ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മ ദിനം From Wikipedia, the free encyclopedia
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം( ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.
ഗണതന്ത്ര ദിനം | |
---|---|
ആചരിക്കുന്നത് | ഇന്ത്യ |
തരം | ദേശീയം |
ആഘോഷങ്ങൾ | പരേഡുകൾ, സ്കൂളുകളിൽ മധുരവിതരണം, സാംസ്കാരിക പരിപാടികൾ |
തിയ്യതി | 26 January |
അടുത്ത തവണ | 26 ജനുവരി 2025 |
ആവൃത്തി | വാർഷികം |
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ടു.
ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഭരണ ഘടന തയ്യാറാക്കിയത്. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.
ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.
എല്ലാ റിപ്പബ്ലിക് ദിവസത്തിലും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഓരോ പ്രധാന വ്യക്തികൾ ഡെൽഹിയിൽ നടക്കുന്ന പരേഡിൽ അതിഥികൾ ആകാറുണ്ട്.
അബ്ദൈൽ ഫത്താ അൽ സിസി ഈജിപ്ത്
വർഷം | അതിഥിയുടെ പേര് | രാജ്യം |
---|---|---|
1950 | പ്രസിഡന്റ് Sukarno[1] | ഇന്തോനേഷ്യ |
1951 | - | |
1952 | - | |
1953 | - | |
1954 | King Jigme Dorji Wangchuck[2] | ഭൂട്ടാൻ |
1955 | Governor General Malik Ghulam Muhammad[1] | പാകിസ്താൻ |
1956 | - | |
1957 | - | |
1958 | Marshall Ye Jianying[3] | ചൈന |
1959 | - | |
1960 | President Kliment Voroshilov [4] | സോവിയറ്റ് യൂണിയൻ |
1961 | Queen Elizabeth II[1] | യുണൈറ്റഡ് കിങ്ഡം |
1962 | - | |
1963 | കംബോഡിയൻ രാജാവ് നൊറോഡോം സിഹാനൂക്[5] | കംബോഡിയ |
1964 | - | |
1965 | Food and Agriculture Minister Rana Abdul Hamid | പാകിസ്താൻ |
1966 | - | |
1967 | - | |
1968 | Prime Minister Alexei Kosygin | സോവിയറ്റ് യൂണിയൻ |
യുഗോസ്ലാവിയൻ രാഷ്ട്രപതി ജോസിപ് ബ്രോസ് ടിറ്റോ[6] | യുഗോസ്ലാവിയ | |
1969 | Prime Minister of Bulgaria Todor Zhivkov[7] | ബൾഗേറിയ |
1970 | - | |
1971 | ടാൻസാനിയൻ രാഷ്ട്രപതി ജൂലിയസ് ന്യെരേരെ[8] | ടാൻസാനിയ |
1972 | മൗറീഷ്യസ് പ്രധാനമന്ത്രി Seewoosagur Ramgoolam [9] | മൗറീഷ്യസ് |
1973 | President Mobutu Sese Seko[10] | Zaire |
1974 | യുഗോസ്ലാവിയൻ രാഷ്ട്രപതി ജോസിപ് ബ്രോസ് ടിറ്റോ | യുഗോസ്ലാവിയ |
Prime Minister Sirimavo Ratwatte Dias Bandaranaike[11] | ശ്രീലങ്ക | |
1975 | President Kenneth Kaunda[12] | Zambia |
1976 | Prime Minister Jacques Chirac[1] | ഫ്രാൻസ് |
1977 | First Secretary Edward Gierek[13] | പോളണ്ട് |
1978 | President Patrick Hillery[14] | അയർലണ്ട് |
1979 | Prime Minister Malcolm Fraser[15] | ഓസ്ട്രേലിയ |
1980 | President Valéry Giscard d'Estaing[1] | ഫ്രാൻസ് |
1981 | President Jose Lopez Portillo[16] | മെക്സിക്കോ |
1982 | King Juan Carlos I[17] | സ്പെയിൻ |
1983 | President Shehu Shagari[18] | നൈജീരിയ |
1984 | King Jigme Singye Wangchuck[19] | ഭൂട്ടാൻ |
1985 | President Raúl Alfonsín[20] | അർജന്റീന |
1986 | Prime Minister Andreas Papandreou[21] | ഗ്രീസ് |
1987 | President Alan García[22] | പെറു |
1988 | President Junius Jayewardene[23] | ശ്രീലങ്ക |
1989 | General Secretary Nguyen Van Linh[24] | വിയറ്റ്നാം |
1990 | മൗറീഷ്യസ് പ്രധാനമന്ത്രി Anerood Jugnauth[25] | മൗറീഷ്യസ് |
1991 | മാലിദ്വീപ് രാഷ്ട്രപതി Maumoon Abdul Gayoom[25] | മാലിദ്വീപ് |
1992 | പോർച്ചുഗൽ രാഷ്ട്രപതി Mário Soares[25] | പോർച്ചുഗൽ |
1993 | ബ്രിട്ടീഷ് പ്രധാനമന്ത്രി John Major[1] | യുണൈറ്റഡ് കിങ്ഡം |
1994 | Prime Minister Goh Chok Tong[1] | സിംഗപ്പൂർ |
1995 | ദക്ഷിണാഫ്രിക്കൻ രാഷ്ട്രപതി നെൽസൺ മണ്ടേല[26] | ദക്ഷിണാഫ്രിക്ക |
1996 | President Dr. Fernando Henrique Cardoso[25] | ബ്രസീൽ |
1997 | Prime Minister Basdeo Panday[25] | ട്രിനിഡാഡ് ടൊബാഗോ |
1998 | President Jacques Chirac[1] | ഫ്രാൻസ് |
1999 | King Birendra Bir Bikram Shah Dev[25] | നേപ്പാൾ |
2000 | President Olusegun Obasanjo[1] | നൈജീരിയ |
2001 | President Abdelaziz Bouteflika[25] | അൾജീരിയ |
2002 | മൗറീഷ്യസ് രാഷ്ട്രപതി Cassam Uteem[25] | മൗറീഷ്യസ് |
2003 | President Mohammed Khatami[1] | ഇറാൻ |
2004 | President Luiz Inacio Lula da Silva [1] | ബ്രസീൽ |
2005 | King Jigme Singye Wangchuck[25] | ഭൂട്ടാൻ |
2006 | King Abdullah bin Abdulaziz al-Saud[25] | സൗദി അറേബ്യ |
2007 | റഷ്യൻ രാഷ്ട്രപതി വ്ലാദിമിർ പുടിൻ[1] | റഷ്യ |
2008 | ഫ്രാൻസ് രാഷ്ട്രപതി നിക്കോളാസ് സർക്കോസി[1] | ഫ്രാൻസ് |
2009 | ഖസാഖ്സ്ഥാൻ രാഷ്ട്രപതി Nursultan Nazarbayev[1] | ഖസാഖ്സ്ഥാൻ |
2010 | ദക്ഷിണ കൊറിയൻ രാഷ്ട്രപതി Lee Myung Bak[25] | ദക്ഷിണ കൊറിയ |
2011 | President Susilo Bambang Yudhoyono[27] | ഇന്തോനേഷ്യ |
2012 | Prime Minister Yingluck Shinawatra[28] | തായ്ലാന്റ് |
2013 | King Jigme Khesar Namgyel Wangchuck[29] | ഭൂട്ടാൻ |
2014 | ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ[30] | ജപ്പാൻ |
2015 | അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ | അമേരിക്കൻ ഐക്യനാടുകൾ |
2016 | ഫ്രാൻസ് പ്രസിഡന്റ് François Hollande | ഫ്രാൻസ് |
2017 | അബുദാബി (എമിറേറ്റ്) മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ | ഐക്യ അറബ് എമിറേറ്റുകൾ |
2021 | ബ്രസീൽ പ്രസിഡന്റ് ജെയിംസ് ബോൽസനാരോ | ബ്രസീൽ |
2022 | അധിതി ഇല്ല | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.