കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ From Wikipedia, the free encyclopedia
കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ .(日本 നിഹോൺ അഥവാ നിപ്പോൺ? , ഔദ്യോഗികമായി日本国 ⓘജാപ്പനീസ് ഭാഷയിൽ ജപ്പാൻ എന്ന പേര് എഴുതുന്ന [[[കാഞ്ജി]]|അക്ഷരങ്ങൾക്ക്]] "സൂര്യൻ-ഉത്ഭവം" എന്നും അർത്ഥം ഉള്ളതിനാൽ, ഉദയ സൂര്യന്റെ നാട് എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
ജപ്പാൻ
| |
---|---|
ദേശീയ ഗാനം:
| |
തലസ്ഥാനം | ടോക്കിയോ |
ഔദ്യോഗിക ഭാഷകൾ | ജാപ്പനീസ്[1] |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ |
|
National language | ജാപ്പനീസ് |
വംശീയ വിഭാഗങ്ങൾ (2011[2]) |
|
നിവാസികളുടെ പേര് | ജാപ്പനീസ് |
ഭരണസമ്പ്രദായം | Unitary parliamentary ഭരണഘടനാനുസൃത രാജ വാഴ്ച |
• ചക്രവർത്തി | നരുഹിതോ |
• പ്രധാനമന്ത്രി | ഫുമിയോ കിഷിദ |
നിയമനിർമ്മാണസഭ | National Diet |
• ഉപരിസഭ | House of Councillors |
• അധോസഭ | House of Representatives |
രൂപവത്കരണം | |
• National Foundation Day | 11 February 660 BC[3] |
• Meiji Constitution | 29 November 1890 |
• Current constitution | 3 May 1947 |
• San Francisco Peace Treaty | 28 April 1952 |
• ആകെ വിസ്തീർണ്ണം | 377,944 കി.m2 (145,925 ച മൈ)[4] (62nd) |
• ജലം (%) | 0.8 |
• 2012 estimate | 126,659,683[5] (10th) |
• 2010 census | 128,056,026[6] |
• ജനസാന്ദ്രത | 337.1/കിമീ2 (873.1/ച മൈ) (36th) |
ജി.ഡി.പി. (PPP) | 2013 estimate |
• ആകെ | $4.779 trillion[7] (4th) |
• പ്രതിശീർഷം | $36,266[7] (23rd) |
ജി.ഡി.പി. (നോമിനൽ) | 2013 estimate |
• ആകെ | $5.150 trillion[7] (3rd) |
• Per capita | $46,726[7] (14th) |
ജിനി (2008) | 37.6[8] medium · 76th |
എച്ച്.ഡി.ഐ. (2013) | 0.912[9] very high · 10th |
നാണയവ്യവസ്ഥ | യെൻ (¥) / En 円 (JPY) |
സമയമേഖല | UTC+9 (JST) |
UTC+9 (not observed) | |
തീയതി ഘടന |
|
ഡ്രൈവിങ് രീതി | ഇടതു വശം |
കോളിംഗ് കോഡ് | +81 |
ഇൻ്റർനെറ്റ് ഡൊമൈൻ | .jp |
മൂവായിരത്തിലേറെ ദ്വീപുകൾ [10] [11]ചേരുന്ന ഈ രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്. പസഫിക് മഹാസമുദ്രം, ജപ്പാൻ കടൽ, ഫിലിപ്പൈൻ കടൽ, കിഴക്കൻ ചൈനാ കടൽ, ഒക്കോസ്ക് കടൽ എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശമാണിത്. ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റഷ്യ, ചൈന, തായ്വാൻ എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തി പങ്കുവയ്ക്കുന്നു. ടോക്കിയോ ആണ് ജപ്പാന്റെ തലസ്ഥാനം.നാലു വലിയ ദ്വീപുകളായ ഹോൻഷു, ഹൊക്കൈഡൊ, ക്യുഷു, ഷികോകു എന്നിവ ഭൂവിസ്ത്രതിയുടെ 97% ഉൾക്കൊള്ളുന്നു. മിക്ക ദ്വീപുകളും മലകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, നിറയെ അഗ്നിപർവതങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഏറ്റവും ഉയരമേറിയ പർവതം ആയ മൗണ്ട് ഫ്യുജി. ഏകദേശം 12.8 കോടിയാണ് ജനസംഖ്യ. ടോക്കിയോ ഉൾപ്പെടുന്ന ഗ്രേറ്റർ ടോക്കിയൊ ഏരിയ ലോകത്തിലെ ഏറ്റവും വലിയ നഗരപ്രദേശമാണ്. 3 കോടിയിലധികം ജനങ്ങൾ ഇവിടെ വസിക്കുന്നു.
ഉത്തര പ്രാചീനശിലായുഗം മുതൽ തന്നെ ജപ്പാനിൽ ജനവാസമുണ്ടായിരുന്നതായി ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നു. AD ഒന്നാം നൂറ്റാണ്ടിലെ ചൈനീസ് പുസ്തകങ്ങളിൽ ജപ്പാനെപ്പറ്റി പരാമർശങ്ങൾ ഉണ്ട്. 1947ൽ പുതിയ ഭരണഘടന അംഗീകരിച്ച ജപ്പാൻ അതിനു ശേഷം ഭരണാഘടനാനുസൃത രാജ വാഴ്ചയാണ് പിന്തുടരുന്നത്.
ജപ്പാൻ ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാഷ്ട്രങ്ങളിലൊന്നാണ്. ഇലക്ട്രോണിക്സ്, ഓട്ടൊമൊബൈൽ രംഗങ്ങളിൽ ലോകത്തെല്ലായിടത്തും ജപ്പാൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ജിഹ്പെൻ അഥവാ ചിപ്പോങ് (ഉദയസൂര്യന്റെ നാട് എന്നാണർത്ഥം) എന്ന ചൈനീസ് വാക്കിൽ നിന്നാണ് ജപ്പാൻ എന്ന പേരുണ്ടായതെന്ന് വിശ്വസിക്കുന്നു. ജപ്പാൻ കാർ നിഫോൺ എന്നോ നിപ്പോൺ എന്നോ ആണ് ഉച്ചരിക്കന്നതെങ്കിലും ജപ്പാൻ എന്നാണ് ലോകം അറിയുന്നത്. മഹത്തായ എന്നർത്ഥമുള്ള ദയ് എന്ന വിശേഷണവും ചേർത്ത് ദയ് നിപ്പോൺ എന്നും വിളിക്കും. ശാന്തസമുദ്രത്തിന്റെ ബിലാത്തി (ബ്രിട്ടൻ) എന്നും അപരനാമമുണ്ട്. നിപുണ ദേശം എന്ന് പ്രാചീന സംസ്കൃതത്തിൽ കാണുന്നുണ്ട്. നിപുണ എന്നത് നിപ്പോൺ ആയി എന്ന് സംസ്കൃതപണ്ഡിതന്മാർ അവകാശപ്പെടുന്നുണ്ട്. ഇവിടത്തുകാർ നൈപുണ്യമുള്ളവർ ആയിരുന്നത്രെ.
പ്രധാനമായും മിതോഷ്ണ കാലാവസ്ഥയാണ് ജപ്പാനിൽ അനുഭവപ്പെടുന്നത് എങ്കിലും, വടക്കുനിന്നും തെക്കോട്ട് സഞ്ചരിക്കുമ്പോൾ അതിൽ കാര്യമായ മാറ്റം അനുഭവപ്പെടാം, ജപ്പാന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കനുസരിച്ച് അതിനെ ആറ് പ്രധാന കാലാവസ്ഥാ മേഖലകളായി വിഭജിച്ചിരിക്കുന്നു: ഹൊക്കൗഡോ, ജപ്പാൻ കടൽ, മധ്യ ഉയർന്നപ്രദേശം, സേറ്റൊ ഇൻലാൻഡ് കടൽ, ശാന്ത സമുദ്രം, റ്യുക്യു ദ്വീപുകൾ.
പാരിസ്ഥിതിക പ്രാധാന്യമുള്ള ഒമ്പത് പാരിസ്ഥിതികമേഖലകൾ ജപ്പാനിൽ ഉണ്ട്. വ്യത്യസ്തമായ ഭൂപ്രകൃതിയാണ് പലയിടത്തുമുള്ളത് റ്യുക്യൂ, ബോനിൻ ദ്വീപുകൾ എന്നിവിടങ്ങളിൽ മിതോഷമേഖല ആർദ്ര വലിയ ഇലകളുള്ള വനങ്ങൾ മുതൽ വടക്ക് ഭാഗത്തെ ശൈത്യമേഖലയിലുള്ള temperate coniferous forests വരെ അവയിൽ ഉൾപ്പെടുന്നു.[12] ജപ്പാനിൽ 90,000-ൽ അധികം ജീവിവർഗ്ഗങ്ങൾ ഉള്ളതായി കണക്കാക്കുന്നു. തവിട്ട് കരടി, ജാപ്പനീസ് ഹിമ കുരങ്ങ് Japanese raccoon dog, large Japanese field mouse, Japanese giant salamander എന്നിങ്ങനെ നിരവധി ജീവജാലങ്ങൾ ജപ്പാന്റെ വനമേഖലകളിൽ അധിവസിക്കുന്നു.[13] പാരിസ്ഥിതികപ്രാധാന്യമുള്ള സ്ഥലങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ദേശീയോദ്യാനങ്ങളുടെ ഒരു വലിയ ശൃംഖലതന്നെ ജപ്പാനിൽ സ്ഥാപിച്ചിട്ടുണ്ട്, പുറമേ മുപ്പത്തിയേഴ് റാംസർ തണ്ണീർതടങ്ങളും ജപ്പാനിലുണ്ട്.[14][15]
Japan army
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.