് ലോഗോ പ്രത്യക്ഷപ്പെട്ടു. [74] 2007 മുതൽ 2013 വരെ റയൽ മാഡ്രിഡിന്റെ ഷർട്ട് സ്പോൺസർ ബെൻക്യു സീമെൻസിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് bwin.com ആയിരുന്നു. [75] [76] ഫ്ലൈ എമിറേറ്റ്സ് 2013 ൽ അവരുടെ ഷർട്ട് സ്പോൺസറായി. 2017 ൽ ക്ലബ്ബ് വിമാനവുമായുള്ള സ്പോൺസർഷിപ്പ് പുതുക്കി, പ്രതിവർഷം 70 ദശലക്ഷം യൂറോ വിലമതിക്കുന്ന 2022 വരെ നീളുന്ന കരാർ ഒപ്പിട്ടു. 2015 ൽ അഡിഡാസുമായി മൊത്തം 850 ദശലക്ഷം യൂറോ (ഒരു ബില്യൺ ഡോളർ) വിലമതിക്കുന്ന 10 വർഷത്തെ കരാർ ഒപ്പിട്ടു, ഒരു സീസണിൽ 59 ദശലക്ഷം യൂറോ (64 ദശലക്ഷം ഡോളർ) സമ്പാദിച്ചു. [77]
കാലയളവ് | കിറ്റ് നിർമ്മാതാവ് | ഷർട്ട് സ്പോൺസർ |
---|---|---|
1980–1982 | അഡിഡാസ് | - |
1982–1985 | സാനുസി | |
1985-1989 | ഹമ്മൽ | പർമലത്ത് |
1989–1991 | റെനി പിക്കോട്ട് | |
1991-1992 | ഒറ്റാസ | |
1992-1994 | ടെക്ക | |
1994–1998 | കെൽമെ | |
1998–2001 | അഡിഡാസ് | |
2001–2002 | Realmadrid.com [78] | |
2002–2005 | സീമെൻസ് മൊബൈൽ | |
2005-2006 | സീമെൻസ് | |
2006-2007 | ബെൻക്യു-സീമെൻസ് | |
2007–2013 | bwin | |
2013– | എമിറേറ്റ്സ് |
കുറിപ്പ്: ടീമിന്റെ ഓൺ-പിച്ച് പ്രകടനത്തെ ആശ്രയിച്ച് ഏത് സമയത്തും ആദ്യകാല കരാർ അവസാനിപ്പിക്കൽ ക്ലോസുകൾ സജീവമാക്കുന്നു.
![]() | |
Field size | 107 മീ × 72 മീ (351 അടി × 236 അടി)[79] |
---|---|
Construction | |
Broke ground | 27 October 1944 |
Opened | 14 December 1947 |
Architect | Manuel Muñoz Monasterio, Luis Alemany Soler, Antonio Lamela |
നിരവധി മൈതാനങ്ങളിൽ ആതിഥേയ മത്സരങ്ങൾ കളിച്ച ശേഷം 1912 ന് ക്യാമ്പോ ദെ ഒ ഡോണൽ മൈതാനത്തേക്ക് ക്ലബ്ബ് മാറി .തുടർന്ന് 11 വർഷം മാഡ്രിഡ് ഫുട്ബാൾ ക്ലബ്ബിന്റെ ആതിഥേയ മൈതാനം അവിടെയായിരുന്നു .[18] അതിനുശേഷം ഒരു വർഷത്തേക്ക് 8000 കാണികളെ ഉൾക്കൊള്ളുന്ന ക്യാമ്പോ ദെ സിയൂദാദ് ലിനെയാൽ മൈതാനത്തേക്ക് മാറി .അതിനു ശേഷം റയൽ മാഡ്രിഡ് ചാമാർട്ടിൻ സ്റ്റേഡിയത്തിലേക്ക് തങ്ങളുടെ ആതിഥേയ മത്സരങ്ങൾ മാറ്റി . 1923 ന് ന്യുകാസ്റ്റൽ യുണൈറ്റഡിനെതിരെയുള്ള മത്സരത്തോടെ ഉദ്ഘാടനം ചെയ്ത ഈ സ്റ്റേഡിയത്തിന് 22500 കാണികളെ ഉൾകൊള്ളിക്കാവുന്ന ശേഷിയുണ്ടായിരുന്നു[80] .ഈ സ്റ്റേഡിയത്തിൽ വച്ചാണ് റയൽ മാഡ്രിഡ് തങ്ങളുടെ ആദ്യ സ്പാനിഷ് ലീഗ് കിരീടം നേടിയത് .[20]
ചില വിജയങ്ങൾക്ക് ശേഷം ക്ലബ്ബിന്റെ സ്വപ്നങ്ങൾക്ക് ചാമാർട്ടിൻ സ്റ്റേഡിയം പോരാ എന്ന അഭിപ്രായത്തിൽ 1943 ൽ ക്ലബ്ബിന്റെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ സാന്തിയാഗോ ബെർണാബ്യു പുതിയ സ്റ്റേഡിയം നിർമിക്കാൻ ആരംഭിക്കുകയും 1947 ഡിസംബർ 14 ന് ഉദ്ഘാടനവും നടത്തി . ഇതാണ് ഇന്നറിയപ്പെടുന്ന സാന്തിയാഗോ ബെർണബ്യു സ്റ്റേഡിയം . [22][81] സ്റ്റേഡിയത്തിന് ഈ പേര് ലഭിക്കുന്നത് 1955ലാണ് .[24]
1953 ലെ വിപുലീകരണത്തിനുശേഷം സ്റ്റേഡിയത്തിന്റെ ശേഷി 120,000 ആയി. [82] അതിനുശേഷം, ആധുനികവൽക്കരണങ്ങൾ കാരണം നിരവധി കുറവുകൾ ഉണ്ടായിട്ടുണ്ട് . നിലവിൽ 81,044 കാണികളെ ഉൾകൊള്ളാനുള്ള ശേഷിയാണ് സ്റേഡിയത്തിനുള്ളത് . പിൻവലിക്കാവുന്ന മേൽക്കൂര ചേർക്കുന്നതിനുള്ള പദ്ധതി ക്ലബ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്. [81]
1964 ലെ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനൽ, 1982 ഫിഫ ലോകകപ്പ് ഫൈനൽ, 1957, 1969, 1980 യൂറോപ്യൻ കപ്പ് ഫൈനലുകൾ, 2010 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്നിവ ബെർണബ്യൂ ആതിഥേയത്വം വഹിച്ചു. സ്റ്റേഡിയത്തിന് സ്വന്തമായി മാഡ്രിഡ് മെട്രോ സ്റ്റേഷൻ ഉണ്ട് 10 ലൈനിനൊപ്പം സാന്റിയാഗോ ബെർണബ്യൂ എന്നാണ് സ്റ്റേഷന്റെ പേര്. [83] 2007 നവംബർ 14 ന് യുവേഫ ബെർണബുവിനെ എലൈറ്റ് ഫുട്ബോൾ സ്റ്റേഡിയത്തിലേക്ക് ഉയർത്തി. [84]
2006 മെയ് 9 ന് റയൽ സാധാരണയായി പരിശീലനം നടത്തുന്ന റയൽ മാഡ്രിഡ് സിറ്റിയിൽ ആൽഫ്രെഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. . ഈ വേദി ഇപ്പോൾ വാൽഡെബാസിലെ മാഡ്രിഡിന് പുറത്ത് സ്ഥിതിചെയ്യുന്ന ക്ലബിന്റെ പരിശീലന കേന്ദ്രമായ സിയാഡ് റിയൽ മാഡ്രിഡിന്റെ ഭാഗമാണ്. 5,000 പേർ താമസിക്കുന്ന സ്റ്റേഡിയത്തിൽ റയൽ മാഡ്രിഡ് കാസ്റ്റില്ലയുടെ ഹോം ഗ്രൗണ്ടാണ്. മുൻ റിയൽ ഇതിഹാസം ആൽഫ്രെഡോ ഡി സ്റ്റെഫാനോയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. [85]
റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്ത താരമാണ് റൗൾ . 1994 മുതൽ 2010 വരെ മൊത്തം 741 മത്സരങ്ങളിൽ അദ്ദേഹം റയലിനായി ബൂട്ടണിഞ്ഞു . 725 മത്സരങ്ങളുമായി ഐകർ കാസിയസ് ആണ് രണ്ടാം സ്ഥാനത്തുള്ളത് . ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച റയൽ ഗോൾ കീപ്പറും ഇദ്ദേഹം ആണ് . [86]
ക്രിസ്റ്റ്യാനോ റൊണാൾഡോ 450 ഗോളുകളുമായി റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ്. [87] [88] മറ്റ് ആറ് കളിക്കാർ റയലിനായി 200 ഗോളുകൾ നേടിയിട്ടുണ്ട്: ആൽഫ്രെഡോ ഡി സ്റ്റെഫാനോ (1953-64), സാന്റിലാന (1971–88), ഫെറൻക് പുസ്കസ് (1958–66), ഹ്യൂഗോ സാഞ്ചസ് (1985–92), കരീം ബെൻസെമ (2009- ), റൗൾ (1994–2010).
ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുണ്ട് (2014–15ൽ 48ഗോളുകൾ ), ലാ ലിഗ ചരിത്രത്തിൽ 311 ഗോളുകളുമായി റയലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ കൂടിയാണ് ക്രിസ്റ്റ്യാനോ .2005 ൽ റൗൾ മറികടക്കുന്നതുവരെ ഡി സ്റ്റെഫാനോയുടെ 58 ൽ ഗോളുകൾ യൂറോപ്യൻ കപ്പിലെ എക്കാലത്തെയും ഉയർന്ന നിരക്കായിരുന്നു , ഇപ്പോൾ 105 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ കൈവശമാണ് ഈ റെക്കോഡും . ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ (12 സെക്കൻഡ്) 2003 ഡിസംബർ 3 ന് അറ്റ്ലെറ്റിക്കോ മാഡ്രിഡിനെതിരായ ലീഗ് മത്സരത്തിനിടെ ബ്രസീലിയൻ റൊണാൾഡോ നേടി.
ഔദ്യോദികമായി റയൽ മാഡ്രിഡിന്റെ ആതിഥേയ മത്സരത്തിന്റെ ഏറ്റവും കൂടിയ ഹാജർ 83,329 ആണ് . 2006 ലെ ഒരു കോപ്പ ഡെൽറേ മത്സരത്തിലായിരുന്നു ഇത് . എന്നാൽ ഇന്ന് സാന്തിയാഗോ ബെർണാബ്യുവിന്റെ പരമാവധി ഉൾക്കൊള്ളാവുന്ന കാണികളുടെ എണ്ണം 81,044 ആണ് .[89] . 121 മത്സരത്തോടെ (17 February 1957 to 7 March 1965), ലീഗിൽ ഹോം മത്സത്തിൽ അപരാചിതരായി മുന്നേറിയ റെക്കോർഡ് റയലിന്റെ കൈവശമാണുള്ളത് .[90]
യൂറോപ്യൻ കപ്പ് / യുവേഫ ചാമ്പ്യൻസ് ലീഗ് ഏറ്റവും കൂടുതൽ നേടിയതിന്റെയും(13) [91] ഏറ്റവും കൂടുതൽ സെമി ഫൈനൽ മത്സരങ്ങൾ (28) കളിച്ചത്തിന്റെയും റെക്കോഡ് ക്ലബ്ബിന്റെ പേരിലാണ് . .1955–56 മുതൽ 1969–70 വരെ യൂറോപ്യൻ കപ്പിൽ (ചാമ്പ്യൻസ് ലീഗ് ആകുന്നതിന് മുമ്പ്) തുടർച്ചയായി പങ്കെടുത്തതി ന്റെയും റെക്കോഡ് ക്ലബ്ബിന്റെ പേരിലാണ്(15). [92] ക്ലബ്ബിന്റെ ഓൺ-ഫീൽഡ് റെക്കോർഡുകളിൽ 2014–15 സീസണിലെ എല്ലാ മത്സരങ്ങളിലും 22 ഗെയിമുകൾ വിജയിച്ചു, ഒരു സ്പാനിഷ് റെക്കോർഡും ലോകമെമ്പാടുമുള്ള നാലാമത്തേതും. [93] . 2017 സെപ്റ്റംബറിൽ, ബ്രസീലിയൻ ക്ലബ് സാന്റോസിന്റെ തുടർച്ചയായ 73 ഗെയിമിൽ ഗോൾ നേടിയ റെക്കോഡിനൊപ്പം റയൽ മാഡ്രിഡ് എത്തി.
റാങ്ക് | ടീം | പോയിന്റുകൾ |
---|---|---|
1 | റിയൽ മാഡ്രിഡ് | 134.000 |
2 | ബാഴ്സലോണ | 124.000 |
3 | ബയേൺ മ്യൂണിക് | 123.000 |
4 | അറ്റ്ലാറ്റിക്കോ മാഡ്രിഡ് | 123.000 |
5 | യുവന്റസ് | 115.000 |
ആതിഥേയ മത്സരങ്ങളിൽ സ്റ്റേഡിയത്തിന്റെ ഭൂരിപക്ഷവും സീസൺ ടിക്കറ്റ് ഉടമകൾ നിറഞ്ഞതായിരിക്കും . സീസൺ ടിക്കറ്റുകളുടെ എണ്ണം 65000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട് . സീസൺ ടിക്കറ്റ് ഉടമയാകാൻ ക്ലബ്ബ് അംഗം ആകേണ്ടതുണ്ട് . ക്ലബ്ബ് അംഗങ്ങൾക്ക് പുറമെ ലോകമെമ്പാടുമായി 1800 ഓളം ഔദ്യോദിക ആരാധക കൂട്ടങ്ങളും റയലിനുണ്ട് . ഫേസ്ബുക്കിൽ 100 മില്യൺ ആദരാധകർ ഉണ്ടായ ആദ്യ കായിക ടീമാണ് റയൽ .
ദേശീയ ടൂർണമെന്റിൽ രണ്ട് ശക്തരായ ക്ലബ്ബുകൾ ഏറ്റുമുട്ടുമ്പോൾ അവർ ബദ്ധവൈരികളായി മാറുന്നത് സ്വാഭാവികമാണ്. ലാ ലിഗയിലെ പ്രമുഖ ടീമുകളാണ് റയൽ മാഡ്രിഡും എഫ്.സി. ബാഴ്സലോണയും. ഇവർ തമ്മിൽ നടക്കുന്ന ഫുട്ബോൾ മത്സരം എൽ ക്ലാസിക്കോ എന്നറിയപ്പെടുന്നു. രണ്ട് ഫുട്ബോൾ ക്ലബ്ബുകൾ എന്നിതലുപരി ബാഴ്സയും റയലും സ്പെയിനിലെ രണ്ട് ശത്രു മേഖലകളുടെ പ്രതിനിധികൾ കൂടിയാണ്. ബാഴ്സ കാറ്റലോണിയയെ പ്രതിനിധീകരിക്കുമ്പോൾ റയൽ കാസിലിയയിൽ നിന്നാണ് വരുന്നത്. ഇവർ രണ്ട് നഗരങ്ങളുടെ പ്രതിനിധികൾ കൂടിയാണ്. ബാഴ്സലോണയുടേയും മാഡ്രിഡിന്റേയും. സാംസ്കാരിമായും രാഷ്ട്രീയപരമായും വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന മേഖലകളാണ് കാറ്റലോണിയയും കാസിലിയയും. സ്പാനിഷ് ആഭ്യന്തരയുദ്ധങ്ങളിൽ പ്രതിഫലിച്ചിരുന്നത് കറ്റാലൻമാരും കാസിലിയന്മാരും തമ്മിലുള്ള ശത്രുതയായിരുന്നു.[95]
ക്ലബ്ബിന്റെ ഏറ്റവും അടുത്ത അയൽക്കാരാണ് അറ്റ്ലാറ്റിക്കോ മാഡ്രിഡ് . 1903 ൽ മൂന്ന് ബാസ്‌ക് വിദ്യാർത്ഥികളാണ് അറ്റ്ലാറ്റിക്കോ സ്ഥാപിച്ചതെങ്കിലും 1904 ൽ മാഡ്രിഡ് എഫ്‌സിയിലെ വിമത അംഗങ്ങൾ അതിൽ ചേർന്നു. അറ്റ്ലാറ്റിക്കോയെ സ്പാനിഷ് വ്യോമസേനയുടെ ഫുട്ബോൾ ടീമുമായി ലയിപ്പിച്ചതിനുശേഷം പിരിമുറുക്കം കൂടുതൽ വർദ്ധിച്ചു (അങ്ങനെ അറ്റ്ലറ്റിക്കോ അവിയാസിയൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു), 1929 ഫെബ്രുവരി 21 ന് മുൻ ചാമർട്ടീനിൽ നടന്ന ആദ്യ ലീഗ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം മത്സരത്തിൽ അവർ ആദ്യമായി കണ്ടുമുട്ടി. പുതിയ ടൂർണമെന്റിന്റെ ആദ്യ ഔദ്യോഗിക ഡെർബിയായിരുന്നു ഇത്, റയൽ 2–1ന് വിജയിച്ചു. [20]
1959 ൽ യൂറോപ്യൻ കപ്പിനിടെ രണ്ട് ക്ലബ്ബുകളും സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ഈ മത്സരം ആദ്യമായി അന്താരാഷ്ട്ര ശ്രദ്ധ നേടി. ബെർണബുവിൽ റയൽ ആദ്യ പാദം 2–1ന് നേടിയപ്പോൾ അറ്റ്ലാറ്റിക്കോ മെട്രോപൊളിറ്റാനോയിൽ 1–0ന് വിജയിച്ചു. സമനില ഒരു റീപ്ലേയിലേക്ക് പോയി, റയൽ 2–1ന് വിജയിച്ചു. എന്നിരുന്നാലും, മുൻ റയൽ മാഡ്രിഡ് പരിശീലകൻ ജോസ് വില്ലലോംഗയുടെ നേതൃത്വത്തിൽ 1960 ലും 1961 ലും നടന്ന രണ്ട് കോപ ഡെൽ ജനറൽ സിസിമോ ഫൈനലുകളിൽ നഗര എതിരാളികളെ പരാജയപ്പെടുത്തി അറ്റ്ലാറ്റിക്കോ പകരം വീട്ടി . [96]
1961 നും 1989 നും ഇടയിൽ, റിയൽ ലാ ലിഗയിൽ ആധിപത്യം പുലർത്തിയപ്പോൾ, അറ്റ്ലെറ്റിക്കോ മാത്രമാണ് ഇതിന് ഗുരുതരമായ വെല്ലുവിളി ഉയർത്തിയത് , 1966, 1970, 1973, 1977 വർഷങ്ങളിൽ അവർ ലീഗ് കിരീടങ്ങൾ നേടി. 1965 ൽ എട്ട് വർഷത്തിനിടെ ബെർണബുവിൽ റയലിനെ തോൽപ്പിച്ച ആദ്യ ടീമായി അറ്റ്ലാറ്റിക്കോ മാറി. അടുത്ത കാലത്തായി അറ്റ്ലാറ്റിക്കോയ്‌ക്കെതിരായ റയൽ മാഡ്രിഡിന്റെ റെക്കോർഡ് വളരെ അനുകൂലമാണ്. [97] വിസെൻറ് കാൽഡെറോൺ സ്റ്റേഡിയത്തിൽ അറ്റ്ലെറ്റിക്കോയിൽ 0-4 ന് വിജയിച്ചതിന് ശേഷം 2002-03 സീസണിൽ റയൽ ലാ ലിഗ കിരീടം നേടി. 1999 ന് ശേഷം നഗര എതിരാളികളോട് അറ്റ്ലാറ്റിക്കോ ആദ്യ വിജയം നേടിയത് 2013 മെയ് മാസത്തിൽ കോപ ഡെൽ റേ യിലാണ് . 2013-14 ൽ, റയലും അറ്റ്ലാറ്റിക്കോയും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിസ്റ്റുകളായിരുന്നു, ഒരേ നഗരത്തിൽ നിന്ന് രണ്ട് ക്ലബ്ബുകൾക്ക് ആതിഥേയത്വം വഹിച്ച ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലായിരുന്നു അത് . അധികസമയത്ത് റയൽ മാഡ്രിഡ് 4–1ന് വിജയിച്ചു. [98] 2015 ഫെബ്രുവരി 7 ന്, വിസെൻറ് കാൽഡെറോണിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് റയൽ തോറ്റു 14 വർഷത്തിനിടെയുള്ള റയലിന്റെ ആദ്യ തോൽവി ആയിരുന്നു അത്. [99] 2016 മെയ് 28 ന് മിലാനിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലും അറ്റ്ലാറ്റിക്കോയും വീണ്ടും കണ്ടുമുട്ടി, പെനാൽറ്റി ഷൂട്ടൗട്ടിന് ശേഷം റയലിന് ജയം. [100]
റയൽ മാഡ്രിഡും അത്‌ലറ്റിക് ബിൽബാവോയും തമ്മിൽ ചെറിയൊരു വൈരാഗ്യം നിലനിൽക്കുന്നു. ഇതിനെ എൽ വിയോ ക്ളാസിക്കോ (പഴയ ക്ലാസിക്) എന്ന് വിളിക്കുന്നു, ഇരു ക്ലബ്ബുകളും 20-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ പ്രബലമായിരുന്നു, 1903 ൽ ആദ്യത്തേത് ഉൾപ്പെടെ ഒമ്പത് കോപ ഡെൽ റേ ഫൈനലുകളിൽ കണ്ടുമുട്ടി . .ബാസ്‌ക് മേഖലയിലെ ഏറ്റവും വലിയ ക്ലബ്ബാണ് ബിൽബാവോ . [101] [102] അത് കൊണ്ട് തന്നെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം കാരണം മത്സരങ്ങൾ വളരെ ശക്തമായി തുടരുന്നു, ബാഴ്സലോണ / കാറ്റലോണിയ എതിരാളികളുടെ രാഷ്ട്രീയ വശങ്ങളുമായി ചില സാമ്യതകളും ഇവർക്കുണ്ട് .
യുവേഫ ചാമ്പ്യൻസ് ലീഗ് / യൂറോപ്യൻ കപ്പ് ടൂർണമെന്റുകളിലെ ഏറ്റവും വിജയകരമായ രണ്ട് ക്ലബ്ബുകളാണ് റയൽ മാഡ്രിഡും ജർമ്മനിയുടെ ബയേൺ മ്യൂണിക്കും, റയൽ പതിമൂന്ന് തവണയും ബയേൺ അഞ്ച് തവണയും വിജയിച്ചു. [103] [104] ചാമ്പ്യൻസ് ലീഗ് / യൂറോപ്യൻ കപ്പിൽ 26 മത്സരങ്ങളുമായി പരസ്പരം ഏറ്റവുമധികം കളിച്ച മത്സരമാണ് റയൽ മാഡ്രിഡ് vs ബയേൺ (മാഡ്രിഡിന് 12 വിജയങ്ങൾ, ബയേണിന് 11 വിജയങ്ങൾ), [105] റയൽ മാഡ്രിഡ് അനുകൂലികൾ പലപ്പോഴും ബയേണിനെ " ബെസ്റ്റിയ നെഗ്ര " ("ബ്ലാക്ക് ബീസ്റ്റ്") എന്നാണ് വിളിക്കുന്നത്.
2010 കളിൽ, ഇരു ടീമുകളും 2011-12 ലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഏറ്റുമുട്ടി, ഇത് 3-3 ന് സമാപിച്ചു (അധിക സമയത്തിനുശേഷം പെനാൽറ്റികളിൽ ബയേൺ 3–1ന് വിജയിച്ചു, പക്ഷേ സ്വന്തം സ്റ്റേഡിയത്തിൽ ഫൈനലിൽ പരാജയപ്പെട്ടു), തുടർന്ന് 2013-14 പതിപ്പിലെ അതേ ഘട്ടത്തിൽ റയൽ മാഡ്രിഡ് 5-0 ന് വിജയിച്ചു. [106] 2016–17 ക്വാർട്ടർ ഫൈനലിലും അവർ ഒന്നിച്ചു. റയൽ മാഡ്രിഡ് മൊത്തം 6–3ന് വിജയിക്കുകയും പിന്നീട് ട്രോഫി ഉയർത്തുകയും ചെയ്തു. [105] അടുത്ത വർഷം സെമി ഫൈനലിൽ അവർ കണ്ടുമുട്ടി, റയൽ മാഡ്രിഡ് വീണ്ടും 4–3 . [107]
21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അർജെൻ റോബെൻ, സാബി അലോൺസോ, ടോണി ക്രൂസ്, ജെയിംസ് റോഡ്രിഗസ് എന്നിവർ രണ്ട് ക്ലബ്ബുകൾക്കുമായി കളിക്കുന്ന കളിക്കാരിൽ ഉൾപ്പെടുന്നു.
യൂറോപ്യൻ കപ്പ് / ചാമ്പ്യൻസ് ലീഗിൽ പലപ്പോഴും കളിക്കുന്ന മറ്റൊരു മത്സരമാണ് റയൽ മാഡ്രിഡ് vs യുവന്റസ് . 21 മത്സരങ്ങളിൽ അവർ പരസ്പരം കളിക്കുകയും ഏകദേശം സമതുലിതമായ റെക്കോർഡുമുണ്ട് (യുവന്റസിന് 9 വിജയങ്ങൾ, റയൽ മാഡ്രിഡിന് 10 വിജയങ്ങൾ, 2 സമനിലകൾ) [108] [109] [110]
അവരുടെ ആദ്യ കൂടിക്കാഴ്ച 1961–62 യൂറോപ്യൻ കപ്പിലാണ്, പാരീസിൽ നടന്ന റീപ്ലേയിൽ റയൽ മാഡ്രിഡ് 3–1ന് വിജയിച്ചു. [109] 1995-96 ലെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ യുവന്റസ് 2–1 ന് വിജയിക്കുകയും ട്രോഫി ഉയർത്തുകയും ചെയ്തു. 1998 ആംസ്റ്റർഡാമിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് 1-0 ന് വിജയിച്ചു. [111] 2002-03 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇരു ക്ലബ്ബുകളും അതാത് 'സുവർണ്ണ കാലഘട്ട'ത്തിലായിരുന്നപ്പോൾ അവർ വീണ്ടും കണ്ടുമുട്ടി; യുവന്റസ് മൊത്തം 4–3ന് വിജയിച്ചു. അപ്പോഴേക്കും, 1998 ലെ ഫൈനലിൽ ബിയാൻകോനേരിക്ക് വേണ്ടി കളിച്ച സ്റ്റാർ മിഡ്ഫീൽഡർ സിനെഡിൻ സിഡാനെ 77 മില്യൺ ഡോളർ ഇടപാടിൽ ടൂറിനിൽ നിന്ന് മാഡ്രിഡിലേക്ക് മാറിയിരുന്നു.
2014–15 യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ മുൻ റയൽ മാഡ്രിഡ് താരം അൽവാരോ മൊറാറ്റ ഓരോ പാദത്തിലും ഒരു ഗോൾ നേടി യുവന്റസിനെ ഫൈനലിലെത്തിച്ചു, മൊത്തം 3–2ന് വിജയിച്ചു. [109] കാർഡിഫിൽ നടന്ന 2017 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് 4–1ന് ജയിച്ചു. [112] മത്സരത്തിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി, മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. [113]
ഏറ്റവും പുതിയ ചാമ്പ്യൻസ് ലീഗ് മീറ്റിംഗ് 2017–18 ക്വാർട്ടർ ഫൈനലിലായിരുന്നു, റയൽ മാഡ്രിഡ് മൊത്തം 4–3ന് വിജയിച്ചു; ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് മത്സരങ്ങളിൽ നിർണ്ണായക പെനാൽറ്റിയും അതിശയകരമായ ഓവർഹെഡ് കിക്കും ഉൾപ്പെടെ മൂന്ന് ഗോളുകൾ നേടി, ചാമ്പ്യൻസ് ലീഗ് മാഡ്രിഡുമായി നാലാം തവണയും വിജയിച്ചു, [114] ഏതാനും മാസങ്ങൾക്ക് ശേഷം 100 മില്യൺ യുറോക്ക് ക്രിസ്റ്റ്യാനോ യുവന്റസിലേക്ക് മാറി , ലൂയിസ് ഡെൽ സോൾ, മൈക്കൽ ലോഡ്രപ്പ്, റോബർട്ട് ജാർണി, ഫാബിയോ കന്നവാരോ, എമേഴ്‌സൺ എന്നിവരും രണ്ട് ക്ലബ്ബുകൾക്കും വേണ്ടി കളിച്ചു.
ഫ്ലോറന്റിനോ പെരെസിന്റെ ആദ്യ കാലത്തായിരുന്നു (2000–2006) റയൽ മാഡ്രിഡ് ലോകത്തിലെ ഏറ്റവും സമ്പന്നമായ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാകാനുള്ള ആഗ്രഹം ആരംഭിച്ചത് . ക്ലബ് അതിന്റെ പരിശീലന മൈതാനത്തിന്റെ ഒരു ഭാഗം 2001 ൽ മാഡ്രിഡ് നഗരത്തിന് വിട്ടുകൊടുത്തു, ബാക്കിയുള്ളവ നാല് കോർപ്പറേഷനുകൾക്ക് വിറ്റു( റെപ്സോൾ വൈപിഎഫ്, മുതുവ ഓട്ടോമോവിലാസ്റ്റിക്ക ഡി മാഡ്രിഡ്, സാസിർ വലെഹെർമോസോ, ഒഎച്ച്എൽ). വിൽപ്പന ക്ലബ്ബിന്റെ കടങ്ങളെ ഇല്ലാതാക്കി, ലോകത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരായ സിനദിൻ സിദാൻ, ലൂയിസ് ഫിഗോ, റൊണാൾഡോ, ഡേവിഡ് ബെക്കാം എന്നിവരെ വാങ്ങാൻ ഇത് വഴിയൊരുക്കി. നഗരം മുമ്പ് വികസനത്തിനുള്ള പരിശീലന മൈതാനങ്ങൾ പുനർനാമകരണം ചെയ്തിരുന്നു, ഇത് അവരുടെ മൂല്യം വർദ്ധിപ്പിക്കുകയും സൈറ്റ് വാങ്ങുകയും ചെയ്തു. [39] സ്വത്തിന് നഗരം അമിതമായി പണം നൽകിയിട്ടുണ്ടോയെന്നതിനെക്കുറിച്ച് യൂറോപ്യൻ കമ്മീഷൻ അന്വേഷണം ആരംഭിച്ചു.
ഓഫീസ് കെട്ടിടങ്ങൾക്കായ് പരിശീലന മൈതാനം വിറ്റതിലൂടെ റയൽ മാഡ്രിഡിന്റെ 270 മില്യൺ ഡോളറിന്റെ കടങ്ങൾ തീർന്നു, അഭൂതപൂർവമായ ചിലവ് വർധിപ്പിക്കാൻ ക്ലബ്ബിനെ പ്രാപ്തരാക്കി, ഇത് വലിയ പേരിലുള്ള കളിക്കാരെ ക്ലബിലേക്ക് കൊണ്ടുവന്നു. കൂടാതെ, വിൽപ്പനയിൽ നിന്നുള്ള ലാഭം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു അത്യാധുനിക പരിശീലന സമുച്ചയത്തിനായി ചെലവഴിച്ചു. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഏഷ്യയിൽ, ക്ലബ്ബിന്റെ ഉയർന്ന വിപണന സാധ്യതകൾ ചൂഷണം ചെയ്യുന്നതിൽ നിന്ന് പെരെസിന്റെ നയം സാമ്പത്തിക വിജയത്തിന് കാരണമായിട്ടുണ്ടെങ്കിലും, റയൽ മാഡ്രിഡ് ബ്രാൻഡ് വിപണനം ചെയ്യുന്നതിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും ടീമിന്റെ പ്രകടനത്തിൽ പര്യാപ്തമല്ലാതിരിക്കുകയും ചെയ്തതിന്റെ പേരിൽ ഇത് കൂടുതൽ വിമർശനങ്ങൾക്ക് വിധേയമായി. [115]
2007 സെപ്റ്റംബറോടെ റയൽ മാഡ്രിഡിനെ യൂറോപ്പിലെ ഏറ്റവും വിലയേറിയ ഫുട്ബോൾ ബ്രാൻഡായി ബിബിഡിഒ കണക്കാക്കി . 2008 ൽ, ഫുട്ബോളിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ക്ലബ്ബായി ഇത് തിരഞ്ഞെടുക്കപ്പെട്ടു ($ 1.285 ബില്യൺ), 1.333 ബില്യൺ ഡോളർ വിലമതിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു മുന്നിൽ . 2010 ൽ ലോകത്താകമാനം ഫുട്ബോളിൽ ഏറ്റവും കൂടുതൽ വിറ്റുവരവുള്ള ക്ലബ്ബായി റയൽ മാഡ്രിഡ് . 2009 സെപ്റ്റംബറിൽ റയൽ മാഡ്രിഡിന്റെ മാനേജ്മെന്റ് ,2013 ഓടെ സ്വന്തമായി ഒരു തീം പാർക്ക് തുറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. [116]
ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു പഠനത്തിൽ റയൽ മാഡ്രിഡ് "20 ഏറ്റവും പ്രധാനപ്പെട്ട ബ്രാൻഡ് നാമങ്ങളിൽ ഒന്നാണെന്നും അതിന്റെ എക്സിക്യൂട്ടീവുകളായ കളിക്കാർ അറിയപ്പെടുന്ന ഒരേയൊരു പേരാണെന്നും നിഗമനം ചെയ്തു. ക്ലബ്ബിന്റെ ലോകമെമ്പാടുമുള്ള പിന്തുണയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ചില അത്ഭുതകരമായ കണക്കുകൾ ഉണ്ട്. ലോകമെമ്പാടും 287 ദശലക്ഷം ആളുകൾ റയൽ മാഡ്രിഡിനെ പിന്തുടരുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. " [117] 2010 ൽ, ഫോബ്‌സ് റയൽ മാഡ്രിഡിന്റെ മൂല്യം 1.323 ബില്യൺ യുഎസ് ഡോളർ ആണെന്ന് വിലയിരുത്തി, 2008-09 സീസണിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം രണ്ടാം സ്ഥാനത്തെത്തി. അതേ കാലയളവിൽ റയൽ മാഡ്രിഡിന് 401 മില്യൺ യൂറോ വരുമാനമുണ്ടായതായി ഡെലോയിറ്റ് പറയുന്നു . [118]
ബാഴ്‌സലോണ, അത്‌ലറ്റിക് ബിൽബാവോ, ഒസാസുന എന്നിവയ്‌ക്കൊപ്പം റയൽ മാഡ്രിഡും രജിസ്റ്റർ ചെയ്ത അസോസിയേഷനായി സംഘടിപ്പിക്കപ്പെടുന്നു. ഇതിനർത്ഥം ക്ലബ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന പിന്തുണക്കാരാണ് (സോഷ്യോസ് )റയൽ മാഡ്രിഡിന്റെ ഉടമകൾ . ക്ലബ് പ്രസിഡന്റിന് സ്വന്തം പണം ക്ലബിലേക്ക് നിക്ഷേപിക്കാൻ കഴിയില്ല [119] മാത്രമല്ല ക്ലബ്ബ് സമ്പാദിക്കുന്ന തുക മാത്രമേ ചെലവഴിക്കാൻ കഴിയൂ, ഇത് പ്രധാനമായും ചരക്ക് വിൽപ്പന, ടെലിവിഷൻ അവകാശങ്ങൾ, ടിക്കറ്റ് വിൽപ്പന എന്നിവയിലൂടെയാണ്. ഒരു പരിമിത കമ്പനിയിൽ നിന്ന് വ്യത്യസ്തമായി, ക്ലബിൽ ഓഹരികൾ വാങ്ങാൻ കഴിയില്ല, പക്ഷേ അംഗത്വം മാത്രം എടുക്കാം . [120] റയൽ മാഡ്രിഡിലെ അംഗങ്ങൾ, സോഷ്യോസ് എന്ന് വിളിക്കപ്പെടുന്നു, ഇവർ ക്ലബ്ബിന്റെ പരമോന്നത ഭരണ സമിതിയായ പ്രതിനിധി സഭ രൂപീകരിക്കുന്നു. [121] 2010 ലെ കണക്കനുസരിച്ച് ക്ലബിന് 60,000 സോഷ്യോകളുണ്ട് . [122] 2009-10 സീസണിന്റെ അവസാനത്തിൽ, ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് പ്രസ്താവിച്ചത് റയൽ മാഡ്രിഡിന്റെ മൊത്തം കടം 244.6 ദശലക്ഷം യൂറോയാണെന്നാണ് , കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 82.1 ദശലക്ഷം യൂറോ കുറവാണത് . 2010–11 സീസണിന് ശേഷം 170 മില്യൺ ഡോളറിന്റെ കടമുണ്ടെന്ന് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. 2007 മുതൽ 2011 വരെ 190 മില്യൺ ഡോളറിന്റെ ലാഭമാണ് ക്ലബ് നേടിയത്. [123] [124]
2009-10 സീസണിൽ റയൽ മാഡ്രിഡ് ടിക്കറ്റ് വിൽപ്പനയിലൂടെ 150 മില്യൺ യൂറോ സമ്പാദിച്ചു, ഇത് ടോപ്പ്-ഫ്ലൈറ്റ് ഫുട്ബോളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. [123] ഒരു സീസണിൽ ഏറ്റവും കൂടുതൽ ഷർട്ട് വിൽപ്പന നടത്തിയത് ക്ലബ്ബാണ് റയൽ മാഡ്രിഡ് ഏകദേശം 1.5 ദശലക്ഷം. 2010–11 സീസണിൽ ക്ലബ്ബിന്റെ വേതന ബിൽ ആകെ 169 മില്യൺ യൂറോയായിരുന്നു, ഇത് ബാഴ്‌സലോണയ്ക്ക് പിന്നിൽ യൂറോപ്പിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണ്. എന്നിരുന്നാലും, ആകെ വേതനം മൊത്തം വിറ്റുവരവിന്റെ 43 ശതമാനം മാത്രമേ ഉണ്ടായിരുന്നൊള്ളു . ഇത് യൂറോപ്പിലെ ഏറ്റവും മികച്ച വേതന വിറ്റുവരവ് നിരക്കാണ് ( മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ എന്നിവ യഥാക്രമം 46 ശതമാനവും 50 ശതമാനവുമായിരുന്നു ). 2013 ൽ ഫോബ്‌സ് 3.3 ബില്യൺ ഡോളർ മൂല്യത്തോടെ ലോകത്തിലെ റ്റവും മ ൂല്യം കൂടിയ ക്ലബ്ബായി വിലയിരുത്തി 2018 ഇൽ ക്ലബ്ബിന്റെ മൂല്യം 4.1 ബില്യൺ ഡോളറായി കണക്കാക്കപ്പെട്ടു .
ഗോൾ എന്ന ഫുട്ബാൾ കേന്ദ്രീയ ചലച്ചിത്രത്തിന്റെ രണ്ടാം പതിപ്പിൽ റയൽ മാഡ്രിഡ് പ്രധാന ടീമായിരുന്നു . റയൽ മാഡ്രിഡ് താരങ്ങളായ കസിയസ് , സിദാൻ , ബെക്കാം , റൊണാൾഡോ , റോബർട്ടോ കാർലോസ് , സെർജിയോ റാമോസ് , റൗൾ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് .
റയൽ മാഡ്രിഡ് ടിവി എൻക്രിപ്റ്റ് ചെയ്ത ഒരു ഡിജിറ്റൽ ടെലിവിഷൻ ചാനലാണ്, ഇത് റയൽ മാഡ്രിഡ് പ്രവർത്തിപ്പിക്കുകയും ക്ലബിൽ സ്പെഷ്യലൈസ് ചെയ്യുകയും ചെയ്യുന്നു. ചാനൽ സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാണ്. റയൽ മാഡ്രിഡിന്റെ പരിശീലന കേന്ദ്രമായ വാൽഡെബാസിലെ (മാഡ്രിഡ്) സിയാഡ് റിയൽ മാഡ്രിഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
റയൽ മാഡ്രിഡ് ക്ലബ് അംഗങ്ങൾക്കും മാഡ്രിഡിസ്റ്റാസ് ഫാൻ ക്ലബ് കാർഡ് ഉടമകൾക്കുമായി ത്രൈമാസത്തിൽ പ്രസിദ്ധീകരിക്കുന്ന ഒരു മാസികയാണ് ഹാല മാഡ്രിഡ് . [125] "ഫോർവേഡ് മാഡ്രിഡ്" അല്ലെങ്കിൽ "ഗോ മാഡ്രിഡ്" എന്നർഥമുള്ള ഹാല മാഡ്രിഡ് എന്ന വാക്ക് ക്ലബ്ബിന്റെ ഔദ്യോദിക ഗാനത്തിന്റെ തലക്കെട്ടാണ്, ഇത് പലപ്പോഴും മാഡ്രിഡിസ്റ്റാസ് (ക്ലബ്ബിന്റെ ആരാധകർ) ആലപിക്കുന്നു. കഴിഞ്ഞ മാസത്തെ ക്ലബ്ബിന്റെ മത്സരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും റിസർവ്, യൂത്ത് ടീമുകളെക്കുറിച്ചുള്ള വിവരങ്ങളും മാസികയിൽ ഉൾപ്പെടുന്നു. പഴയതും നിലവിലുള്ളതുമായ കളിക്കാരുമായുള്ള അഭിമുഖങ്ങളും ക്ലബിന്റെ ചരിത്രപരമായ മത്സരങ്ങളും സവിശേഷതകളിൽ പലപ്പോഴും ഉൾപ്പെടുന്നു.
നിരവധി ഫുട്ബോൾ അധിഷ്ഠിത വീഡിയോ ഗെയിമുകളിൽ റയൽ മാഡ്രിഡ് പ്രത്യക്ഷപ്പെട്ടു ( ഫിഫ, പ്രോ എവലൂഷൻ സോക്കർ സീരീസ്). ഒരു റയൽ മാഡ്രിഡ് കളിക്കാരൻ രണ്ട് തലക്കെട്ടുകളുടെയും കവറിൽ ഏഴ് തവണ പ്രത്യക്ഷപ്പെട്ടു.
തരം | മത്സരം | ശീർഷകങ്ങൾ | ഋതുക്കൾ |
---|---|---|---|
പ്രാദേശികം | റീജിയണൽ ചാമ്പ്യൻഷിപ്പ് | 23 | 1902-1903, 1904-1905, 1905-1906, 1906-1907, 1907-1908, 1912-1913, 1915-1916, 1916-1917, 1917-1918, 1919-1920, 1921-1922, 1922-1923, 1923-1924, 1925-1926, 1926-1927, 1928-1929, 1929-1930, 1930-1931.1931-1932, 1932-1933, 1933-1934, 1934-1935, 1935-1936. |
ഫെഡറേഷൻ കപ്പ് | 3 | 1923, 1928, 1943. | |
ദേശീയം | ലാ ലിഗ [126] | 33 | 1931–32, 1932–33, 1953–54, 1954–55, 1956–57, 1957–58, 1960–61, 1961–62, 1962–63, 1963–64, 1964–65, 1966–67, 1967– 68, 1968–69, 1971–72, 1974–75, 1975–76, 1977–78, 1978–79, 1979–80, 1985–86, 1986–87, 1987–88, 1988–89, 1989–90, 1994–95, 1996–97, 2000–01, 2002–03, 2006–07, 2007–08, 2011–12, 2016–17 |
കോപ ഡെൽ റേ [127] | 19 | 1905, 1906, 1907, 1908, 1917, 1934, 1936, 1946, 1947, 1961–62, 1969–70, 1973–74, 1974–75, 1979–80, 1981–82, 1988–89, 1992–93, 2010–11, 2013–14 | |
സൂപ്പർകോപ്പ ഡി എസ്പാന [128] | 11 | 1988, 1989, 1990, 1993, 1997, 2001, 2003, 2008, 2012, 2017, 2019–20 | |
കോപ ഇവാ ഡുവാർട്ടെ | 1 | 1947 | |
കോപ ഡി ലാ ലിഗ | 1 | 1985 | |
ഭൂഖണ്ഡാന്തരം | യുവേഫ ചാമ്പ്യൻസ് ലീഗ് | 13 | 1955–56, 1956–57, 1957–58, 1958–59, 1959–60, 1965–66, 1997–98, 1999–2000, 2001–02, 2013–14, 2015–16, 2016–17, 2017– 18 |
യുവേഫ കപ്പ് [129] | 2 | 1984–85, 1985–86 | |
യുവേഫ സൂപ്പർ കപ്പ് | 4 | 2002, 2014, 2016, 2017 | |
അന്താരാഷ്ട്രം | ഇന്റർകോണ്ടിനെന്റൽ കപ്പ് [130] | 3 s | 1960, 1998, 2002 |
ഫിഫ ക്ലബ് ലോകകപ്പ് | 4 | 2014, 2016, 2017, 2018 |
ഔദ്യോദിക കിരീടങ്ങൾ | പ്രാദേശികം | ദേശീയം | യൂറോപ്യൻ | അന്താരാഷ്ട്രം | ആകെ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
പ്രമാണം:Coppa Intercontinentale.svg | ![]() | ||||||
റിയൽ മാഡ്രിഡ് സി.എഫ്. | 23 | 3 | 33 | 19 | 11 | 1 | 1 | 13 | 2 | 4 | 2 | 1 | 4 | 3 | 2 | 120 | ||
2020 ജനുവരി 12 ന് വിവരങ്ങൾ അപ്‌ഡേറ്റുചെയ്‌തു. | ||||||||||||||||||
യൂറോപ്യൻ യൂണിയൻ പൗരത്വം ഇല്ലാത്ത കളിക്കാർ മൂന്നെണ്ണം ആയി സ്പാനിഷ് ടീമുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. സ്ക്വാഡ് പട്ടികയിൽ ഓരോ കളിക്കാരന്റെയും പ്രധാന ദേശീയത മാത്രമേ ഉൾപ്പെടുന്നുള്ളൂ; ടീമിലെ നിരവധി യൂറോപ്യൻ ഇതര കളിക്കാർക്ക് ഒരു യൂറോപ്യൻ യൂണിയൻ രാജ്യവുമായി ഇരട്ട പൗരത്വം ഉണ്ട്. കൂടാതെ, കൊട്ടോനക് കരാറിൽ ഒപ്പുവെച്ച ആഫ്രിക്ക, കരീബിയൻ, പസഫിക് എന്നിവിടങ്ങളിലെ എസിപി രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരെ കോൾപാക് വിധി മൂലം യൂറോപ്യൻ യൂണിയനല്ലാത്ത ക്വാട്ടകൾക്കെതിരെ കണക്കാക്കില്ല.
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
സ്ഥാനം | സ്റ്റാഫ് |
---|---|
മുഖ്യ പരിശീലകൻ | സിനദിൻ സിദാൻ |
അസിസ്റ്റന്റ് കോച്ച് | ഡേവിഡ് ബെറ്റോണി ഹാമിദോ എംസെയ്ഡി |
ഫിറ്റ്നസ് കോച്ച് | ഗ്രിഗറി ഡ്യുപോണ്ട് |
ഗോൾകീപ്പിംഗ് കോച്ച് | റോബർട്ടോ വാസ്‌ക്വസ് |
ഫിറ്റ്നസ് കോച്ച് / സ്പോർട്സ് തെറാപ്പിസ്റ്റ് | ജാവിയർ മല്ലോ |
സ്പോർട്സ് തെറാപ്പിസ്റ്റ് | ഹോസ് കാർലോസ് ജി. പാരലസ് |
സ്ഥാനം | സ്റ്റാഫ് |
---|---|
പ്രസിഡന്റ് | ഫ്ലോറന്റിനോ പെരെസ് |
1st വൈസ് പ്രസിഡൻ്റ് | ഫെർണാണ്ടോ ഫെർണാണ്ടസ് തപിയാസ് |
2nd വൈസ് പ്രസിഡൻ്റ് | എഡ്വേർഡോ ഫെർണാണ്ടസ് ഡി ബ്ലാസ് |
2nd വൈസ് പ്രസിഡൻ്റ് | പെഡ്രോ ലോപ്പസ് ജിമെനെസ് |
ഓണറി പ്രസിഡന്റ് | ഫ്രാൻസിസ്കോ ജെന്റോ |
ബോർഡ് സെക്രട്ടറി | എൻറിക് സാഞ്ചസ് ഗോൺസാലസ് |
അംഗങ്ങൾ | ഏഞ്ചൽ ലൂയിസ് ഹെറസ് അഗവാഡോ
സാന്റിയാഗോ അഗവാഡി ഗാർസിയ ജെറാനിമോ ഫാരെ മുൻചരസ് എൻറിക് പെരെസ് റോഡ്രിഗസ് മാനുവൽ സെറീസോ വെലാസ്ക്വസ് ഹോസ് സാഞ്ചസ് ബെർണൽ ഗുമെർസിൻഡോ സാന്തമാരിയ ഗിൽ റോണ്ട ഓർട്ടിസ് ഹോസ് മാനുവൽ ഒറ്റെറോ ലാസ്ട്രെ നിക്കോളാസ് മാർട്ടിൻ-സാൻസ് ഗാർസിയ കാറ്റലീന മിനാരോ ബ്രൂഗരോളാസ് |
Seamless Wikipedia browsing. On steroids.